നാള്‍ഫലം: സ്ഥലം വാങ്ങണമെന്ന ആഗ്രഹം സാധിക്കും, പ്രതീക്ഷിക്കാതെ പണം കയ്യിലെത്തും, കടങ്ങൾ വീട്ടും

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - സൂക്ഷ്മമായി ആലോചിച്ചേ പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാവൂ. ഉദ്യോഗസ്ഥര്‍ക്കു സ്ഥലംമാറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. സ്‌നേഹശീലരാണെങ്കിലും ചിലപ്പോള്‍ പരുഷമായി പെരുമാറും.

Advertisement

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - എല്ലാ കാര്യങ്ങളും വളരെ കരുതലോടുകൂടി മാത്രമേ നിര്‍വഹിയ്ക്കുകയുള്ളു. വ്യാപാരം വിപുലീകരിയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കും. ഭൂസ്വത്തു വാങ്ങണമെന്ന ആഗ്രഹം സാധിക്കും.

Advertisement

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) - സന്താനങ്ങള്‍ മുഖേന സാമ്പത്തികലബ്ധി പ്രതീക്ഷിക്കാം. വാഗ്മിത്വം പ്രദര്‍ശിപ്പിക്കും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങ ളില്‍ അലസത കാണിക്കരുത്. എല്ലാ കാര്യങ്ങളിലും മിതത്വം പാലിക്കും. ക്രയവിക്രയങ്ങളിലൂടെ നേട്ടമുണ്ടാക്കാന്‍ സാധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - ഭാവിയെ സ്വാധീനിക്കുന്ന ചില തീരുമാനങ്ങള്‍ കൈക്കൊള്ളും. ജനമധ്യത്തില്‍ സ്വാധീനം നേടിയെടുക്കും.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - എന്തും നേരിടാനുള്ള മനോധൈര്യം ഉണ്ടാകും. ഉന്നത വ്യക്തികളില്‍ നിന്നു പ്രതീക്ഷിച്ച സഹായങ്ങള്‍ ലഭിക്കും. തൊഴില്‍പ്രശ്‌നങ്ങള്‍ മധ്യസ്ഥര്‍ മുഖേന പരിഹരിക്കും.

Advertisement

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - ബിസിനസുകാര്‍ക്ക് വാരം ആദായകരമാണ്. മേലധികാരികളുമായി സൗഹൃദത്തില്‍ വര്‍ത്തിക്കും. വീട്ടില്‍നിന്നു വിട്ടു നില്‍ക്കേണ്ട സന്ദര്‍ഭങ്ങളുണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - വിദ്യാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും മറ്റും വിജയമുണ്ടാകും. പുതിയ ചില എഗ്രിമെന്റുകളില്‍ ഒപ്പുവയ്ക്കും. ദൂരയാത്രകള്‍ മാറ്റിവയ്‌ക്കേണ്ടിവരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - കൃഷിയില്‍നിന്നും വ്യാപാരത്തില്‍ നിന്നും കൂടുതല്‍ വരുമാനം ഉണ്ടാകും. പ്രേമകാര്യങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ വരാം. കടങ്ങള്‍ വീട്ടാന്‍ പരിശ്രമിക്കും.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - പുതിയ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങാനിടയുണ്ട്. പൊതുവേ സന്തോഷകരമായ പരിതസ്ഥിതി ആയിരിയ്ക്കും. വരുമാനത്തില്‍ വര്‍ധന ഉണ്ടാകും.

Advertisement

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - ഗൃഹോപകരണങ്ങള്‍ വാങ്ങാനായി പണം ചെലവഴിക്കും. കുടുംബകലഹം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - നല്ല വ്യക്തികളുമായി സൗഹൃദബന്ധം സ്ഥാപിക്കാന്‍ കഴിയും. പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം.