നാള്‍ഫലം:വിദേശത്തു നിന്നും നാട്ടില്‍ വരും, സ്ഥലമോ വീടോ വാങ്ങാന്‍ അനുകൂല സമയം, ധനസ്ഥിതി ഉയരും

മേടം - ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഈശ്വരാരാധനയിലൂടെ ആശ്വാസം കണ്ടെത്തും. വാഗ്വാദങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കണം. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ശത്രുക്കളില്‍ നിന്നും ഉപദ്രവമുണ്ടാകും.

Advertisement

ഇടവം - ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടരുത്. ഇന്റര്‍വ്യൂകളില്‍ ശോഭിക്കും. സുഹൃത്തുക്കളുമായി പിണങ്ങും. വാഹനം വാങ്ങാനുള്ള തീരുമാനം മാറ്റേണ്ടിവരും. ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല ആപത്തുകളില്‍ നിന്നും രക്ഷപെടും. പൂര്‍വ്വിക സ്വത്തില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

Advertisement

മിഥുനം - നിലവിലുള്ള സംരംഭം താല്‍ക്കാലികമായി നിര്‍ത്തി വയ്‌ക്കേണ്ടതായ തീരുമാനം കൈക്കൊള്ളും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഉത്തരവ് ലഭിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കും. അപകീര്‍ത്തിക്ക് സാദ്ധ്യത ഉള്ളതിനാല്‍ എല്ലാ കാര്യത്തിലും ശ്രദ്ധിക്കണം.

കര്‍ക്കടകം - ഗൃഹനിര്‍മ്മാണം ആരംഭിക്കും. ശ്രേയസ്സു വര്‍ധിക്കും. മേലധികാരികള്‍മൂലം നേട്ടങ്ങളുണ്ടാകും. ആപത്ഘട്ടങ്ങളെ തരണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്വാനഭാരം കൂടും. എല്ലാ കാര്യങ്ങളിലും ചെറിയ അലസത പ്രകടമാക്കും.

ചിങ്ങം - മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. എഴുത്തുകാര്‍ പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കും. സ്ഥലമോ വീടോ വാങ്ങാന്‍ ഉദ്ദശിക്കുന്നവര്‍ക്ക് അനുകൂല സമയം.

Advertisement

കന്നി - എല്ലാക്കാര്യങ്ങളിലും കൃത്യനിഷ്ഠ പാലിക്കും. ധനസ്ഥിതി ഉയരും. പുതിയ സൗഹൃദങ്ങള്‍ ഉണ്ടാകും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. സന്താനങ്ങള്‍ക്ക് മെച്ചപ്പെട്ട ജോലി ലഭിക്കും.

തുലാം - ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. അലങ്കാരവസ്തുക്കള്‍ക്കും സുഗന്ധവസ്തുക്കള്‍ക്കുമായി പണം ചെലവഴിക്കും. ബന്ധുക്കളുമായുണ്ടാകുന്ന അഭിപ്രായവ്യത്യാസം മനഃസംഘര്‍ഷങ്ങള്‍ക്ക് കാരണമാകും.

വൃശ്ചികം - ആലോചിച്ചു പ്രവര്‍ത്തിക്കുക. ദാമ്പത്യജീവിതം സുഖകരമാകില്ല. കലഹങ്ങളുണ്ടാകും. വസ്തുവകകള്‍ വില്‍ക്കും. സുഹൃത്തുക്കളുമായി വിനോദയാത്രയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

ധനു - സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വരും. പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. മാതൃഗുണം പ്രതീക്ഷിക്കാം. തര്‍ക്കവിഷയങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കണം.

Advertisement

മകരം - കൃഷി, വ്യാപാരം എന്നിവയില്‍ നഷ്ടം. പ്രതികൂലാവസ്ഥകള്‍ ഉണ്ടാകും. മനഃസമാധാനം കുറയും. കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ വിഷമിക്കും. സൈനിക വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത സ്ഥലംമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും.

കുംഭം - ബന്ധുക്കളുടെ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. ബന്ധുക്കളുടെ സഹകരം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കാനിടയുണ്ട്. മാനസിക സംഘര്‍ഷങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും.

മീനം - പ്രമാണങ്ങളില്‍ ഒപ്പുവയ്ക്കും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ താല്പര്യം കാണിക്കും. ഉന്നതവ്യക്തികളെ സ്വാധീനിക്കും. കര്‍ത്തവ്യങ്ങള്‍ നിറവേറ്റും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ അരിഷ്ടതകള്‍ അനുഭവപ്പെടും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടതായി വരും. വിദേശത്തു നിന്നും നാട്ടില്‍ വരും.