ജ്യോതിഷത്തിൽ മറ്റു ഗ്രഹങ്ങളിൽ നിന്ന് വളരെ വ്യത്യസ്‌തമാണ് രാഹു-കേതുക്കളുടെ സഞ്ചാരം എന്നത് പലർക്കും അറിയുന്ന കാര്യമായിരിക്കും. സാധാരണഗതിയിൽ മറ്റു ഗ്രഹങ്ങൾ ക്ലോക്ക് വൈസ് സഞ്ചരിക്കുമ്പോൾ രാഹു കേതുക്കൾ സഞ്ചരിക്കുന്നത് ആന്റി ക്ലോക്ക് വൈസ് ആയിട്ടാണ്. ഇത് അവയെ മറ്റുള്ളവയിൽ നിന്ന് സവിശേഷമായി വേറിട്ട് നിർത്തുന്നു. ഈ സഞ്ചാരരീതി മാത്രമല്ല മറ്റ് ഗ്രഹങ്ങളിൽ നിന്ന് അവര് വേറിട്ട് നിർത്തുന്ന ഘടകങ്ങൾ അനവധിയുണ്ട്.
രാശിചക്രത്തിൽ 18 മാസത്തിൽ ഒരിക്കൽ രാശിമാറുന്ന ഗ്രഹങ്ങൾക്ക് കാരണമാകുന്ന നിഴൽ ഗ്രഹമാണ് രാഹു കേതുക്കൾ എന്നതും പലർക്കും അറിയാമായിരിക്കും. സൂര്യന്റെയും ചന്ദ്രന്റെയും ഭ്രമണ പഥങ്ങൾ പരസ്‌പരം ഖണ്ഡിക്കുന്ന ബിന്ദുക്കളാണ് യഥാർത്ഥത്തിൽ രാഹു കേതുക്കൾ. എങ്കിലും ഫലഭാഗ ജ്യോതിഷത്തിൽ രാഹുകേതുക്കൾക്ക് വലിയ പ്രാധാന്യം തന്നെയുണ്ട്. കേവലം നിഴൽ ഗ്രഹങ്ങളാണെങ്കിലും ഇവ നമ്മുടെ ജീവിതത്തെ സ്വാധീനിക്കും.
സാധാരണയായി ജ്യോതിഷത്തിലെ 12 രാശിചിഹ്നങ്ങളും ഒരു പൂർണ ചക്രം ഉണ്ടാക്കുന്നു, അതിന്റെ ഓരോ പകുതിയും 180 ഡിഗ്രിയായിരിക്കും. ഈ അർധ ചക്രത്തിൽ ആകെ ആറ് രാശിചിഹ്നങ്ങൾ അടങ്ങിയിരിക്കുകയും ചെയ്യും. എല്ലാ പ്രധാന ഗ്രഹങ്ങളും ഈ അർധ ചക്രത്തിനുള്ളിൽ ഒത്തുചേരുമ്പോൾ, അവ രാഹുവിനും കേതുവിനും ഇടയിലായി പോവുകയാണ് ചെയ്യുക. ഇതൊരു ജ്യോതിഷ പ്രതിഭാസമാണ് എന്നത് ഓർമ്മിക്കണം. ജൂലൈ 18ന് ചന്ദ്രൻ ചിങ്ങത്തിൽ നിന്ന് കന്നിരാശിയിലേക്ക് പ്രവേശിച്ചതോടെ ഈ അർധവൃത്തം തകർന്നു. ചൊവ്വ, സൂര്യൻ, ശനി, രാഹു, കേതു എന്നീ ഗ്രഹങ്ങൾ ഈ തടവിൽ നിന്ന് മോചിതരാകും. ഇത് വ്യക്തിജീവിതത്തിലും മറ്റ് കാര്യങ്ങളിലും വലിയ സ്വാധീനമാണ് ചെലുത്തുന്നത്. മൂന്ന് രാശികളെ ഇത് സാരമായി ബാധിക്കുകയും ചെയ്യും. വലിയ നേട്ടങ്ങളാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത് എന്നതാണ് പ്രത്യേകത. മിഥുനം ഇക്കൂട്ടരുടെ തടസപ്പെട്ട ജോലികൾ എല്ലാം പൂർത്തീകരിക്കും. കാര്യമായ സാമ്പത്തിക നേട്ടത്തിലേക്കുള്ള വാതിലുകൾ തുറക്കും. തര്‍ക്കങ്ങളേതുമില്ലാതെ ഇവരുടെ കൈയിലേക്ക് വലിയൊരു അളവിൽ പൂര്‍വിക സ്വത്ത് വന്നെത്തും. സാമ്പത്തികമായി ഉയര്‍ത്തും. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും വരാനിരിക്കുന്നത്. ജീവിതം തന്നെ മാറിമറിയും. ജോലിയിൽ സ്ഥാനക്കയറ്റം ഉൾപ്പെടെ ഇവരെ തേടി എത്തും. തുലാം ആരോഗ്യ, കുടുംബ സമ്മർദ്ദങ്ങളിൽ നിന്ന് ആശ്വാസം. ഈ മാറ്റം ആത്മവിശ്വാസം വർധിപ്പിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ഒക്കെ പ്രതീക്ഷിക്കാം. ആഗ്രഹിച്ച സ്ഥലത്തേക്ക് ഒരു മാറ്റത്തിന് സാധ്യതയുണ്ട്. കൃഷി, ബിസിനസ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും വരുന്നത്. വ്യാപാരികള്‍ക്ക് ഇരട്ടി ലാഭം കൊയ്യാൻ സാധിക്കും. കരിയറില്‍ മികച്ച അവസരങ്ങള്‍ തേടിയെത്തും. മീനം രാഹുവും കേതുവിന്റെയും ബന്ധനങ്ങൾ മുറിയുന്നത് ഗുണമാവും. പലവഴിക്കായി കുടുങ്ങിപ്പോയ പണം തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടാൻ ഇടയുണ്ട്. ഇതുവഴി വലിയ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാവുന്നതാണ്. വിദേശയാത്ര നടത്തുന്നതിനുള്ള യോഗം തെളിയുന്നു. ഏറെ നാളത്തെ പ്രണയബന്ധം ഒടുവിൽ വിവാഹ ജീവിതത്തിലേക്ക് വഴിമാറുമെന്നതാണ് മറ്റൊരു നേട്ടം.