നവപഞ്ചമ രാജയോഗം വരുന്നേ..; ഈ രാശിക്കാരുടെ വിവാഹത്തിൽ തീരുമാനം, കുടുംബത്തോടൊപ്പം ഒരു യാത്ര!

ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോജവും ഒക്കെ കാര്യമായ നേട്ടങ്ങൾ ജീവിതത്തിൽ കൊണ്ടുവരുന്ന സവിശേഷ അവസരങ്ങളായാണ് നാം കണക്കാക്കുന്നത്. അത്തരത്തിൽ വിശേഷാൽ അവസരങ്ങളിൽ ഇവയുടെ സംയോഗം രാജയോഗങ്ങൾ പോലെയുള്ള ഗുണങ്ങളും ജാതകകാരൻമാർക്കും രാശിക്കാർക്കും നൽകി വരുന്നു. അങ്ങനെ വരുമ്പോൾ തന്നെ ഇത്തരം സംയോഗങ്ങൾ വളരെ പ്രാധാന്യത്തോടെ വേണം നോക്കി കാണാൻ.

Advertisement

അതുകൊണ്ട് തന്നെ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിനും അവ തമ്മിൽ രൂപപ്പെടുന്ന പ്രത്യേക യോഗങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. ഓഗസ്‌റ്റ് 7-ന് ശനിയും സൂര്യനും തമ്മിൽ രൂപപ്പെടുന്ന നവപഞ്ചമ രാജയോഗം ചില രാശിക്കാരുടെ ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് ജ്യോതിഷികൾ പറയുന്നത്. ഒരു ഗ്രഹം മറ്റൊരു ഗ്രഹത്തിൽ നിന്ന് അഞ്ചാം സ്ഥാനത്തോ ഒൻപതാം സ്ഥാനത്തോ വരുമ്പോഴാണ് നവപഞ്ചമ യോഗം രൂപപ്പെടുന്നത്.

Advertisement

ഭാഗ്യം, സമ്പത്ത്, തൊഴിൽ, കുടുംബജീവിതം എന്നിവയിൽ ഈ യോഗം ഗുണകരമായ സ്വാധീനം ചെലുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. ശനി കഠിനാധ്വാനത്തിന്റെയും അച്ചടക്കത്തിന്റെയും പ്രതീകമാണെങ്കിൽ, സൂര്യൻ ആത്മവിശ്വാസത്തിന്റെയും വ്യക്തിത്വത്തിന്റെയും ഒക്കെ പ്രതിനിധിയാണ്. ഈ രണ്ട് ഗ്രഹങ്ങളുടെ അനുകൂല ബന്ധം ചില രാശിക്കാർക്ക് ഏറെ നേട്ടങ്ങൾ സമ്മാനിക്കുമെന്നാണ് കരുതപ്പെടുന്നത്.

അത് ഒരിക്കലും ചെറിയ നേട്ടങ്ങൾ ആയിരിക്കുകയുമില്ല എന്നതാണ് മറ്റൊരു പ്രത്യേകത. വളരെയധികം മാറ്റങ്ങൾ ഇത് ചില രാശിക്കാരുടെ ജീവിതത്തിൽ കൊണ്ട് വരും. സാധാരണഗതിയിൽ ചില രാജയോഗങ്ങൾ ഉണ്ടാക്കുന്ന ചെറിയ നേട്ടങ്ങൾ പോലെയല്ല. മറിച്ച് ഇക്കൂട്ടരുടെ ജീവിതം മാറിമറിയുകയും ആഗ്രഹിക്കുന്നതെല്ലാം നേടാൻ കഴിയുകയും ചെയ്യും. ഏതൊക്കെ രാശികൾക്ക് എന്തൊക്കെ ഗുണങ്ങൾ ലഭിക്കുമെന്ന് നോക്കാം.

Advertisement

ചിങ്ങം

നവപഞ്ചമ രാജയോഗത്തിന്റെ സ്വാധീനത്താൽ ചിങ്ങം രാശിക്കാർക്ക് ഓഗസ്‌റ്റ് മാസം പുരോഗതിയുടെയും നേട്ടങ്ങളുടെയും സമയമായിരിക്കും. തൊഴിൽ മേഖലയിൽ പുതിയ അവസരങ്ങൾ ലഭിക്കാനും സ്ഥാനക്കയറ്റത്തിനോ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനോ സാധ്യത. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ദീർഘകാലമായി മുടങ്ങിക്കിടന്ന കാര്യങ്ങൾ അനുകൂലമായി പൂർത്തിയാകുകയും ചെയ്യും. സമൂഹത്തിൽ അംഗീകാരവും ആത്മവിശ്വാസവും വർധിക്കുന്ന സമയമാണിത്. കുടുംബത്തോടൊപ്പം ഒരു നല്ല യാത്ര നടത്താൻ അവസരം.

തുലാം

നവപഞ്ചമ രാജയോഗം തുലാം രാശിക്കാർക്ക് തൊഴിൽ, ബിസിനസ്, സാമ്പത്തികം എന്നീ മേഖലകളിൽ മികച്ച നേട്ടങ്ങൾ സമ്മാനിച്ചേക്കും. പുതിയ വരുമാന മാർഗങ്ങൾ തുറക്കാനും സ്വാധീനമുള്ള വ്യക്തികളുടെ പിന്തുണ ലഭിക്കാനും സാധ്യതയുണ്ട്. കുടുംബാന്തരീക്ഷം സന്തോഷകരമാകുകയും ബന്ധങ്ങളിൽ കൂടുതൽ ഐക്യം ഉണ്ടാകുകയും ചെയ്യും. പുതിയ പദ്ധതികൾ ആരംഭിക്കാൻ ഈ സമയം അനുകൂലമാണ്. പ്രണയത്തിൽ നല്ല നിമിഷങ്ങൾ വന്നുചേരും. ആഗ്രഹിച്ചത് പോലെ വിവാഹ കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയും.

Advertisement

മകരം

മകരം രാശിക്കാർക്ക് നവപഞ്ചമ രാജയോഗം ഭാഗ്യത്തിനും സാമ്പത്തിക മുന്നേറ്റത്തിനും വഴിയൊരുക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനത്തിന് അർഹിച്ച അംഗീകാരം ലഭിക്കാനും ബിസിനസിൽ ലാഭകരമായ അവസരങ്ങൾ വന്നുചേരാനും സാധ്യത. കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും വർധിക്കും. പ്രധാന തീരുമാനങ്ങൾ അനുകൂലമായി മാറുകയും വിദ്യാഭ്യാസം, മത്സരപരീക്ഷകൾ, വിദേശബന്ധങ്ങൾ എന്നിവയിലും ശുഭഫലങ്ങൾ പ്രതീക്ഷിക്കാനാവും. കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും സമാധാനവും വന്നുചേരും.