ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ കൂടിച്ചേരലും അവ മൂലമുണ്ടാകുന്ന പ്രത്യേക യോഗങ്ങൾക്കും വളരെ അധികം പ്രാധാന്യമാണ് കൽപ്പിച്ചിരിക്കുന്നത്. പൊതുവെ ഗ്രഹങ്ങളും നക്ഷത്രങ്ങളും കാലാകാലങ്ങളിൽ അവയുടെ ചലനങ്ങൾ മാറുമെന്നതാണ് അറിയേണ്ട കാര്യം. അവ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ചില മാറ്റങ്ങൾക്ക് കാരണമാവും എന്നാണ് കരുതുന്നത്. അങ്ങനെയുള്ള മാറ്റങ്ങൾ വരുമ്പോൾ നമ്മുടെ ജീവിതത്തിന് പുതിയ ഭാവം തന്നെ കൈവരുക പതിവാണ്.
പലരും രാജയോഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുക എന്നത് സാധാരണയായി നടക്കുന്ന കാര്യമാണ്. എന്നാൽ അതൊന്നും ശരിക്കും നമ്മുടെ കൈയിലല്ല. ഗ്രഹങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ രീതിയിലാണ് സഞ്ചരിക്കുന്നതും മുന്നോട്ട് പോവുന്നതും. അതുകൊണ്ട് തന്നെ അവ ഏതൊക്കെ യോഗങ്ങൾ കൊണ്ടുവരുമെന്നോ എന്തൊക്കെ നേട്ടങ്ങൾ ലഭിക്കുമെന്നോ നമുക്കൊരിക്കലും പറയാൻ കഴിയില്ലെന്നതാണ് വാസ്‌തവം.
ജ്യോതിഷത്തിൽ വിശ്വസിക്കുന്ന, സാധാരണക്കാരായ ആളുകൾ ഇത്തരം ഗ്രഹങ്ങളുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വെറുതെ ഒന്നുമല്ല, അതിന്റെ പ്രാധാന്യവും സവിശേഷതയും കണ്ടറിഞ്ഞിട്ടും അനുഭവിച്ചറിഞ്ഞിട്ടും തന്നെയാണ്. ഇവയൊക്കെ നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ കൂടി ഓർത്തിട്ടാണ് എല്ലാവരും ഇതിനെ പ്രതീക്ഷിക്കുന്നത് എന്നും പറയാം. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമാണ്. അത്തരത്തിൽ സൂര്യൻ നമ്മുടെ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ഇത് ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായി കണക്കാക്കുന്നു. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു, മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കും. ഇപ്പോഴിതാ ഓഗസ്‌റ്റ് 16ന് സൂര്യൻ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഇത് വലിയ നേട്ടമാണ് ചില രാശികൾക്ക് നൽകുക. മേടം മേടം രാശിക്കാർക്ക് സൂര്യന്റെ ചിങ്ങം സംക്രമണം കഴിവുകൾ വർധിപ്പിക്കുന്ന സമയമായേക്കാം. പഠനം, മത്സരപരീക്ഷകൾ, പുതിയ പദ്ധതികൾ, കലാരംഗം, കായിക മേഖല തുടങ്ങിയവയിൽ മികച്ച അവസരങ്ങൾ ലഭിക്കാം. ഏറെക്കാലമായി മാറ്റിവെച്ചിരുന്ന ചില കാര്യങ്ങൾ വീണ്ടും ആരംഭിക്കാനും സ്വന്തം കഴിവുകൾ മറ്റുള്ളവരുടെ മുന്നിൽ തെളിയിക്കാനും അവസരം ലഭിക്കും. ജോലിയിൽ അംഗീകാരവും വ്യക്തിജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പ്രമോഷൻ ഉൾപ്പെടെ ലഭിച്ചേക്കാം. മിഥുനം മിഥുനം രാശിക്കാർക്ക് ഈ കാലയളവ് സാമ്പത്തികമായും തൊഴിൽപരമായും ഗുണകരമാകാം. ആശയവിനിമയ കഴിവ് വർധിക്കുന്നതിനാൽ ജോലി, ബിസിനസ്, മാധ്യമം, എഴുത്ത് തുടങ്ങിയ മേഖലകളിലുള്ളവർക്ക് പുതിയ അവസരങ്ങൾ ലഭിച്ചേക്കാം. യാത്രകൾ നടത്താൻ അവസരം ലഭിക്കും. ധൈര്യത്തോടെ തീരുമാനങ്ങൾ എടുക്കാനും മുടങ്ങിക്കിടന്ന കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും സാധിക്കും. സ്വർണവും പണവും എല്ലാം ഈ രാശിക്കാരിലേക്ക് വന്നെത്തും. ചിങ്ങം സൂര്യൻ സ്വന്തം രാശിയായ ചിങ്ങത്തിലേക്ക് പ്രവേശിക്കുന്നതിനാൽ ചിങ്ങം രാശിക്കാർക്കാണ് ഈ സംക്രമണത്തിന്റെ ഏറ്റവും നേരിട്ടുള്ള സ്വാധീനം ലഭിക്കുക. ഇവരുടെ ആത്മവിശ്വാസം വർധിക്കുകയും വ്യക്തിത്വത്തിൽ കൂടുതൽ ആകർഷണം ഉണ്ടാവുകയും ചെയ്യും. കരിയറിൽ പുതിയ ഉത്തരവാദിത്തങ്ങൾ, നേതൃത്വം വഹിക്കാനുള്ള അവസരങ്ങൾ, അംഗീകാരം എന്നിവ ലഭിക്കാം. കുടുംബ സ്വത്തിൽ നിങ്ങൾക്കും അവകാശം ഉണ്ടാവും. തുലാം തുലാം രാശിക്കാർക്ക് സൂര്യന്റെ ഈ സംക്രമണം വരുമാനത്തിലും കരിയറിലും വളർച്ചയ്ക്ക് വഴിയൊരുക്കാം. ശമ്പളവർധന, ബോണസ്, സ്ഥാനക്കയറ്റം അല്ലെങ്കിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാനുള്ള സാധ്യത. ബിസിനസ് ചെയ്യുന്നവർക്ക് പുതിയ അവസരങ്ങളും സാമ്പത്തിക നേട്ടങ്ങളും ലഭിച്ചേക്കാം. പുതിയ പദ്ധതികൾ ആരംഭിക്കുന്നതിനും കരിയറിൽ മുന്നോട്ട് പോകുന്നതിനും അനുകൂലമായ സമയമായി ഇത് മാറും.