ചിലരെങ്കിലും ജ്യോതിഷത്തിൽ ശനി എന്ന് കേൾക്കുമ്പോൾ ഭയപ്പെടുക പതിവാണ്. ശനി, കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം നിലനിർത്തിയ ഒന്ന് തന്നെയാണ്. അതിൽ തർക്കമില്ല, പെട്ടെന്നുള്ള അനുഗ്രഹങ്ങളോ സ്വതസിദ്ധമായ മാറ്റങ്ങളോ നൽകുന്ന മറ്റ് ഗ്രഹ സ്വാധീനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ശനി സ്ഥിരമായ പരിശ്രമം നടത്തുന്നവർക്ക് നല്ല ഗുണങ്ങൾ ആയിരിക്കും പൊതുവെ നൽകുക.
നിങ്ങൾ അറിയേണ്ട മറ്റൊരു കാര്യം എന്തെന്നാൽ ശനിയുടെ സ്വാധീനം ഏത് രീതിയിൽ ആണെങ്കിലും അത് നമ്മെ വളരെയധികം ബാധിക്കും. നീതിയുടെ ദേവൻ എന്ന വിശേഷണവും ശനീശ്വരന് സ്വന്തമായുണ്ട്. ഓരോരുത്തരും ചെയ്യുന്ന കർമ്മങ്ങളുടെ അടിസ്ഥാനത്തിലാണ് ശനി ഫലങ്ങൾ നൽകാറുള്ളത്. കഷ്‌ടകാലം എന്ന ചിന്തയാണ് ശനിയെന്ന് കേൾക്കുമ്പോൾ മനസിൽ ആദ്യം ഓടിവരിക. അത്തരത്തിൽ ചില രാശിക്കാർക്ക് അങ്ങനെയൊരു കാലമാണ് ഇനി വരുന്നത്.
ഈ വരുന്ന ജൂലൈ 27ന്, കർമ്മദാതാവായ ശനി മീനരാശിയിൽ നിന്ന് പിന്മാറുകയാണ്. അതായത് ഈ ദിവസം മുതൽ ശനിയുടെ പിന്നോട്ടുള്ള ചലനം തുടങ്ങും. അഞ്ച് മാസത്തോളം അത് തുടരുമെന്നാണ് കരുതുന്നത്. അതായത് ഈ വർഷം ഡിസംബർ 11 വരെ ശനിയുടെ പിന്മാറൽ ചലനം തുടരുമെന്ന് അർത്ഥം. നിലവിൽ, ശനി മീനരാശിയിലാണ്. അവിടെ രാഹുവിന്റേയും കേതുവിന്റെയും സ്വാധീനവും പ്രത്യേകം എടുത്തുപറയേണ്ടതാണ്. കേതു ചിങ്ങത്തിലാണ് നിൽക്കുന്നത്, അതിനാൽ തന്നെ ശനി കുംഭത്തിൽ സ്വാധീനം ചെലുത്തുന്നു. അതേസമയം, കുംഭം രാശിക്കാർക്ക് ശനിയുടെ മൂന്നാം പാദം അനുഭവപ്പെടുന്നു, രാഹു ഈ രാശിയിലാണ്. രണ്ട് രാശികളിലും ശനിയുടെ പിന്നോക്കാവസ്ഥയിലുള്ള ഫലങ്ങൾ വളരെ ഏറെ പ്രധാനപ്പെട്ടതാണ്. അത് പലരും കരുതുന്നത് പോലെ സാധാരണ മാറ്റങ്ങൾ ആയിരിക്കുകയില്ല. എന്തൊക്കെ മാറ്റങ്ങൾ ഈ രാശിക്കാരെ തേടിവരുമെന്ന് നോക്കാം. കുംഭം ശനിയുടെ മാറ്റത്തിന്റെ സമയത്ത് ഇവർ മാനസികാരോഗ്യം അൽപ്പം കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. പല കാര്യങ്ങൾക്കും കാലതാമസം നേരിടേണ്ടി വരുന്നത് സ്വാഭാവികമായ ഒന്നാണ്. ആരോഗ്യകാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്തുകയും വേണം. അതല്ലെങ്കിൽ അത് ഭാവിയിൽ വലിയ ബുദ്ധിമുട്ടുകളിലേക്ക് നയിക്കാനിടയുണ്ട്. ഇവർക്കു ജീവിതത്തിൽ പലരെയും ഭയക്കേണ്ടി വരും. പ്രണയത്തിൽ മുന്നോട്ടുള്ള യാത്ര ദുഷ്‌കരമായി തീരും. കഴിവതും സാമ്പത്തിക കാര്യത്തിലും പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടത് അനിവാര്യമാണ്. ഇക്കൂട്ടർ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ ജീവിതത്തിൽ അനുഭവിക്കാൻ സാധ്യതയുണ്ട്. ഒട്ടേറെ പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്താനാകാതെ വരുന്ന സാഹചര്യവും ഉണ്ടാവും. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കാനുള്ള സാധ്യത. ജോലി തേടിയുള്ള വിദേശയാത്ര പോലും അവസാന നിമിഷം മുടങ്ങാനിടയുണ്ട്. ചിങ്ങം ശനിയുടെ പിന്നോട്ടില്ല യാത്ര കാരണം ഇവരുടെ കുടുംബത്തിലെ ആകെ സമാധാനം നഷ്ട്ടപ്പെടും. മാനസിക സമ്മർദ്ദം വർധിക്കുകയും ആകുലതകൾ ഉയരാനും ഇടയുണ്ട്. ഏതൊരു കാര്യത്തെയും ക്ഷമയോടെ കൈകാര്യം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം ഇല്ലെങ്കിൽ അത് നിങ്ങൾക് തന്നെ ദോഷമായി ഭവിച്ചേക്കും. ധന നഷ്‌ടത്തിന് പുറമെ മാനഹാനി ഉണ്ടാവാനും ചില ഇടങ്ങളിൽ അപമാനിതൻ ആവാനും ഒക്കെ സാധ്യതകൾ ഏറെ. കൂടാതെ ഇവരുടെ വ്യക്തി ജീവിതം ഉയർച്ച താഴ്ച്ചകളാൽ നിറയുമെന്നതാണ് പ്രധാന കാര്യം. ഇക്കൂട്ടരുടെ ഇടയിൽ സ്വത്ത് തർക്കം നിലനിൽക്കും, പ്രത്യേകിച്ച് കുടുംബത്തിലും പങ്കാളിത്തത്തോടെ തുടങ്ങിയ ബിസിനസിലും അത് പ്രകടമാവും. സാമ്പത്തിക സ്ഥിതി അൽപം ഗൗരവത്തോടെ തന്നെ നോക്കി കാണേണ്ടതുണ്ട്. ഇല്ലെങ്കിൽ ജീവിതത്തിൽ വലിയ കട ബാധ്യതകൾ ഇവരെ തേടി എത്തുമെന്ന് ഉറപ്പായ കാര്യമാണ്.