ചൊവ്വയുടെ രാശിമാറ്റം ചെറിയ കാര്യമല്ല; ഇക്കൂട്ടർക്ക് അളവറ്റ ധനവും നല്ല ജോലിയും, പ്രണയം പൂവണിയും..!

സാധാരണയായി സേനാപതിയായാണ് ജ്യോതിഷത്തിൽ ചൊവ്വാ ഗ്രഹത്തെ കണക്കാക്കുന്നത്. സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണിത്. ദേവസൈനാധിപനായ സുബ്രഹ്മണ്യനെയാണ് ഇതിന്റെ ദേവതയായി കരുതുന്നത്. ചൊവ്വയെ ദേവിയായി കണക്കാക്കുമ്പോൾ ഇത് ഭദ്രകാളിയാവുകയും ചെയ്യും. അങ്ങനെ ജ്യോതിഷത്തിൽ സവിശേഷമായ സ്ഥാനം തന്നെ ചൊവ്വയ്ക്ക് ഉണ്ടെന്നതാണ് പ്രധാന കാരണം.

Advertisement

മാത്രമല്ല ഒരു പുരുഷ ഗ്രഹമായി കണക്കാക്കപ്പെടുന്ന ചൊവ്വ നേതൃത്വം, ശക്തി, അഭിലാഷം, ദൃഢനിശ്ചയം, ശാരീരിക ശക്തി തുടങ്ങിയ ഗുണങ്ങളുമായാണ് കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത്. പുതിയ സംരംഭങ്ങൾ ഏറ്റെടുക്കാനും വെല്ലുവിളികൾ നേരിടാനും പ്രതിബന്ധങ്ങളെ തരണം ചെയ്യാനുമുള്ള ഒരാളുടെ കഴിവിനെ ഇത് സ്വാധീനിക്കുമെന്നാണ് കരുതപ്പെടുന്നത്.

Advertisement

ഒരു വ്യക്തിയുടെ ജാതകത്തിൽ ചൊവ്വയുടെ സ്ഥാനം നല്ല നിലയിലല്ലെങ്കിൽ അവരുടെ ജീവിതത്തിൽ നിരവധി പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കും. കുടുംബ തർക്കങ്ങൾ, സാമ്പത്തിക പ്രശ്‌നങ്ങൾ, ബുദ്ധിമുട്ടുകൾ, വിവാഹത്തിലെ കാലതാമസം, വർദ്ധിച്ചുവരുന്ന കടബാധ്യത എന്നിങ്ങനെ ഒട്ടേറെ ദോഷങ്ങളാണ് ഇത്തരക്കാരെ കാത്തിരിക്കുക. എന്നാൽ അതല്ല ചൊവ്വ നല്ല നിലയിലാണെങ്കിൽ അത് മികച്ച നേട്ടങ്ങളും നൽകും.

അത്തരത്തിൽ ചൊവ്വയുടെ എല്ലാ മാറ്റങ്ങളും ദോഷകരമല്ല. ഇപ്പോഴിതാ വരുന്ന ഓഗസ്‌റ്റ് 2-ന് ചൊവ്വ മിഥുന രാശിയിലേക്ക് പ്രവേശിക്കുന്നതോടെ ചില രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ തന്നെ പ്രതീക്ഷിക്കാം. മാത്രമല്ല ഇവർക്ക് ഒട്ടേറെ നേട്ടങ്ങളാണ് ഈ മാറ്റത്തിലൂടെ വന്നുചേരുക. ഏതൊക്കെ രാശികൾക്ക് എന്തൊക്കെ ഗുണങ്ങളും നേട്ടങ്ങളും ഉണ്ടാവുമെന്ന് നോക്കാം.

Advertisement

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ചൊവ്വയുടെ ഈ സംക്രമണം കരിയറിലും സാമൂഹിക ജീവിതത്തിലും വലിയ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കും. പുതിയ ജോലി, സ്ഥാനക്കയറ്റം, പുതിയ ബിസിനസ് പദ്ധതികൾ എന്നിവയ്ക്ക് അനുകൂലമായ സമയം കൂടിയാണിത്. ആത്മവിശ്വാസം വർധിക്കുകയും നേതൃത്വപാടവം പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ലഭിക്കുകയും ചെയ്യും. ദീർഘകാലമായി മുടങ്ങിക്കിടന്ന പദ്ധതികൾ പൂർത്തിയാക്കാൻ കഴിയാം. സാമ്പത്തിക നിലയും ക്രമേണ മെച്ചപ്പെടും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കും. പങ്കാളിക്കും കാത്തിരുന്ന ജോലി കിട്ടും.

കന്നി

കന്നി രാശിക്കാർക്ക് തൊഴിൽരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാനാവും. ജോലിയിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ലഭിക്കുമെങ്കിലും അതിലൂടെ അംഗീകാരവും പുരോഗതിയും നേടാനാവും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അഭിമുഖങ്ങളിലും മത്സരപരീക്ഷകളിലും വിജയസാധ്യത. ബിസിനസിൽ പുതിയ അവസരങ്ങൾ ലഭിക്കുകയും വരുമാനം വർധിക്കുകയും ചെയ്യും. കുടുംബത്തിന്റെ പിന്തുണയും ആത്മവിശ്വാസവും കൂടും. മുൻപ് കടം കൊടുത്ത വലിയൊരു തുക ഇപ്പോൾ ലഭിക്കുന്നത് ആശ്വാസം നൽകും.

Advertisement

തുലാം

തുലാം രാശിക്കാർക്ക് പങ്കാളിത്ത ബിസിനസിൽ മികച്ച പുരോഗതി പ്രതീക്ഷിക്കാം. ദാമ്പത്യജീവിതത്തിൽ പരസ്‌പര ധാരണ ശക്തമാകുകയും ഒരുമിച്ച് പുതിയ പദ്ധതികൾ ആരംഭിക്കാനുള്ള അവസരങ്ങൾ ലഭിക്കുകയും ചെയ്യും. വിദേശയാത്രയ്ക്ക് അവസരം. പുതിയ കരാറുകൾ അനുകൂലമായി മാറാം. സാമ്പത്തികമായി സ്ഥിരത കൈവരിക്കാനും നിക്ഷേപങ്ങളിൽ നിന്ന് ലാഭം നേടാനും സാധ്യത. സാമൂഹിക അംഗീകാരവും വ്യക്തിപരമായ ആത്മവിശ്വാസവും വർധിക്കുന്ന കാലഘട്ടമായിരിക്കും ഇത്. ഇവരുടെ പ്രണയം പൂവണിയും.

കുംഭം

ഈ രാശിക്കാർക്ക് ചൊവ്വയുടെ ഈ മാറ്റം വ്യക്തിപരമായ നേട്ടങ്ങൾ നൽകുന്ന സമയമാണ്. കല, മാധ്യമം, വിദ്യാഭ്യാസം, സാങ്കേതിക മേഖലകൾ എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് ശ്രദ്ധേയമായ അവസരങ്ങൾ ലഭിച്ചേക്കാം. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉറപ്പാണ്. പുതിയ വരുമാന സ്രോതസുകൾ തുറന്നുവരും. കുടുംബജീവിതത്തിൽ നല്ല നിമിഷങ്ങൾ. സന്താനകാര്യങ്ങളിൽ സന്തോഷകരമായ വാർത്തകൾ ലഭിക്കും. മാനസികമായി ഇക്കൂട്ടർ സംതൃപ്‌തി അനുഭവിക്കും.