ഭാരതീയ ജ്യോതിഷ പ്രകാരം സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ഇതിനെ നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായും കണക്കാക്കുന്നു. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതായിരിക്കും. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു, മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കും.
സൂര്യൻ നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ അകറ്റുകയും അതിൽ പ്രകാശം നിറയ്ക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.സൂര്യനെ ആരാധിക്കുക വഴി ജീവിതത്തിൽ ഊർജ്ജവും ശക്തിയും കൂടുമെന്നും കരുതപ്പെടുന്നു. ഇത്രയും പ്രത്യേകതകളുള്ള സൂര്യഭഗവാൻ എല്ലാവരെയും ഒരുപോലെ അനുഗ്രഹിക്കുമെന്ന് മാത്രം കരുതേണ്ട. ചിലപ്പോഴൊക്കെ സൂര്യൻ ചിലർക്ക് നേരെ മുഖം തിരിക്കുന്നതും പതിവാണ്.
വരുന്ന ജൂലൈ 16ന് സൂര്യൻ ചന്ദ്രൻ ഭരിക്കുന്ന കർക്കടക രാശിയിലേക്ക് സംക്രമിക്കുകയാണ്. ഈ മാറ്റം ചില കാര്യമായ വ്യതിയാനങ്ങൾക്ക് വഴിയൊരുക്കും. എന്നാൽ ഇടവം, വൃശ്ചികം, കുംഭം എന്നീ രാശിക്കാർക്ക് ഈ കാലഘട്ടം വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. അവർ സാമ്പത്തികമായി വളരെയേറെ ജാഗ്രതയും കരുതലും സ്വീകരിക്കേണ്ടി വരുമെന്നാണ് പ്രവചനം. ഈ സംക്രമണത്തിനുശേഷം ഈ മൂന്ന് രാശിക്കാർക്ക് ധാരാളം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. അതിന്റെ പ്രധാന കാരണം ഭൂമിയിലെ ജീവന്റെ ഉൽപ്പത്തിക്കും പരിണാമത്തിനും നിലനിൽപ്പിനും ഒക്കെ സൂര്യന്റെ അനുഗ്രഹം കൂടിയേ തീരൂ എന്നതാണ്. ഇക്കുറി രാശിമാറ്റ സമയത്ത് സൂര്യ ദേവന്റെ ദൃഷ്‌ടിയാൽ മൂന്ന് രാശിക്കാരുടെ ജീവിതം കീഴ്മേൽ മാറിമറിയും. ഇവർക്ക് ജീവിതത്തിൽ വലിയ വെല്ലുവിളികൾ തന്നെ നേരിടേണ്ടി വരും. എന്തൊക്കെ ദോഷങ്ങളാണ് ഈ കൂട്ടരെ കാത്തിരിക്കുന്നതെന്ന് നോക്കാം. വൃശ്ചികം ഈ കാലയളവ് വൃശ്ചികം രാശിക്കാർക്ക് വെല്ലുവിളികൾ നിറഞ്ഞതായി മാറും. ഈ മാസം ശനിയുടെ മാറ്റവും അതിന്റെ പിന്നോക്കാവസ്ഥയും കൂടി ആവുമ്പോൾ ഇവരുടെ മാനസിക സമ്മർദ്ദം വർധിക്കും. ദാമ്പത്യ ജീവിതത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാവാം. അതിനാൽ തന്നെ ക്ഷമയും പരസ്‌പരം മനസിലാക്കലും വളരെ നിർബന്ധമാണ്. അപരിചിതരെ പെട്ടെന്ന് വിശ്വസിക്കാതിരിക്കുക. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. അശ്രദ്ധ നിങ്ങളുടെ സാമ്പത്തിക സന്തുലിതാവസ്ഥയെ തകിടം മറിക്കും. കുടുംബവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിലും ശ്രദ്ധ വേണം. കുംഭം കുംഭം രാശിക്കാർക്ക് ഉയർച്ച താഴ്‌ചകളുടെ കാലഘട്ടമാണ് വരുന്നത്. ഏറെനാളായി ആഗ്രഹിച്ച ഫലങ്ങൾ വൈകിയേക്കാം. ജോലിസ്ഥലത്തെ തടസങ്ങൾ നിങ്ങളുടെ ക്ഷമ പരീക്ഷിക്കും. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. ഒപ്പം ഇടപാടുകൾ ശ്രദ്ധാപൂർവ്വം നടത്തുകയും വേണം. തിടുക്കത്തിലുള്ള ഏതൊരു തീരുമാനവും പിന്നീട് പ്രശ്‌നങ്ങൾക്ക് കാരണമാവാം. കുടുംബ സാഹചര്യങ്ങളിൽ സംയമനവും സന്തുലിതാവസ്ഥയും കൈവിടാതിരിക്കുക. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക. ഇടവം ഇടവം രാശിക്കാർക്ക് സൂര്യന്റെ രാശിമാറ്റം ബുദ്ധിമുട്ട് നൽകും. പല ജോലികളിലും നിരാശ ഉണ്ടാകുന്നത് മാനസിക സമ്മർദ്ദം വർധിപ്പിക്കും. കൂടാതെ ഈ കാലയളവിൽ ശനിയുടെ പിന്നോക്കാവസ്ഥയുടെ സമ്മർദ്ദവും ഇവർക്ക് അനുഭവപ്പെടാം. ജോലിയിൽ സജീവമായി തുടരുമെങ്കിലും അവർക്ക് പക്ഷേ പ്രതീക്ഷിക്കുന്ന ഫലങ്ങൾ ലഭിക്കാൻ സമയമെടുക്കും. സാമ്പത്തിക കാര്യങ്ങളിൽ ഇവർക്ക് പ്രത്യേക ജാഗ്രത ആവശ്യമായി വരും. നിക്ഷേപങ്ങൾക്ക് മുമ്പ് എല്ലാ വശങ്ങളും ശ്രദ്ധാപൂർവ്വം പരിഗണിക്കേണ്ടതുണ്ട്. ചിട്ടി പോലെയുള്ളവയിൽ പണം കരുതലോടെ നിക്ഷേപിക്കുക.