ധനനേട്ടം, ഉദ്ദിഷ്ടകാര്യലബ്ധി, മനസുഖം... ജൂലൈ 27 മുതല്‍ ഇവര്‍ക്ക് ശനിദേവന്റെ അനുഗ്രഹപ്പെരുമഴ

ആകാശഗോളങ്ങളുടെ സ്ഥാനം, ചലനം എന്നിവ നിരീക്ഷിച്ച് മനുഷ്യന്റെ ഭാവിയെയും ഭൂമിയിലെ സംഭവങ്ങളെയും പ്രവചിക്കുന്ന ജ്യോതിഷത്തിന് ഹൈന്ദവ വിശ്വാസത്തില്‍ വലിയ പ്രാധാന്യമുണ്ട്. കാരണം വ്യക്തികളുടെ ജനനം തൊട്ട് മരണം വരെയുള്ള ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം ജ്യോതിഷത്തിന്റെ സഹായത്താല്‍ പ്രവചിക്കാറുണ്ട്. ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത് സാധ്യമാകുന്നത്.

Advertisement

ഏതൊരു വ്യക്തിയുടേയും ജനനം ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തിലായിരിക്കും. ഗ്രഹനില, ജന്മനക്ഷത്രം, ജനന സമയം, രാശിക്കൂറ് എന്നിവ കണക്കാക്കിയാണ് വ്യക്തികളുടെ ജാതകം നിര്‍ണയിക്കുന്നത്. അതിനാല്‍ തന്നെ ഗ്രഹങ്ങള്‍ക്കും അവയുടെ രാശികളിലേക്കും നക്ഷത്രങ്ങളിലേക്കും ഉള്ള സഞ്ചാരത്തിനും വലിയ പ്രാധാന്യമുണ്ട്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പതെണ്ണമാണ് ഉള്ളത്.

Advertisement

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്ത് രാശികളിലേക്കും നക്ഷത്രങ്ങളിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്.

Advertisement

സംക്രമണം എന്നാണ് ഇത്തരം മാറ്റങ്ങളെ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത തരത്തിലായിരിക്കും ഫലം നല്‍കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി.

കര്‍മ്മത്തിന്റേയും നീതിയുടേയും ദേവന്‍ എന്നാണ് ശനിയെ വിശേഷിപ്പിക്കുന്നത്. ജാതകത്തില്‍ ശനി ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് നല്ലകാലം വരും എന്നാണ് ജ്യോതിഷപരമായ വിശ്വാസം. നിലവില്‍ കുംഭം രാശിയില്‍ ഉള്ള ശനി ജൂലൈ 27 ന് മീനം രാശിയിലേക്ക് എത്തും. എന്നാല്‍ മീനം രാശിയില്‍ പിന്നോക്കാവസ്ഥയിലായിരിക്കും ശനിയുടെ സഞ്ചാരം. ഡിസംബര്‍ 11 വരെ ഈ സ്ഥാനത്ത് തുടരുകയും ചെയ്യും

Advertisement

പൊതുവെ ഇത് അശുഭകരമാണ്. എന്നാല്‍ ചില രാശിക്കാര്‍ക്ക് മാത്രം ശനിയുടെ ഈ സഞ്ചാരമാറ്റത്തിലൂടെ ഗുണം ലഭിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇതില്‍ നിന്ന് നേട്ടം ലഭിക്കുക എന്നും എങ്ങനെയാണ് അത് പ്രതിഫലിക്കുക എന്നും നോക്കാം.

മേടം

ശനിയുടെ മീനം രാശിയിലെ പിന്നോക്ക സഞ്ചാരം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സ്വന്തം നാട്ടിലേക്ക് ട്രാന്‍സ്ഫറും പ്രതീക്ഷിക്കാം. ജീവിതത്തില്‍ സുഖസൗകര്യങ്ങളും ആഡംബരങ്ങളും വര്‍ധിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് വലിയ ലാഭം കൈയിലെത്തും.

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് ശനിയുടെ മീനം രാശിയിലെ പിന്നോക്ക സഞ്ചാരം ഗുണം ചെയ്യും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. മാനസിക പിരിമുറുക്കം പൂര്‍ണമായും മാറുകയും മനസ് ശാന്തമാകുകയും ചെയ്യും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലിക്ക് പുതിയ അംഗീകാരം ലഭിക്കും. കുടുംബത്തിലെ എല്ലാ സാമ്പത്തിക പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും.