കാത്തുകാത്തിരുന്ന രാജയോഗത്തിന് ഇന്ന് മുതല്‍ തുടക്കം; ഇവര്‍ക്കിനി ആഡംബര ജീവിതം


ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്‌ക്കെല്ലാം ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷപ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. രാശികള്‍ 12 എണ്ണവും നക്ഷത്രങ്ങള്‍ 27 എണ്ണവും ഉണ്ട്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

Advertisement

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് നക്ഷത്രങ്ങള്‍.

Advertisement

ഗ്രഹങ്ങളെല്ലാം തന്നെ കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ ഈ സഞ്ചാരമാറ്റത്തെ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം പ്രപഞ്ചത്തിലാകെ സ്വാധീനം ചെലുത്തും. എന്നാല്‍ വ്യക്തികളുടെ ജീവിതത്തെ സ്വാധീനിക്കുന്നത് വ്യത്യസ്ത തരത്തിലായിരിക്കും.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂല ഫലം നല്‍കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യനും ബുധനും. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. ആത്മാവിന്റെയും വിജയത്തിന്റെയും പ്രതീകമാണ് സൂര്യന്‍. ബുദ്ധി, അറിവ് എന്നിവയുടെ കാരകനാണ് ബുധന്‍.

Advertisement

ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നും ബുധനെ വിശേഷിപ്പിക്കുന്നു. സൂര്യനും ബുധനും ഒരേ രാശിയില്‍ ഒന്നിച്ചെത്തുമ്പോളാണ് ബുധാദിത്യ രാജയോഗം രൂപപ്പെടുന്നത്. ഇന്ന് ഇത്തരത്തില്‍ ബുധനും സൂര്യനും ഒരേ രാശിയില്‍ എത്തിയിരിക്കുകയാണ്. എന്നാല്‍ ഇത്തവണ ഇരുഗ്രഹങ്ങളും ഒരേ രാശിയില്‍ കൃത്യം പൂജ്യം ഡിഗ്രിയില്‍ വരുന്നു എന്ന പ്രത്യേകതയുണ്ട്. ഇത് വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്.

ഒരേ രാശിയില്‍ കൃത്യം പൂജ്യം ഡിഗ്രിയില്‍ രൂപപ്പെടുന്ന ബുധാദിത്യ യോഗം എല്ലാ രാശിക്കാരേയും നക്ഷത്രക്കാരേയും ബാധിക്കാറുണ്ട്. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഈ അസാധാരണ ഗ്രഹമാറ്റത്തിന്റെ ഗുണഫലങ്ങള്‍ ഏറ്റവും കൂടുതല്‍ ലഭിക്കാന്‍ പോകുന്ന ഭാഗ്യ രാശികളെക്കുറിച്ച് പരിശോധിക്കാം.

Advertisement

മേടം

ഒരേ രാശിയില്‍ കൃത്യം പൂജ്യം ഡിഗ്രിയില്‍ രൂപപ്പെടുന്ന ബുധാദിത്യ യോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും. പുതിയ വീട്ടിലേക്ക് അധികം വൈകാതെ താമസം തുടങ്ങാനാകും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. സമൂഹത്തില്‍ നിങ്ങളുടെ സ്വാധീനവും പ്രശസ്തിയും ഇരട്ടിക്കും.

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് ഒരേ രാശിയില്‍ കൃത്യം പൂജ്യം ഡിഗ്രിയില്‍ രൂപപ്പെടുന്ന ബുധാദിത്യ യോഗം ഗുണകരമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കും. പുതിയ നിക്ഷേപങ്ങളിലൂടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ സാധിക്കും. ഏത് പ്രതിസന്ധി ഘട്ടത്തിലും ശരിയായ തീരുമാനങ്ങള്‍ കൃത്യസമയത്ത് എടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

Advertisement

ചിങ്ങം

ഒരേ രാശിയില്‍ കൃത്യം പൂജ്യം ഡിഗ്രിയില്‍ രൂപപ്പെടുന്ന ബുധാദിത്യ യോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുഗ്രഹമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പൂര്‍വ്വിക സ്വത്തുക്കളില്‍ നിന്ന് വലിയ സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ചിങ്ങം രാശിക്കാര്‍ക്ക് സാധ്യതയുണ്ട്. നിയമപരമായ തര്‍ക്കങ്ങളിലോ കോടതി വ്യവഹാരങ്ങളിലോ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അനുകൂലമായ വിധി നേടാനാകും.