ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ പറയുന്ന പേരാണ് ഗ്രഹ സംക്രമണം എന്നത്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കും.
എന്നാല്‍ വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂലമായെന്നും വരാം. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.
രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ് ഉള്ളത്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ഹൈന്ദവ വിശ്വാസികള്‍ക്കിടയില്‍ പവിത്രവും, പാവനവുമായി കരുതപ്പെടുന്ന ഒരു ആഘോഷമാണിത്. ശ്രാവണമാസത്തിലെ, പൗര്‍ണമിദിവസം ആഘോഷിക്കപ്പെടുന്ന ഈ ഉത്സവം വടക്കെ ഇന്ത്യയില്‍ 'ശ്രാവണി' എന്ന പേരിലും അറിയപ്പെടുന്നു. സാഹോദര സ്‌നേഹത്തിന്റെ പവിത്രത എടുത്ത് കാണിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. ജ്യോതിഷപരമായും ഇതിന് ഏറെ പ്രത്യേകതകളുണ്ട്. ഇത്തവണ ഓഗസ്റ്റ് 28 വെള്ളിയാഴ്ചയാണ് രാജ്യമെമ്പാടും രക്ഷാബന്ധന്‍ ആഘോഷിക്കുന്നത്. അന്നേദിവസം പ്രഭാത സമയത്ത്ഒരു രാശി മാറ്റവും നടക്കുന്നുണ്ട്. മനസിന്റേയും ആത്മാവിന്റേയും പ്രതീകമായ ചന്ദ്രന്‍ വ്യാഴാഴ്ച രാത്രിയോടെ അവിട്ടം നക്ഷത്രത്തില്‍ നിന്ന് ചതയത്തിലേക്ക് മാറും. രാവിലെ മുതല്‍ ചതയം നക്ഷത്രം സജീവമായിരിക്കും. അതിനാല്‍ രക്ഷാബന്ധന്‍ ദിനത്തിന്റെ നേട്ടങ്ങള്‍ ഇരട്ടിയാകും. ഈ അസുലഭ മുഹൂര്‍ത്തം എല്ലാ വ്യക്തികളുടെ ജീവിതത്തിലും വലിയ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് ഏറെ ഗുണം ചെയ്യും. ഏതൊക്കെ രാശിക്കാര്‍ക്കാണ് രക്ഷാബന്ധന്‍ ദിനത്തിലെ ചന്ദ്രന്റെ നക്ഷത്രമാറ്റം ഗുണകരമായി തീരുക എന്ന് നോക്കാം. മേടം മേടം രാശിക്കാര്‍ക്ക് രക്ഷാബന്ധന്‍ ദിനത്തിലെ ചന്ദ്രന്റെ നക്ഷത്രമാറ്റം അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സ്വന്തം നാട്ടിലേക്ക് ഒരു ട്രാന്‍സ്ഫറും പ്രതീക്ഷിക്കാം. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്ന് കാണുന്നു. ഈ രംഗത്തുള്ളവര്‍ക്ക് ഇരട്ടിലാഭം കൊയ്യാം. മിഥുനം രക്ഷാബന്ധന്‍ ദിനത്തിലെ ചന്ദ്രന്റെ നക്ഷത്രമാറ്റം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. സന്താനങ്ങള്‍ കാരണം അഭിമാനിക്കാനുള്ള വകയുണ്ടാകും. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമൂഹത്തില്‍ നിന്ന് പേരും പ്രശസ്തിയും ലഭിക്കും. ജോലി സ്ഥലത്തെ അന്തരീക്ഷം മെച്ചപ്പെടും. കര്‍ക്കടകം രക്ഷാബന്ധന്‍ ദിനത്തിലെ ചന്ദ്രന്റെ നക്ഷത്രമാറ്റം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. ദാമ്പത്യ ജീവിതം സന്തുഷ്ടകരമായിരിക്കും. വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും കുട്ടികളില്ലാത്തവര്‍ക്ക് അധികം വൈകാതെ സന്താനഭാഗ്യം കൈവരും. കുടുംബത്തിനുള്ളില്‍ സന്തോഷവും സമാധാനവും ഐക്യവും നിലനില്‍ക്കും.