മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - ശുഭകരമായ വാരമാണ്. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം കാണിക്കും. തൊഴില്‍ അസ്വസ്ഥതകള്‍ കുറയും. ദുര്‍വ്യയം നിയന്ത്രിക്കണം.
ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - തീര്‍ഥയാത്ര പോകാനാകും. അധ്വാനശേഷി കൂടും. ക്രയവിക്രയം ലാഭകരമാകും. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും.
മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) - ജോലിസംബന്ധമായ ബുദ്ധിമുട്ടുകള്‍ മാറും. ബന്ധുഗുണം ഉണ്ടാകും. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തിക ഭദ്രത ഉണ്ടാകും.
കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - ജനപ്രീതി ഉണ്ടാകും. സാമ്പത്തിക സഹായങ്ങള്‍ ലഭിക്കും. ഉറച്ച തീരുമാനങ്ങള്‍ ഗുണം ചെയ്യും. വ്യാപാരരംഗത്തു മാറ്റങ്ങള്‍ വരുത്തും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) - സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശോഭിക്കും. കാര്യസാധ്യത ഉണ്ടാകും. വ്യവസായികള്‍ക്കു ശുഭകരമായ വാരമാണ്. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കുക. കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - തൊഴില്‍ പ്രതിസന്ധികള്‍ നീങ്ങും. ദാമ്പത്യസുഖം ഉണ്ടാകും. ചെറുയാത്രകള്‍ വേണ്ടിവരും. മനസ്സില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കും. തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ നിറവേറ്റും. ബിസിനസ്സില്‍ പുരോഗതി കൈവരിക്കും. കൃത്യനിഷ്ഠ കുറയും. ആരോഗ്യക്ലേശം ഉണ്ടാകും. വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - അശ്രദ്ധകാരണം അപകടങ്ങള്‍ പറ്റും. യാത്രാവേളകളില്‍ നഷ്ടങ്ങളുണ്ടാകാം. തൊഴില്‍ക്ലേശം ഉണ്ടാകും. ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - കര്‍മ്മരംഗത്തു പുതിയ മാറ്റങ്ങള്‍ വരുത്തും. ദാമ്പത്യപ്രശ്‌നങ്ങള്‍ തീരും. അപ്രതീക്ഷിത അനുഭവങ്ങള്‍ ഉണ്ടാകും. ഔഷധസേവകൊണ്ടു ഗുണം ഉണ്ടാകും. മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - ദേഹാസ്വസ്ഥതകള്‍ കുറയും. കൃഷിയില്‍നിന്നും വരുമാനമുണ്ടാകും. പുതിയ ജോലി കിട്ടാനിടയുണ്ട്. യുവജന ങ്ങള്‍ക്കു നല്ല വിവാഹാലോചനകള്‍ വരും. കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/4) - ശത്രുക്കളെ നേരിടാന്‍ പ്രയാസപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിലുള്ള ശ്രദ്ധ കുറയും. വാക്കുപാലിക്കാന്‍ കഴിയില്ല. മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - മനസ്സിന്റെ ആധി വര്‍ധിക്കും. പങ്കുകച്ചവടം ലാഭകരമാകില്ല. ഭാരിച്ച കാര്യങ്ങള്‍ ഏറ്റെടുക്കും. ഉപരിപഠനസാധ്യത ഉണ്ടാകും.