ആഗ്രഹിക്കുന്നതെന്തും സ്വന്തമാക്കും, ധനനേട്ടം, രാജകീയ ജീവിതം; ഈ രാശിക്കാരെ രാഹു അനുഗ്രഹിക്കും


ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സംക്രമണങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ എല്ലാ ഗ്രഹങ്ങളും രാശി മാറ്റം നടത്താറുണ്ട്. ഈ പ്രക്രിയയെ പറയുന്ന പേരാണ് സംക്രമണം എന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പതെണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

Advertisement

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

Advertisement

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് രാഹു. നിലവില്‍ തിരുവോണം നക്ഷത്രത്തിലാണ് രാഹു സഞ്ചരിക്കുന്നത്. എന്നാല്‍ ജൂലൈ 30 ന് ശ്രാവണ മാസം ആരംഭിക്കാനിരിക്കുകയാണ്. ഇതിന് തൊട്ടുപിന്നാലെ രാഹു അതിന്റെ നക്ഷത്ര പാതയില്‍ വലിയ മാറ്റം വരുത്തും. ശ്രാവണ മാസം തുടങ്ങി വെറും രണ്ട് ദിവസങ്ങള്‍ക്ക് ശേഷം, അതായത് ആഗസ്റ്റ് രണ്ടിനാണ് രാഹു തിരുവോണ നക്ഷത്രത്തില്‍ നിന്ന് മാറി അവിട്ടം നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നത്.

ചൊവ്വയുടെ സ്വാധീനത്തിലുള്ള നക്ഷത്രമാണിത്. ചൊവ്വയുടെ നക്ഷത്രത്തിലേക്ക് ക്രൂര ഗ്രഹമായി കണക്കാക്കപ്പെടുന്ന രാഹു പ്രവേശിക്കുന്നത് ജ്യോതിഷപരമായി അതീവ പ്രാധാന്യമുള്ള ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ശ്രാവണ മാസത്തിന്റെ ആദ്യ നാളുകളില്‍ തന്നെ സംഭവിക്കുന്ന ഈ വലിയ മാറ്റം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. പൊതുവേ രാഹുവിന്റെ സ്ഥാനമാറ്റങ്ങള്‍ ശുഭകരമല്ല എന്നാണ് കണക്കാക്കാറുള്ളത്.

Advertisement

എന്നാല്‍ അനുകൂല ഭാവങ്ങളില്‍ രാഹു നല്‍കുന്ന ഫലങ്ങള്‍ കരിയറിലും വ്യക്തിജീവിതത്തിലും വലിയ സ്വാധീനം ചെലുത്തും. എല്ലാ രാശിക്കാരിലും ഇത് പ്രതിഫലിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് സവിശേഷമായ നേട്ടങ്ങളായിരിക്കും ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തില്‍ എങ്ങനെയൊക്കെയാണ് ഇത് സ്വാധീനം ചെലുത്തുക എന്ന് പരിശോധിക്കാം.

മേടം

രാഹുവിന്റെ അവിട്ടം നക്ഷത്രത്തിലേക്കുള്ള പ്രവേശനം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജീവിതത്തില്‍ വലിയ സാമ്പത്തിക മാറ്റങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടുന്നത് വഴി അധികമായി വവലിയൊരു തുക സമ്പാദിക്കാനാകും. മുന്‍പ് നടത്തിയിട്ടുള്ള ബിസിനസ് നിക്ഷേപങ്ങളില്‍ നിന്നോ വിദേശ നിക്ഷേപങ്ങളില്‍ നിന്നോ ഇക്കാലയളവില്‍ വലിയ ലാഭവിഹിതം തിരികെ ലഭിക്കാന്‍ സാധ്യത കാണുന്നു.

Advertisement

കന്നി

കന്നി രാശിയില്‍ ജനിച്ച വ്യക്തികള്‍ക്ക് രാഹുവിന്റെ അവിട്ടം നക്ഷത്രത്തിലേക്കുള്ള പ്രവേശനം ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ എന്നിവ പ്രതീക്ഷിക്കാം. പഴയ കടബാധ്യതകളില്‍ നിന്ന് പൂര്‍ണ്ണ മോചനം നേടാന്‍ സാധിക്കും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യത കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.

ധനു

രാഹുവിന്റെ അവിട്ടം നക്ഷത്രത്തിലേക്കുള്ള പ്രവേശനം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ആഗ്രഹിക്കുന്നതെന്തും സ്വന്തമാക്കാനാകും. പുതിയ വീട്, വാഹനം എന്നിവ വാങ്ങുന്നതിനുള്ള വഴി തെളിയും. ബിസിനസ് വ്യാപിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. തൊഴില്‍പരമായി നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളാനാകും.