ശനിയുടെ വക്രഗതി വരുന്നു; ഈ നക്ഷത്രക്കാർ സൂക്ഷിക്കണം, സുഹൃത്തുക്കൾ പോലും ശത്രുക്കളായി മാറും..!

സാധാരണയായി ഗ്രഹങ്ങളുടെ രാശിമാറ്റവും അതുപോലെയുള്ള കാര്യങ്ങളും വലിയ രീതിയിൽ നമ്മളെ സ്വാധീനിക്കാറുണ്ട്. ഇത്തരം മാറ്റങ്ങളുടെ ഫലമായാണ് ധനയോഗങ്ങളും രാജയോഗങ്ങളും ഒക്കെ ഉണ്ടാവുക എന്ന പ്രത്യേകത കൂടിയുണ്ട്. കാരണം ഒരു ഗ്രഹത്തിന്റെ സ്ഥാനം മാറുമ്പോൾ സ്വാഭാവികമായും അത് ചില രാശിക്കാരുടെ ജീവിതത്തിൽ ഒരു മാറ്റം കൊണ്ട് വരിക തന്നെ ചെയ്യും. അത് ജ്യോതിഷ പ്രകാരമുള്ള പ്രകൃതി നിയമമാണ്.

Advertisement

അത്തരത്തിൽ ഗ്രഹങ്ങൾ രാശിമാറുമ്പോൾ ഉണ്ടാവുന്ന ധനയോഗങ്ങളുടെ പ്രാധാന്യം എല്ലാവർക്കും അറിയാവുന്നതാണ്. നമ്മളെ സമ്പത്തിന്റെ ഉന്നതിയിൽ എത്തിക്കാനും ഐശ്വര്യത്തിന്റെ നെറുകയിൽ കൊണ്ട് ചെന്നാക്കാനും ഇത് സഹായിക്കും. അതുകൊണ്ടൊക്കെയാണ് സാധാരണ ജനങ്ങൾ ഇത്തരം യോഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നത്.

Advertisement

എന്നാൽ എല്ലായ്‌പ്പോഴും അത് ഒരുപോലെ ആയിരിക്കില്ല എന്നത് പ്രത്യേകം ഓർക്കണം. ചില സമയത്ത് അത് മറ്റ് രീതിയിൽ ആയിരിക്കും ബാധിക്കുക. ഒരുപക്ഷേ ജീവിതത്തിൽ മോശം യോഗങ്ങൾ കൊണ്ട് നൽകുന്ന സാഹചര്യങ്ങളും ധാരാളമായി ഉണ്ടാവാൻ ഇടയുണ്ട്. അതായത് ചില ഗ്രഹങ്ങളുടെ സ്വാധീനം ചില രാശിക്കാരെ കാര്യമായി പിടികൂടുമെന്ന് അർത്ഥം.

അതിൽ പ്രധാനമാണ് ശനിയുടെ മാറ്റം. നിലവിൽ മീനം രാശിയിൽ രേവതി നക്ഷത്രത്തിന്റെ രണ്ടാം പാദത്തിൽ സഞ്ചരിക്കുന്ന ശനി ജൂലൈ 27-ന് രാത്രി 12:59 മുതൽ വക്രഗതിയിലായിരിക്കും. അതൊരിക്കലും ചെറിയൊരു കാലയളവ് ആയിരിക്കില്ല. 137 ദിവസത്തേക്ക്, അതായത് ഡിസംബർ 11-ന് പുലർച്ചെ വരെ ഈ മാറ്റം തുടരും. അത് ചില നക്ഷത്രക്കാർക്ക് നൽകുന്ന നഷ്‌ടം ചെറുതല്ല.

Advertisement

അവിട്ടം

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ കാലയളവിൽ തൊഴിൽരംഗത്ത് കൂടുതൽ സമ്മർദ്ദവും ജോലികളിൽ കാലതാമസവും അനുഭവപ്പെടാമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. കുടുംബത്തിലെ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ പോലും മനസമാധാനത്തെ ബാധിച്ചേക്കാം. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയും അനാവശ്യ ചെലവുകൾ നിയന്ത്രിക്കാനുള്ള ശ്രമവും ഗുണകരമാണെന്ന് കരുതപ്പെടുന്നു.

അനിഴം

സുഹൃത്തുക്കളുമായോ ബിസിനസ് പങ്കാളികളുമായോ തെറ്റിദ്ധാരണകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ജ്യോതിഷത്തിലെ വിശ്വാസം. പ്രതീക്ഷിച്ച പദ്ധതികൾ വൈകുകയോ കൂടുതൽ പരിശ്രമം ആവശ്യമായി വരികയോ ചെയ്യാവുന്നതാണ്. ഈ സമയത്ത് ക്ഷമയോടെ തീരുമാനങ്ങൾ എടുക്കുകയും വികാരങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നത് പ്രധാനമാണ്.

ഉത്രട്ടാതി

ഇവർ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട സമയമായിരിക്കാമെന്നാണ് ജ്യോതിഷം പറയുന്നത്. ജോലിഭാരവും ഉത്തരവാദിത്തങ്ങളും വർധിക്കാൻ സാധ്യതയുള്ളതിനാൽ വിശ്രമത്തിനും മാനസിക സമാധാനത്തിനും പ്രാധാന്യം നൽകുന്നത് ഗുണകരമാണെന്ന് വിശ്വസിക്കപ്പെടുന്നു. സാമ്പത്തിക തീരുമാനങ്ങൾ ആലോചിച്ച് എടുക്കുന്നതും നല്ലതാണ്.

Advertisement

തിരുവോണം

കരിയറുമായി ബന്ധപ്പെട്ട ചില പദ്ധതികൾ പ്രതീക്ഷിച്ചതിലും വൈകാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ജോലിസ്ഥലത്ത് കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരാം. കുടുംബാംഗങ്ങളുമായി തുറന്ന ആശയവിനിമയം നിലനിർത്തുകയും വ്യക്തിപരമായ ജീവിതത്തിനും സമയമൊരുക്കുകയും ചെയ്യുന്നത് ഈ കാലയളവിനെ കൂടുതൽ സുഗമമാക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ജീവിതം മാറ്റുന്ന പല സംഭവങ്ങളും നടക്കും.