ചന്ദ്ര-ഗുരു പരിവര്‍ത്തന യോഗം തുടങ്ങി; ഓണക്കാലം ഈ രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ കാലം

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകാറുണ്ട്. ഈ പ്രക്രിയയെ പറയുന്ന പേരാണ് ഗ്രഹ സംക്രമണം എന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ഫലം വ്യത്യസ്തമായിരിക്കും.

Advertisement

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം വലിയ അനുഗ്രഹമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പതെണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

Advertisement

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.

ജ്യോതിഷത്തില്‍ ഏറെ പ്രത്യേകതകളുള്ള ഗ്രഹങ്ങളാണ് ചന്ദ്രനും വ്യാഴവും. നവഗ്രഹങ്ങളില്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹമാണ് ചന്ദ്രന്‍. രണ്ടര ദിവസം മാത്രമാണ് ചന്ദ്രന്‍ ഒരു രാശിയില്‍ തങ്ങാറുള്ളത്. അതേസമയം ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് വ്യാഴം. ഒരു രാശിയില്‍ ഒരു വര്‍ഷം തങ്ങുന്ന വ്യാഴത്തിന് ഒരു രാശിചക്രം പൂര്‍ത്തിയാക്കാന്‍ 12 വര്‍ഷം വേണം.

Advertisement

ഈ രണ്ട് ഗ്രഹങ്ങളുടേയും സംയോഗം ഇപ്പോള്‍ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ചന്ദ്ര-വ്യാഴ പരിവര്‍ത്തന യോഗം എന്നാണ് ഇത് അറിയപ്പെടുന്നത്. ഓഗസ്റ്റ് 22-ന് രൂപപ്പെട്ട ചന്ദ്ര-വ്യാഴ പരിവര്‍ത്തന യോഗം ജ്യോതിഷത്തില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ചന്ദ്രനും വ്യാഴവും പരസ്പരം തങ്ങളുടെ രാശിഭാവങ്ങളുടെ ഊര്‍ജ്ജം കൈമാറുമ്പോഴാണ് ഈ യോഗം രൂപപ്പെടുന്നത്. മനസ്, വികാരങ്ങള്‍, കുടുംബം, ആത്മാവ് എന്നിവയെ ചന്ദ്രന്‍ പ്രതിനിധീകരിക്കുന്നു.

അതേസമയം, വളര്‍ച്ച, അനുഗ്രഹങ്ങള്‍, ജ്ഞാനം, ഗുരുക്കന്മാര്‍, വിശ്വാസം, മാര്‍ഗനിര്‍ദ്ദേശം, ധനം വ്യാഴം നല്‍കുന്നു. ഈ രാജയോഗത്തിന്റെ ഫലം വളരെ വലുതാണെങ്കിലും വളരെ പതുക്കെയായിരിക്കും വ്യക്തിജീവിതത്തില്‍ പ്രതിഫലിക്കുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ചന്ദ്ര-വ്യാഴ പരിവര്‍ത്തന യോഗം ഗുണകരമായി ഭവിക്കുക എന്ന് നോക്കാം.

Advertisement

കര്‍ക്കടകം

കര്‍ക്കടക രാശിക്കാര്‍ക്ക് ചന്ദ്ര-വ്യാഴ പരിവര്‍ത്തന യോഗം ഗുണകരമായിരിക്കും. കരിയറില്‍ അനുകൂലമായ ഒരു വഴിത്തിരിവ് ഉണ്ടായേക്കാം. സുഹൃത്തുക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും ഏത് കാര്യം ചെയ്യുമ്പോഴും പിന്തുണ ലഭിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടാകും.

ധനു

ചന്ദ്ര-വ്യാഴ പരിവര്‍ത്തന യോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. നീണ്ട കാത്തിരിപ്പിനും അശ്രാന്ത പരിശ്രമത്തിനുമൊടുവില്‍ സര്‍ക്കാര്‍ ജോലി നിങ്ങളെ തേടിയെത്തും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. അതുവഴി വലിയ ആസ്തി സ്വന്തമാക്കാനാകും. കോടതി വ്യവഹാരങ്ങളില്‍ വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കും. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം.

Advertisement

മീനം

മീനം രാശിക്കാര്‍ക്ക് ചന്ദ്ര-വ്യാഴ പരിവര്‍ത്തന യോഗം ശുഭകരമായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടാകും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്രകള്‍ നടത്തേണ്ടി വന്നേക്കാം. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയൊരു തുക കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും.