നാള്‍ഫലം: വിദേശത്ത് അവസരങ്ങൾ ലഭിക്കും, പ്രണയം മൂലം അപകീർത്തി, മക്കള്‍ കാരണം ദുഃഖം

മേടം - പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസിന് സന്തോഷം ലഭിക്കും. മുന്‍കോപവും പിടിവാശിയും നിയന്ത്രിക്കണം. വിദേശയാത്രയ്ക്കു ശ്രമിച്ചിരിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യമുണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും.

Advertisement

ഇടവം - ബന്ധുജനക്ലേശം ഉണ്ടാകും. വ്യവഹാരങ്ങളില്‍ അകപ്പെടും. ദൈവികാനുഷ്ഠാനങ്ങള്‍ മുടക്കരുത്. കാര്‍ഷിക സമ്പത്തുണ്ടാകും. ജീവിതപങ്കാളിയില്‍ നിന്നും സുഖം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും.

Advertisement

മിഥുനം - മക്കള്‍ മുഖേന ദുഃഖിക്കേണ്ടതായി വരും. പ്രശസ്തിയും സൗഭാഗ്യവും ഉണ്ടാകും. അനാവശ്യ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് വേവലാതിപ്പെടും. ആഢംബര വസ്തുക്കളില്‍ താത്പര്യം കൂടും. ആരാധനാലയങ്ങള്‍ക്ക് ധനസഹായം ചെയ്യും. സാഹസിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടും.

കര്‍ക്കടകം - ദുഃഖാനുഭവങ്ങള്‍ ഉണ്ടാകും. ലാഭകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. അപ്രതീക്ഷിത സഹായങ്ങള്‍ ലഭിക്കും. യാത്രകള്‍ ആവശ്യമാകും. പരീക്ഷാദികളില്‍ വിജയ സാദ്ധ്യത. ഇന്‍ഷുറന്‍സ് മേഖലയുമായി ബന്ധപ്പെടേണ്ടതായി വരും.

ചിങ്ങം - ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം. ആരോഗ്യപരമായി ചെറിയ പ്രശ്‌നങ്ങളുണ്ടാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നഷ്ടം വരാതെ സൂക്ഷിക്കണം.

Advertisement

കന്നി - ധര്‍മപ്രവര്‍ത്തികള്‍ ചെയ്യും. പ്രസിദ്ധി ഉണ്ടാകും. ആരോഗ്യ സംതൃപ്തിയുണ്ടാകും. പുതിയ വാഹനം വാങ്ങാനും ഗൃഹനിര്‍മ്മാണത്തിനും അനുകൂല സമയം.

തുലാം - ഗൃഹത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടതായ അവസ്ഥ ഉണ്ടാകും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടതായി വരും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിക്കണം. ഗൃഹാന്തരീക്ഷം പൊതുവെ അസംതൃപ്തമായിരിക്കും.

വൃശ്ചികം - കൃത്യനിഷ്ഠ ഉണ്ടാകും. ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കും. കുടുംബജീവിതം തൃപ്തികരമാകും. സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. നീര്‍ദോഷ സംബന്ധമായ അസുഖങ്ങളുണ്ടാകും.

ധനു - പ്രണയബന്ധങ്ങള്‍ മുഖേന അപകീര്‍ത്തിയുണ്ടാകും. വിവാദപ്രശ്‌നങ്ങളില്‍ ഏര്‍പ്പെടാതിരിക്കണം. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവങ്ങള്‍ വര്‍ദ്ധിക്കും.

Advertisement

മകരം - ഭാരിച്ച ചുമതലകള്‍ ഏറ്റെടുക്കും. മുന്‍കോപം പ്രതിസന്ധികള്‍ സൃഷ്ടിക്കും. വിദേശാവസരങ്ങള്‍ ലഭിക്കും. ഉന്നത സ്ഥാനലബ്ധിയുണ്ടാകും. ലോഹങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.

കുംഭം - പല വിധത്തിലും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ആത്മാര്‍ത്തമായ സേവനത്തിന് അംഗീകാരം ലഭിക്കും. ഗൃഹനിര്‍മ്മാണത്തിന് അനുകൂല സമയം.തൊഴില്‍പരമായി വളരെ അധികം ശ്രദ്ധിക്കണം.

മീനം - കൃഷിലാഭം പ്രതീക്ഷിക്കാം. നേതൃഗുണം, ആരോഗ്യം ഉണ്ടാകും. ജീവിതം ഐശ്വര്യപൂര്‍ണമാകും. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. ഉദ്യോഗസംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും.