ഇതാണോ നിങ്ങളുടെ രാശി? പുതിയ വീടും കൈനിറയെ പൊന്നും നിങ്ങള്‍ക്ക് സ്വന്തമാകും.. നല്ലകാലം തുടങ്ങി

ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

Advertisement

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട്. എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശികളിലേക്കും നക്ഷത്രങ്ങളിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്.

Advertisement

ഈ പ്രക്രിയയെ പറയുന്ന പേരാണ് സംക്രമണം എന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കുമെങ്കിലും വ്യത്യസ്ത തരത്തിലായിരിക്കും ഫലം പ്രദാനം ചെയ്യുന്നത്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം വലിയ ദോഷങ്ങളും കഷ്ടതകളും ആയിരിക്കും ഗ്രഹ സംക്രമണം വഴി അനുഭവിക്കാന്‍ പോകുന്നത്.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചന്ദ്രന്‍. നവഗ്രഹങ്ങളില്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹമാണ് ചന്ദ്രന്‍. ഒറു രാശിയില്‍ രണ്ടര ദിവസം മാത്രമെ ചന്ദ്രന്‍ തങ്ങാറുള്ളൂ. അതുകൊണ്ട് തന്നെ ഒരാഴ്ചയ്ക്കിടെ മൂന്ന് തവണയെങ്കിലും ചന്ദ്രന്‍ രാശി മാറും. ആത്മാവിന്റേയും മനസിന്റേയും പ്രതീകമായ ചന്ദ്രന്‍ ഇപ്പോള്‍ ചിങ്ങം രാശിയിലേക്ക് എത്തിയിരിക്കുകയാണ്.

Advertisement

ഇന്നലെ രാവിലെ 6.03 നാണ് ചന്ദ്രന്‍ ചിങ്ങം രാശിയിലേക്ക് എത്തിയത്. ഇനി നാളെ ഉച്ച വരെ ചന്ദ്രന്‍ ചിങ്ങം രാശിയില്‍ ആയിരിക്കും സഞ്ചരിക്കുക. രാമായണ മാസത്തിന്റെ അവസാന ദിനമായതിനാല്‍ ചന്ദ്ര സംക്രമണത്തിന് സവിശേഷമായ പ്രത്യേകതകളുണ്ട്. ഏതൊക്കെ രാശിക്കാര്‍ക്ക് ചന്ദ്രന്റെ ചിങ്ങം രാശിയിലെ സംക്രമണം ഗുണകരമായി ഭവിക്കുക എന്ന് നമുക്കൊന്ന് പരിശോധിക്കാം...

കന്നി

ചന്ദ്രന്റെ ചിങ്ങം രാശിയിലെ സംക്രമണം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വാടക വീടില്‍ നിന്ന് മാറി സ്വന്തമായി നിര്‍മിച്ച വീട്ടിലേക്ക് താമസം മാറാനാകും. പുതിയ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ഇതുവഴി ആസ്തിയില്‍ വലിയ വര്‍ധനവ് പ്രതീക്ഷിക്കാം.

Advertisement

തുലാം

തുലാം രാശിക്കാര്‍ക്ക് ചന്ദ്രന്റെ ചിങ്ങം രാശിയിലെ സംക്രമണം ഗുണകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടുന്നതോടെ സാമ്പത്തികമായി വലിയ നിലയിലെത്തും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരപ്പെടും. ഏത് കാര്യം ചെയ്യുമ്പോഴും സുഹൃത്തുക്കളുടെ പിന്തുണയുണ്ടാകും.

ധനു

ചന്ദ്രന്റെ ചിങ്ങം രാശിയിലെ സംക്രമണം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി അവിവാഹിതരായി തുടരുനന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ ലഭിക്കും. കുടുംബത്തില്‍ വിവാഹം, വിവാഹ നിശ്ചയം, ജനനം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യത കാണുന്നു. വസ്തു സംബന്ധമായ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് വലിയ നേട്ടം കൊയ്യാനുള്‌ല അവസരം വന്നെത്തും.

Advertisement

കോടതി വ്യവഹാരങ്ങളില്‍ വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കും. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ പരിഹരിക്കപ്പെടും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭം നേടാനാകും. ബിസിനസ് വിപുലീകരിക്കാനും അനുകൂലമായ സമയമാണ് എന്ന് കാണുന്നു.