രാഹു രാശിമാറുന്നു, വരുന്നത് നല്ല കാലം; ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം ഉറപ്പ്, ആരോഗ്യം മെച്ചപ്പെടും!

ഭാരതീയ ജ്യോതിഷത്തിൽ രാഹുവിന് നിഗൂഢവും ശക്തവുമായ ഒരു സ്വാധീനം തന്നെയുണ്ട് എന്നാണ് പൊതുവെ കരുതപ്പെടുന്നത്. പലപ്പോഴും കണ്ണിമവെട്ടുന്ന സമയത്ത് നിങ്ങളുടെ ഭാഗ്യം മറിച്ചിടാൻ കഴിയുന്ന ഗ്രഹമായി ഇതിനെ ജ്യോതിഷികൾ കണക്കാക്കുന്നു. അത്രമേൽ സ്വാധീനം മനുഷ്യ ജീവിതത്തിന് മേൽ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഗ്രഹങ്ങളിൽ ഒന്ന് കൂടിയാണ് രാഹു എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.

Advertisement

അപ്രതീക്ഷിതമായി ഒറ്റരാത്രികൊണ്ട് പോലും സമ്പത്ത് കൊണ്ടുവരാൻ കഴിയുന്ന ഒരു ശക്തി ജ്യോതിഷപ്രകാരം പ്രപഞ്ചത്തിൽ ഉണ്ടെങ്കിൽ അത് രാഹുവിന് മാത്രമാണെന്ന് നിസംശയം പറയാം. രാഹുവിന്റെ സ്വാധീനത്തിലുള്ള ആളുകൾ പലപ്പോഴും നിർഭയരാണ്, മറ്റുള്ളവർ ധൈര്യപ്പെടാത്ത റിസ്‌ക് എടുക്കാൻ പോലും അവർ തയ്യാറാണ്. സമ്പത്ത് വേഗത്തിൽ കൊണ്ടുവരാനുള്ള രാഹുവിന്റെ കഴിവിന്റെ അടിസ്ഥാനവും ഇത് തന്നെയാണ്.

Advertisement

രാഹുവിനെ ഒരു പാപി അല്ലെങ്കിൽ മായാവി ഗ്രഹം എന്നാണ് സാധാരണയായി വിശേഷിപ്പിക്കുന്നത്. കൂടാതെ രോഗം, പരുഷമായ സംസാരം, ചൂതാട്ടം, മോഷണം, ത്വക്ക് രോഗങ്ങൾ എന്നിവയുടെ കാരണക്കാരനായും രാഹുവിനെ വേദ ജ്യോതിഷത്തിൽ കണക്കാകുന്നുണ്ട്. നേരത്തെ പറഞ്ഞ നല്ല ഗുണങ്ങൾക്ക് ഒപ്പം ഇതും രാഹുവിന്റെ പേരിലുണ്ട്. എല്ലാ രാശിക്കാരിലും രാഹു സ്വാധീനം ചെലുത്താറുണ്ട്.

ഇത്തരത്തിൽ രാഹുവിന്റെ സവിശേഷതകൾ പറയുമ്പോൾ അതിന്റെ രാശിമാറ്റം പലപ്പോഴും പരാമർശിക്കപ്പെടാതെ പോവുന്ന ഒരു കാര്യം തന്നെയാണ്. ജ്യോതിഷമനുസരിച്ച് ഈ വർഷം രാഹുവിന്റെ ചലനത്തിൽ മാറ്റമുണ്ടാകും എന്നാണ് കരുതുന്നത്. രാഹു മറ്റൊരു രാശിയിൽ പ്രവേശിക്കുന്നത് ചില രാശിക്കാരുടെ ഭാഗ്യം ആയിരിക്കും കൊണ്ടുവരിക.

Advertisement

ഓഗസ്‌റ്റ്‌ 2നാണ് രാഹു രാശിമാറ്റം നടത്തുക. വർഷാവസാനം വരെ ഈ സംക്രമണം നിലനിൽക്കും എന്നതാണ് പ്രധാന കാര്യം. രാഹു മാറുന്ന നക്ഷത്രത്തിന്റെ അധിപൻ ചൊവ്വയാണ്, ജ്യോതിഷത്തിൽ രാഹുവും ചൊവ്വയും ശക്തമായ ഗ്രഹങ്ങളായി കണക്കാക്കപ്പെടുന്നത് അറിയാമല്ലോ. ഇത് അംഗാരക യോഗത്തിനും കാരണമാകുമെന്ന് ജ്യോതിഷികൾ പറയുന്നു. ഏതൊക്കെ രാശികളെ ഇത് സ്വാധീനിക്കുമെന്ന് നോക്കാം.

കന്നി

രാഹുവിന്റെ ഈ രാശിമാറ്റം കന്നിക്കാർക്ക് ശുഭകരമായ അടയാളങ്ങൾ ആയിരിക്കും നൽകുക. ഇവർക്ക് എളുപ്പത്തിൽ പണം ലഭിക്കും. വരുമാനത്തിൽ വർധനവ് സാധ്യമാണ്. നല്ല വാർത്തകൾ പ്രതീക്ഷിക്കാം. ശത്രുക്കളുടെ മേൽ സ്വാധീനം നിലനിർത്തുന്നതിൽ വിജയം ഉറപ്പാണ്. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾക്കിടയിലും, വളർച്ചയുടെ സ്വഭാവം കാണാം. ഈ സമയം ആത്മവിശ്വാസം നിലനിർത്താൻ സാധിക്കും.

Advertisement

ധനു

ഈ രാശിക്കാർക്ക് അനുകൂല ഫലങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഈ സമയത്ത് ധൈര്യവും ആത്മവിശ്വാസവും വർധിക്കും. കൂടാതെ, ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിജയം ഉറപ്പാണ്. ഇക്കൂട്ടരുടെ ലാഭം ക്രമാതീതമായി വർധിക്കും. ഇക്കൂട്ടർ നടത്തുന്ന കഠിനാധ്വാനത്തിനനുസരിച്ച് അനുകൂല ഫലങ്ങൾ നേടാനുള്ള സാധ്യത അധികമാണ്. ഈ രാശിക്കാർക്ക് എതിരെ ഗൂഢാലോചന നടത്തുന്നവർക്ക് ഈ സമയം അനുകൂല്ല.

മേടം രാശി

ഈ കാലഘട്ടം വരുമാന വർധനവിനെ സൂചിപ്പിക്കുന്നു എന്നതാണ് പ്രത്യേകത. കൂടാതെ ഇവരുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാൾ ശക്തമായി മാറും. ഇക്കൂട്ടരുടെ ജോലി സുസ്ഥിരമായി തുടരും. അതേസമയം, ആരോഗ്യത്തെക്കുറിച്ച് അത്യാവശ്യം ജാഗ്രത ആവശ്യമാണ്. ശാരീരിക പ്രശ്‌നങ്ങളുടെ ലക്ഷണങ്ങൾ ഉള്ളതിനാൽ, പതിവ് ദിനചര്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമല്ല കൂടുതൽ കരുതൽ വേണമെന്നതാണ് കാര്യം.