ശുക്രദശ ആരംഭിച്ചു മക്കളേ... ഇനി ഈ രാശിക്കാരുടെ കൈകളിലേക്ക് അളവറ്റ സ്വത്തും സമ്പാദ്യവും!

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റത്തിന് വിധേയമാകാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. സംക്രമണം എന്നാണ് ഈ പ്രക്രിയയെ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം വ്യക്തികളുടെ ജീവിതത്തെ ബാധിക്കുന്നത് വ്യത്യസ്ത തരത്തിലായിരിക്കും.

Advertisement

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂലമായിരിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂലമായിരിക്കും. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പതെണ്ണവും രാശികള്‍ 12 എണ്ണവും നക്ഷത്രങ്ങള്‍ 27 എണ്ണവുമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് ഒമ്പത് ഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

Advertisement

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. അസുരഗുരു എന്നാണ് അറിയപ്പെടുന്നതെങ്കിലും സമ്പത്ത്, ഐശ്വര്യം, സമൃദ്ധി എന്നിവയുടെ കാരകനാണ് ശുക്രന്‍. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് സര്‍വൈശ്വര്യങ്ങളും വന്ന് ചേരും എന്നാണ് പറയപ്പെടുന്നത്. നല്ലകാലം വരുമ്പോള്‍ ശുക്രനുദിച്ചു, ശുക്രദശ ആരംഭിച്ചു എന്നെല്ലാം പറയുന്നത് ഇതിനാലാണ്.

Advertisement

ഇപ്പോഴിതാ ശുക്രന്‍ രാശി മാറിയിരിക്കുകയാണ്. ചിങ്ങം രാശിയില്‍ നിന്ന് ഇന്നലെ വൈകുന്നേരം 6:25-നാണ് ശുക്രന്‍ കന്നി രാശിയിലേക്ക് പ്രവേശിക്കുന്നത്. ശുക്രന്റെ രാശി മാറ്റം എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇതുവഴി അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും വരാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം...

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ശുക്രന്റെ കന്നി രാശിയിലേക്കുള്ള പ്രവേശനം അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. നിങ്ങളുടെ കഠിനാധ്വാനത്തിനും പരിശ്രമത്തിനും ഉറപ്പായും ഫലം കാണും. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുരസ്‌കാരങ്ങളും ആദരവും തേടിയെത്തും.

Advertisement

തുലാം

ശുക്രന്റെ കന്നി രാശിയിലേക്കുള്ള പ്രവേശനം തുലാം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ ലാഭം നിങ്ങളെ തേടിയെത്തും. ഏറെ നാളുകള്‍ക്ക് മുന്‍പ് കടം കൊടുത്ത പണം പലിശയടക്കം തിരികെ ലഭിക്കും. ഇത് നിങ്ങളെ സാമ്പത്തിക പരാധീനതകളില്‍ നിന്ന് രക്ഷിക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര പോകാനാകും.

ധനു

ധനു രാശിക്കാര്‍ക്ക് ശുക്രന്റെ കന്നി രാശിയിലേക്കുള്ള പ്രവേശനം ഗുണം ചെയ്യും. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭം ലഭിക്കും. പുതിയ ബിസിനസ് ആരംഭിച്ചവര്‍ക്ക് വെച്ചടി വെച്ചടി കയറ്റമായിരിക്കും. ബിസിനസ് വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുകൂലമായ സമയം. പങ്കാളിത്ത ബിസിനസ് നടത്തുന്നവര്‍ക്ക് അപ്രതീക്ഷിത ധനനേട്ടത്തിന് സാധ്യത.

Advertisement

സിനിമാ, രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും നല്ല സമയമാണ് എന്ന് കാണുന്നു. ഏറെ നാളത്തെ പ്രണയ ബന്ധം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിലേക്ക് വഴി മാറും. സന്തുഷ്ടകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്.