ഈ രാശിക്കാര്‍ക്ക് ഡിസംബര്‍ വരെ വെച്ചടി വെച്ചടി കയറ്റം; ആഗ്രഹിക്കുന്നതെന്തും നടക്കും

ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

Advertisement

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

Advertisement

ഗ്രഹങ്ങളെല്ലാം കൃത്യമായ ഇടവേളകളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ സ്വാധീനം ചെലുത്തും. എന്നാല്‍ വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. നീതിയുടേയും കര്‍മ്മത്തിന്റേയും ദേവന്‍ എന്ന് അറിയപ്പെടുന്ന ശനി മനുഷ്യന്റെ ജീവിതത്തില്‍ അച്ചടക്കം, ഉത്തരവാദിത്തം, സഹനം, കഠിനാധ്വാനം എന്നിവയുടെ പ്രാധാന്യം പഠിപ്പിക്കുന്ന ഗ്രഹം കൂടിയാണ്. ശനിയുടെ ഓരോ രാശിമാറ്റവും ദീര്‍ഘകാല സ്വാധീനം ചെലുത്തുന്നതിനാല്‍ അതിന് പ്രത്യേക പ്രാധാന്യമുണ്ട്.

Advertisement

നിലവില്‍ ശനി മീന രാശിയില്‍ വക്രഗതിയിലൂടെ സഞ്ചരിക്കുകയാണ്. 2026 ജൂലൈ 27 ന് ആരംഭിച്ച ഈ സഞ്ചാരം ഡിസംബര്‍ 11 വരെ തുടരും. വക്രഗതിയിലുള്ള ഗ്രഹം കൂടുതല്‍ ശക്തിയോടെ പ്രവര്‍ത്തിക്കുമെന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ഗ്രഹങ്ങള്‍ പിന്നോട്ട് സഞ്ചരിക്കുന്നത് പോലെ തോന്നുന്ന പ്രതിഭാസമാണ് വക്രഗതി സഞ്ചാരം.

കര്‍മ്മഫലങ്ങള്‍ കൂടുതല്‍ തീവ്രമായി പ്രകടമാകുന്ന ഘട്ടമായാണ് ഇതിനെ കണക്കാക്കുന്നത്. അതിനാല്‍ തന്നെ 12 രാശിക്കാര്‍ക്കും 27 നക്ഷത്രക്കാര്‍ക്കും ഇത് ഏറെ പ്രധാനമാണ്. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇതുവഴി വലിയ നേട്ടങ്ങള്‍ വന്നെത്തും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം...

Advertisement

മീനം

മീനം രാശിക്കാര്‍ക്ക് ശനിയുടെ മീനം രാശിയിലെ വക്രഗതി സഞ്ചാരം അനുകൂലമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. ആഗ്രഹിച്ചത് പോലെ വാടക വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് താമസം മാറും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ദീര്‍ഘയാത്രകള്‍ നടത്തേണ്ടി വന്നേക്കാം.

തുലാം

ശനിയുടെ മീനം രാശിയിലെ വക്രഗതി സഞ്ചാരം തുലാം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. ജീവിതത്തിലെ ആഗ്രഹങ്ങളെല്ലാം സഫലമാക്കാനാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും. കോടതി വ്യവഹാരങ്ങളില്‍ വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കും. പൂര്‍വിക സ്വത്ത് സംബന്ധിച്ച തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടും.

Advertisement

കുംഭം

കുംഭം രാശിക്കാര്‍ക്ക് ശനിയുടെ മീനം രാശിയിലെ വക്രഗതി സഞ്ചാരം ഗുണം ചെയ്യും. മുന്‍കാല നിക്ഷേപങ്ങള്‍ വഴി അപ്രതീക്ഷിതമായി വലിയൊരു തുക കൈയിലെത്തിയേക്കാം. കൃഷി, വ്യാപാരം എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വെച്ചടി വെച്ചടി കയറ്റമായിരിക്കും.