സൂര്യൻ കന്നി രാശിയിലേക്ക്; ഇനി കളി മാറും, ഈ രാശിക്കാർക്ക് ശമ്പള വർധന, കുടുംബ സ്വത്തിൽ നല്ല ഓഹരി ലഭിക്കും!

ജ്യോതിഷം പറയുന്നത് അനുസരിച്ച് സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ഇത് നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായി കണക്കാക്കുന്നു. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതായിരിക്കും. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു, മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കും.

Advertisement

മാത്രമല്ല സൂര്യൻ നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ അകറ്റുകയും അതിൽ പ്രകാശം നിറയ്ക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. സൂര്യനെ ആരാധിക്കുക വഴി ജീവിതത്തിൽ ഊർജ്ജവും ശക്തിയും കൂടുമെന്നും കരുതപ്പെടുന്നു. എങ്കിലും ഇത്രയും പ്രത്യേകതകളുള്ള സൂര്യഭഗവാൻ എല്ലാവരെയും ഒരുപോലെ അനുഗ്രഹിക്കുമെന്ന് മാത്രം കരുതേണ്ട. അതിന് ചില ജ്യോതിഷപരമായ കാരണങ്ങൾ കൂടിയുണ്ടെന്ന് കരുതിക്കോളൂ.

Advertisement

ഇപ്പോഴിതാ ഈ സെപ്റ്റംബർ 17ന് സൂര്യൻ കന്നി രാശിയിൽ പ്രവേശിക്കും എന്നതാണ് വരാനിരിക്കുന്ന പ്രധാന മാറ്റം. കൃത്യം ഒരു മാസമാണ് സൂര്യൻ ഓരോ രാശിയിലും ചിലവഴിക്കുക എന്ന് നേരത്തെ പറഞ്ഞല്ലോ. അതുകൊണ്ട് തന്നെ സൂര്യന്റെ മാറ്റം വളരെ കൃത്യമായി നിരീക്ഷിക്കപ്പെടുന്ന ഒന്നാണ്. വരാനിരിക്കുന്ന സൂര്യന്റെ രാശിമാറ്റം 4 രാശിക്കാർക്ക് കാര്യമായ നേട്ടങ്ങളാവും നൽകുക. എന്തൊക്കെ നേട്ടങ്ങൾ ഏതൊക്കെ രാശിക്കാരെ തേടി വരുമെന്ന് നോക്കാം.

മേടം രാശിക്കാർക്ക് ഈ സൂര്യസംക്രമണം ജോലിയിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടങ്ങൾ നൽകാൻ സാധ്യതയുണ്ട്. തൊഴിൽ മേഖലയിൽ ഉത്തരവാദിത്തങ്ങൾ വർധിക്കുമെങ്കിലും അതിലൂടെ അംഗീകാരവും പുതിയ അവസരങ്ങളും ലഭിച്ചേക്കാം. മത്സരപരീക്ഷകൾക്കും പുതിയ ജോലിക്കായുള്ള ശ്രമങ്ങൾക്കും അനുകൂലമായ സമയമായി കണക്കാക്കാം.

Advertisement

ഇടവം രാശി

കന്നിയിലെ സൂര്യന്റെ സ്വാധീനം സാമ്പത്തിക കാര്യങ്ങളിൽ ഇവർക്ക് മെച്ചപ്പെട്ട ഫലങ്ങൾ നൽകുമെന്നാണ് ജ്യോതിഷ പ്രവചനം. മുടങ്ങിക്കിടന്ന കാര്യങ്ങൾ പൂർത്തിയാക്കാനും വരുമാനത്തിൽ സ്ഥിരത കൈവരിക്കാനും അവസരങ്ങൾ ലഭിച്ചേക്കാം. കുടുംബത്തിൽ സന്തോഷകരമായ സാഹചര്യങ്ങളും വർധിക്കാം. കൂടാതെ നല്ല വാർത്തകൾ പലതും ഇക്കാലയളവിൽ ഇവരെ തേടി എത്താനും സാധ്യത അധികമാണ്.

മിഥുനം രാശി

തൊഴിൽപരമായും വ്യക്തിപരമായും വളർച്ചയ്ക്കുള്ള അവസരങ്ങൾ ലഭിച്ചേക്കാം. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും കഴിവുകൾ പ്രകടിപ്പിക്കാനും സാധിക്കും. മേലുദ്യോഗസ്ഥരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും പിന്തുണ ലഭിക്കാനുള്ള സാധ്യതയും ഈ കാലയളവിൽ കൂടുതലാണെന്ന് പറയപ്പെടുന്നു. ഇക്കൂട്ടരെ സംബന്ധിച്ച് കടങ്ങൾ എല്ലാം ഒഴിയുകയും സാമ്പത്തിക പ്രതിസന്ധി മാറുകയും ചെയ്യും.

Advertisement

കന്നി രാശി

ഈ സൂര്യസംക്രമണം ഇക്കൂട്ടർക്ക് പ്രത്യേകമായി പ്രാധാന്യമുള്ളതായിരിക്കും. ഇവരുടെ ആത്മവിശ്വാസം വർധിക്കുകയും സ്വന്തം തീരുമാനങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കുകയും ചെയ്യാം. പുതിയ പദ്ധതികൾ ആരംഭിക്കാനും വ്യക്തിജീവിതത്തിലും തൊഴിൽ മേഖലയിലും മാറ്റങ്ങൾ കൊണ്ടുവരാനും ഈ കാലയളവ് പ്രയോജനപ്പെടുത്താം. ജോലിയിൽ പ്രമോഷൻ ഉണ്ടാവാം, ഒപ്പം കാത്തിരുന്ന ശമ്പള വർധനയും ഇവരെ തേടിയെത്തും.

മകരം രാശി

സൂര്യന്റെ കന്നിയിലേക്കുള്ള സംക്രമണം അനുകൂലമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. പഠനം, തൊഴിൽ, യാത്ര, സാമ്പത്തിക കാര്യങ്ങൾ എന്നിവയിൽ പുതിയ അവസരങ്ങൾ ലഭിച്ചേക്കാം. ദീർഘകാലമായി ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങൾ യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾക്കും മികച്ച ഫലങ്ങൾ ലഭിക്കാൻ സാധ്യത. കുടുംബ സ്വത്തിൽ വലിയൊരു വിഹിതം തന്നെ ഇവർക്ക് ലഭിച്ചേക്കും.