വിദേശയാത്രകള്‍ ഉണ്ടാകും, എടുത്തുചാടി തീരുമാനങ്ങളെടുക്കരുത്, ജനസമ്മിതി വര്‍ധിക്കും, നാൾഫലം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - കാര്‍ഷികമേഖല ആദായകരമാകും. എതിരാളികളുമായി ഒത്തുതീര്‍പ്പിലെത്തും. ദേഹാരിഷ്ടതകള്‍ക്ക് കുറവുണ്ടാകും.

Advertisement

ഇടവക്കൂറ് (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - വാക്കുതര്‍ക്കങ്ങളില്‍ വിജയിക്കും. ദൈവിക കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. എല്ലാവരോടും പരുഷമായി പെരുമാറും.

Advertisement

മിഥുനക്കൂറ് (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) - സഹപ്രവര്‍ത്തകര്‍ക്ക് സഹായങ്ങള്‍ ചെയ്യും. കര്‍മരംഗത്ത് ലഘുവായ നഷ്ടങ്ങള്‍ ഉണ്ടാകും. പിതാവിന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം) - മാനസിക അസ്വസ്ഥതകള്‍ ഉണ്ടാകും. ക്രയവിക്രയങ്ങളില്‍ ശ്രദ്ധിക്കണം. വിദേശയാത്രകള്‍ ഉണ്ടാകും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4) - കര്‍മരംഗത്ത് ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും. പ്രതിസന്ധികളില്‍ ബന്ധസഹായം പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

കന്നിക്കൂറ് (ഉത്രം 1/2, അത്തം, ചിത്തിര 3/4) - ബന്ധുക്കളുമായി രമ്യതയില്‍ വര്‍ത്തിക്കും. ദൂരയാത്രകള്‍ ഉണ്ടാകും. ജനസമ്മിതി വര്‍ധിക്കും.

Advertisement

തുലാക്കൂറ് (ചിത്തിര 3/4, ചോതി, വിശാഖം 1/2) - എടുത്തുചാടി തീരുമാനങ്ങളെടുക്കരുത്. സഹപ്രവര്‍ത്തകരില്‍നിന്ന് വിപരീത അനുഭവങ്ങള്‍ ഉണ്ടാകും. കുടുംബശ്രേയസ്സ് വര്‍ധിക്കും.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃകേട്ട) - മേലധികാരികളുടെ പ്രീതി സമ്പാദിക്കും. പൊതുരംഗത്ത് ജനാനുകൂല്യം വര്‍ധിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ കൃത്യമായി നിറവേറ്റും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4) - തൊഴില്‍ പ്രശ്‌നങ്ങള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യും. സല്‍ക്കര്‍മ്മങ്ങള്‍ക്കായി സമയം ചിലവഴിക്കും.

മകരക്കൂറ് (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - സുഹൃത്തുക്കളില്‍നിന്ന് സഹായങ്ങള്‍ പ്രതീക്ഷിക്കാം. കാര്യസാധ്യം ഉണ്ടാകും. യാത്രകള്‍ പ്രയോജനകരമാകും.

കുംഭക്കൂറ് (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - മനോധൈര്യം വര്‍ധിക്കും. കര്‍മരംഗത്ത് പ്രമോഷന്‍ പ്രതീക്ഷിക്കാം. കൃഷിക്കാര്‍ക്കു ലഘുവായ നഷ്ടങ്ങള്‍ ഉണ്ടാകും.

Advertisement

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - പുതിയ സംരംഭങ്ങള്‍ക്ക് ലഘുവായ തടസ്സങ്ങള്‍ ഉണ്ടാകും. വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. വ്യവഹാരാദികളില്‍ വിജയം പ്രതീക്ഷിക്കാം.