രാമായണ മാസം ഈ രാശിക്കാര്‍ക്ക് പഞ്ഞമാസമല്ല; അളവറ്റ പൊന്നും പണവും കൈയിലേക്ക്..

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയാണ് ജ്യോതിഷത്തിന്റെ അടിസ്ഥാനം. ജ്യോതിഷത്തിലെ ഒരു ശാഖയാണ് ജാതകം. വ്യക്തികളുടെ ജനന സമയം, ഗ്രഹനില, ജന്മനക്ഷത്രം, രാശിക്കൂറ് എന്നിവ അടിസ്ഥാനമാക്കിയാണ് ജാതകം രചിക്കുന്നത്. പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കും ജാതകം ഉണ്ട് എന്നാണ് പറയപ്പെടുന്നത്.

Advertisement

അതിനാല്‍ തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യവുമുണ്ട്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറാറുണ്ട്. ഗ്രഹ സംക്രമണം എന്ന് പറയുന്ന ഈ പ്രക്രിയ സവിശേഷമാണ്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം വലിയ നേട്ടങ്ങള്‍ സമ്മാനിക്കുമ്പോള്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്.

Advertisement

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിങ്ങനെ ഗ്രഹങ്ങളെ ഒമ്പതെണ്ണമായി തിരിച്ചിരിക്കുന്നു. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി എന്നീ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട്. സൂര്യന്റെ രാശി മാറ്റത്തിന് അനുസരിച്ച് മലയാള മാസം മാറാറുണ്ട്. ഇത്തരത്തില്‍ ഇന്നലെ മുതല്‍ സൂര്യന്‍ കര്‍ക്കിടകം രാശിയിലേക്ക് എത്തിയിട്ടുണ്ട്.

Advertisement

ഇതോടെ വെള്ളിയാഴ്ച മുതല്‍ കര്‍ക്കിടകവും പിറന്നു. കര്‍ക്കിടക മാസത്തെ രാമായണ മാസം എന്നും വിളിക്കാറുണ്ട്. അതിനാല്‍ തന്നെ ഹൈന്ദവ വിശ്വാസത്തില്‍ ഈ മാസത്തിന് വലിയ പ്രത്യേകതയുണ്ട്. അമ്പലങ്ങളിലും വീടുകളിലും രാമായണ പാരായണം നടക്കും. രാമനാമം ജപിക്കുന്നതിലൂടെ എല്ലാവര്‍ക്കും പാപങ്ങളില്‍ നിന്ന് മോക്ഷവും ഈശ്വരാനുഗ്രഹവും ലഭിക്കും എന്നാണ് വിശ്വാസം.

കര്‍ക്കിടക മാസത്തെ പൊതുവെ പഞ്ഞമാസം എന്നും വിളിക്കാറുണ്ട്. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം കര്‍ക്കിടക മാസം ഏറെ അനുഗ്രഹമായിരിക്കും. ഇവര്‍ക്ക് മാത്രം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ഈ മാസം ലഭിക്കുക. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നമുക്കൊന്ന് നോക്കാം.

Advertisement

കന്നി

കന്നി രാശിക്കാര്‍ക്ക് രാമായണ മാസം ഏറെ അനുകൂലമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ ലാഭം നിങ്ങളെ തേടിയെത്തും. ഇതെല്ലാം സാമ്പത്തികമായി നിങ്ങളെ മെച്ചപ്പെട്ട നിലയിലെത്തിക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പരീക്ഷകളില്‍ വിജയിക്കാനാകും.

വൃശ്ചികം

രാമായണ മാസം വൃശ്ചിക രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്രകള്‍ പോകാന്‍ കമ്പനി നിങ്ങളെ തിരഞ്ഞെടുക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി പിടിച്ചുപറ്റാനാകും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും.

Advertisement

മകരം

മകരം രാശിക്കാര്‍ക്ക് രാമായണ മാസം ഗുണകരമായിരിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കാനാകും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. കുടുംബത്തില്‍ വിവാഹം പോലെ മംഗളകരമായ ചടങ്ങുകള്‍ നടക്കും. മുന്‍കാലങ്ങളില്‍ ചെയ്ത് സല്‍കര്‍മ്മങ്ങളുടെ ഫലം ലഭിക്കും. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം.