രാജയോഗത്തേക്കാള്‍ പവര്‍ഫുള്‍ യോഗം വരാന്‍ പോകുന്നു; ഇതാണോ നിങ്ങളുടെ രാശി?

ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

Advertisement

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ജ്യോതിഷത്തില്‍ സൂര്യനെ ഗ്രഹങ്ങളുടെ അധിപനായും പ്രപഞ്ചത്തിന്റെ ആത്മാവിനെ സ്വാധീനിക്കുന്ന പ്രധാന ഗ്രഹമായും കണക്കാക്കപ്പെടുന്നു.

Advertisement

അതിനാല്‍ തന്നെ സൂര്യന്റെ ഓരോ രാശിമാറ്റവും നക്ഷത്ര സംക്രമണവും ഏറെ പ്രാധാന്യത്തോടെയാണ് വിലയിരുത്തപ്പെടുന്നത്. ജൂലൈ 20-ന് നടക്കുന്ന സൂര്യന്റെ പുഷ്യ നക്ഷത്ര പ്രവേശം അത്തരത്തില്‍ സവിശേഷമായ ജ്യോതിഷ ഫലങ്ങള്‍ നല്‍കുന്ന ഒന്നാണ്. ശനിയുടെ ആധിപത്യത്തിലുള്ള നക്ഷത്രമാണ് പുഷ്യ എങ്കിലും, ജ്യോതിഷത്തില്‍ ഇതിനെ 'നക്ഷത്രങ്ങളുടെ രാജാവ്' എന്നാണ് വിശേഷിപ്പിക്കുന്നത്.

അതുകൊണ്ടുതന്നെ ഇതിലൂടെയുള്ള യാത്ര വളരെ ശുഭകരമാണ്. ജ്യോതിഷ പ്രകാരം സൂര്യനും ശനിയും തമ്മില്‍ പരസ്പര ശത്രുതയിലാണെങ്കിലും, പുഷ്യ നക്ഷത്രത്തിന്റെ സവിശേഷമായ പോഷക ഗുണവും അനുകൂല ഊര്‍ജ്ജവും ഈ സംക്രമണത്തെ ഗുണകരമാക്കി മാറ്റുന്നു. ആത്മാഭിമാനം, ഉന്നത പദവി, അധികാരം എന്നിവയുടെ പ്രതീകമായ സൂര്യന്‍ ഈ ശുഭ രാശിയിലേക്ക് പ്രവേശിക്കുമ്പോള്‍ എല്ലാ രാശിക്കാരുടേയും ജീവിതത്തില്‍ സ്വാധീനമുണ്ടാക്കും.

Advertisement

എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ഇതുവഴി ലഭിക്കുക. ഇതിലൂടെ പുരോഗതിയുടേയും സാമ്പത്തിക നേട്ടങ്ങളുടെയും വാതിലുകളാണ് തുറക്കപ്പെടുന്നത്. ഈ സംക്രമണത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ മികച്ച ഫലങ്ങള്‍ നേടുന്ന രാശികള്‍ ഏതെല്ലാമാണെന്ന് പരിശോധിക്കാം.

മേടം

മേടം രാശിക്കാര്‍ക്ക് സൂര്യ സംക്രമണം ഏറെ ഗുണം ചെയ്യും. ചൊവ്വയുടെ സ്വാധീനമുള്ള മേടക്കൂറുകാര്‍ക്ക് സൂര്യന്‍ മികച്ച അനുകൂല ഭാവത്തിലാണ് ഇവിടെ നിലകൊള്ളുന്നത്. ഉദ്യോഗസ്ഥരായ വ്യക്തികള്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറും പ്രതീക്ഷിക്കാം. ബിസിനസ് രംഗത്ത് വലിയ പുരോഗതിയും ആദായവും നേടാന്‍ സാധിക്കുന്ന സമയമാണ് ഇത്.

Advertisement

മിഥുനം

സൂര്യ സംക്രമണം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മുന്‍പ് വിഭാവനം ചെയ്ത പുതിയ നിക്ഷേപങ്ങള്‍ക്കും ബിസിനസ് വ്യാപിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാം. സ്വന്തമായി ഭൂമി, വീട് അല്ലെങ്കില്‍ പുതിയൊരു വാഹനം എന്നിവ വാങ്ങാനുള്ള മികച്ച അവസരങ്ങളും ഈ സമയത്ത് നിങ്ങളെ തേടിയെത്തും. മാതാപിതാക്കളുടെ പൂര്‍ണമായ പിന്തുണയും അവരില്‍ നിന്നുള്ള സാമ്പത്തിക സഹായങ്ങളും നേരിട്ട് ലഭിക്കാനിടയുണ്ട്.

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് സൂര്യ സംക്രമണം ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. വളരെക്കാലമായി തടസപ്പെട്ടു കിടന്നിരുന്ന പ്രധാനപ്പെട്ട ജോലിസ്ഥലത്തെ കരാറുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ബിസിനസ്സില്‍ വലിയ സാമ്പത്തിക അഭിവൃദ്ധി ഇതിലൂടെ ലഭിക്കും. പൂര്‍വ്വിക സ്വത്തുക്കളില്‍ നിന്നോ പരമ്പരാഗതമായ ബിസിനസ്സുകളില്‍ നിന്നോ പെട്ടെന്നുള്ള സാമ്പത്തിക ലാഭങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്.

Advertisement

ഇക്കാലയളവില്‍ നിങ്ങള്‍ പുതിയ മേഖലകളില്‍ നിക്ഷേപം നടത്താന്‍ പദ്ധതിയിടുകയാണെങ്കില്‍, ഭാവിയില്‍ അതില്‍ നിന്നും മികച്ച ലാഭവിഹിതം തിരികെ ലഭിക്കും. ജോലിസ്ഥലത്തോ സമൂഹത്തിലോ നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് വലിയ സ്വീകാര്യതയും ബഹുമാനവും ഇക്കാലയളവില്‍ ലഭിക്കുന്നതായിരിക്കും. വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് പരിപൂര്‍ണ്ണ ആശ്വാസം ലഭിക്കും