പുതിയ വീടും കാറും സ്വന്തമാക്കും... ചിങ്ങം പിറന്നതോടെ കോടീശ്വരന്‍മാരാകാന്‍ പോകുന്ന രാശിക്കാര്‍

മലയാള പുതുവര്‍ഷം ഇന്ന് മുതല്‍ ആരംഭിച്ചിരിക്കുകയാണ്. സൂര്യന്‍ കര്‍ക്കടകം രാശിയില്‍ നിന്ന് ചിങ്ങം രാശിയിലേക്ക് പ്രവേശിച്ചതോടെയാണ് ഇന്ന് പുതുവര്‍ഷത്തിലേക്ക് കടന്നിരിക്കുന്നത്. ജ്യോതിഷ പ്രകാരം വലിയ സവിശേഷതകളുള്ള രാശി മാറ്റമാണ് ഇത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റം നടത്താറുണ്ട്. എന്നാല്‍ അതില്‍ ഏറ്റവും പ്രധാനം സൂര്യന്റെ രാശി മാറ്റമാണ്.

Advertisement

കാരണം സൂര്യന്‍ രാശി മാറുന്നതിന് അനുസരിച്ചാണ് മലയാള മാസങ്ങള്‍ക്ക് ആരംഭമാകുന്നത്. 30 ദിവസമാണ് സൂര്യന്‍ ഒരു രാശിയില്‍ നില്‍ക്കുക. ഇത്തരത്തില്‍ സൂര്യന് രാശിചക്രം പൂര്‍ത്തിയാക്കാന്‍ 12 മാസത്തെ സമയം ആവശ്യമാണ്. നവഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യന്‍ അറിയപ്പെടുന്നത്. ശക്തി, സ്വാധീനം എന്നിവയുടെ കാരകനാണ് സൂര്യന്‍. സൂര്യനെ കൂടാതെ ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് മറ്റ് ഗ്രഹങ്ങള്‍.

Advertisement

ഇവയില്‍ രാഹുവും കേതുവും ഒഴികെയുള്ളവ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. മലയാളം മാസത്തിന് അനുസൃതമായാണ് ജ്യോതിഷത്തില്‍ രാശികളെ പട്ടികപ്പെടുത്തിയിരിക്കുന്നത്.

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ഗ്രഹങ്ങളുടെ രാശി മാറ്റത്തേയും നക്ഷത്ര മാറ്റത്തെയും സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്.

Advertisement

ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് അത് ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് അത് ദോഷകരമായും ഭവിച്ചേക്കാം. സൂര്യന്‍ കര്‍ക്കടകം രാശിയില്‍ നിന്ന് ചിങ്ങം രാശിയിലേക്ക് പ്രവേശിച്ചതും ചിങ്ങമാസപ്പിറവും ഏതൊക്കെ രാശിക്കാര്‍ക്കാണ് അനകൂലമാകുക എന്ന് നോക്കാം.

ചിങ്ങം

സൂര്യന്‍ കര്‍ക്കടകം രാശിയില്‍ നിന്ന് ചിങ്ങം രാശിയിലേക്ക് പ്രവേശിച്ചത് ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും. അതിനാല്‍ തന്നെ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയമാണ്. ബംപര്‍ സമ്മാനം വരെ ഇവര്‍ക്ക് ലഭിച്ചേക്കാം. സന്താനങ്ങള്‍ വഴി അഭിമാനിക്കാനുള്ള വകയുണ്ടാകും.

Advertisement

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് സൂര്യന്‍ കര്‍ക്കടകം രാശിയില്‍ നിന്ന് ചിങ്ങം രാശിയിലേക്ക് പ്രവേശിച്ചത് ഗുണം ചെയ്യും. സ്വര്‍ണവും പണവും കൈനിറയെ ലഭിക്കും. മത്സരപരീക്ഷകളില്‍ വിജയം കൈവരിക്കാനാകും. സര്‍ക്കാര്‍ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. സന്തുഷ്ടകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

ധനു

സൂര്യന്‍ കര്‍ക്കടകം രാശിയില്‍ നിന്ന് ചിങ്ങം രാശിയിലേക്ക് പ്രവേശിച്ചത് ധനു രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പുതിയ വീട്, വാഹനം, സ്ഥലം എന്നിവ സ്വന്തമാക്കാനാകും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് വലിയ നേട്ടമാണ് ഈ രാശിക്കാര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വിവാഹം കഴിഞ്ഞ് ഏറെ നാളായി കുട്ടികളില്ലാതെ വിഷമിക്കുന്നവര്‍ക്ക് സന്താന ഭാഗ്യം കൈവരും.