ശുക്രൻ ബലവാനായി തുടരുന്നു; ഈ രാശിക്കാർക്ക് നല്ല കാലം, സമ്പത്ത് വളരും, ആഗ്രഹിച്ച വിവാഹം നടക്കും!

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് ജ്യോതിഷത്തിൽ സാധാരണയായി കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശികളിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ വ്യത്യസ്‌ത തരത്തിലായിരിക്കും എന്ന് മാത്രം.

Advertisement

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യുമെന്നാണ് പറയപ്പെടുന്നത്. അതേസമയം മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും നൽകുക. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

Advertisement

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ശുക്രന്‍. അസുരഗുരുവായ ശുക്രനെ സമ്പത്ത്, ഐശ്വര്യം, സമൃദ്ധി എന്നിവയുടെ കാരകനായാണ് വിശേഷിപ്പിക്കുന്നത്. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളുണ്ടാകും എന്നാണ് പറയപ്പെടുന്നത്. നവംബർ 06 വരെ ശുക്രൻ സ്വക്ഷേത്രത്തിൽ ബലവാനായി തുടരുകയാണ്. ഈ കാലയളവിൽ ചില നക്ഷത്രക്കാർക്ക്‌ അപ്രതീക്ഷിത സാമ്പത്തികനേട്ടങ്ങൾ ഉണ്ടാവും.

Advertisement

മേടം രാശി

ശുക്രന്റെ സ്വാധീനം സാമ്പത്തിക കാര്യങ്ങളിലും വ്യക്തിജീവിതത്തിലും അനുകൂല മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കരുതുന്നു. വരുമാനം വർധിക്കാനും പുതിയ സാമ്പത്തിക അവസരങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷവും സമാധാനവും വർധിക്കാം. ഈ രാശിക്കാർക്ക് എല്ലാം കൊണ്ടും ഇത് നല്ല കാലമാണ്. പണവും പദവിയും ആളുകളുടെ ബഹുമാനവും ഇക്കാലയളവിൽ കാര്യമായി തന്നെ വർധിക്കും.

തുലാം രാശി

ഈ രാശിക്കാർക്ക് ശുക്രന്റെ അനുഗ്രഹം പ്രത്യേകമായി പ്രാധാന്യമുള്ളതായി കണക്കാക്കുന്നതിനാൽ നേട്ടങ്ങൾ അനവധിയാണ്. ജോലി, ബിസിനസ് മേഖലകളിൽ പുതിയ അവസരങ്ങൾ ലഭിക്കാനും സമൂഹത്തിൽ അംഗീകാരം വർധിക്കാനും സാധ്യത. പ്രണയം, വിവാഹം തുടങ്ങിയ കാര്യങ്ങളിലും അനുകൂല സാഹചര്യങ്ങൾ ഉണ്ടാകാം. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും. ജോലിയിൽ പ്രമോഷൻ പോലെയുള്ളവ വന്നുചേരും.

Advertisement

മിഥുനം രാശി

ശുക്രന്റെ സ്വാധീനം പഠനം, തൊഴിൽ, സാമ്പത്തിക കാര്യങ്ങൾ എന്നിവയിൽ ഗുണകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കാൻ ഇടയുണ്ട്. പുതിയ ബന്ധങ്ങൾ രൂപപ്പെടാനും നിലവിലുള്ള ബന്ധങ്ങളിൽ അടുപ്പം വർധിക്കാനും സാധ്യത. ക്രിയേറ്റീവ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിച്ചേക്കാം. മീഡിയ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്കും ചില നേട്ടങ്ങൾ ലഭിക്കാനിടയുണ്ട്. ചിട്ടി പോലെയുള്ള സാമ്പത്തിക ഗുണങ്ങൾ അനുകൂലമായി വരും.

മകരം രാശി

ശുക്രന്റെ അനുകൂല സ്വാധീനം സാമ്പത്തിക നേട്ടങ്ങൾക്കും തൊഴിൽ പുരോഗതിക്കും സഹായകരമാകുമെന്ന് ]പറയുന്നു. മുടങ്ങിക്കിടന്ന ചില പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാനും പുതിയ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ പുരോഗതി നേടാനും അവസരമുണ്ടാകാം. കുടുംബജീവിതത്തിലും സന്തോഷകരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ആഗ്രഹിച്ച വിവാഹം ഈ സമയത്ത് നടന്നേക്കും.