പുതിയ വീട് സ്വന്തമാക്കാം.. ആഗസ്റ്റ് പിറന്നാല്‍ ഒരു വര്‍ഷത്തേക്ക് ഇവര്‍ക്ക് ശുക്രദശ!!

ജ്യോതിഷശാസ്ത്ര പ്രകാരം ഗ്രഹങ്ങളുടെ രാശിമാറ്റം മനുഷ്യജീവിതത്തെയും പ്രകൃതിയെയും വലിയ തോതില്‍ സ്വാധീനിക്കുന്ന ഒന്നാണ്. എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശി മാറ്റം നടത്താറുണ്ട്. എന്നാല്‍ ഓരോ ഗ്രഹവും രാശി മാറുമ്പോള്‍ അത് നല്‍കുന്ന ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂലമാകുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂലമായിരിക്കും.

Advertisement

ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

Advertisement

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. നവഗ്രഹങ്ങളില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നായാണ് ശുക്രന്‍ അറിയപ്പെടുന്നത്.

ലൗകിക സുഖങ്ങള്‍, ഐശ്വര്യം, സമ്പത്ത്, സമൃദ്ധി, കല, പ്രണയം എന്നിവയുടെ കാരകനായാണ് ശുക്രനെ കണക്കാക്കുന്നത്. ശുക്രന്‍ അനുകൂല ഭാവത്തില്‍ നില്‍ക്കുന്ന വ്യക്തികള്‍ക്ക് ജീവിതത്തില്‍ ഭൗതികമായ എല്ലാ നേട്ടങ്ങളും എളുപ്പത്തില്‍ കൈവരിക്കാന്‍ സാധിക്കും. നേരെമറിച്ച്, ശുക്രന്‍ ദുര്‍ബലനാണെങ്കില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളും കുടുംബത്തില്‍ അശാന്തിയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

Advertisement

അതിനാല്‍ തന്നെ ശുക്രന്റെ ഓരോ സംക്രമണവും ജ്യോതിഷത്തില്‍ വളരെ പ്രാധാന്യത്തോടെയാണ് നിരീക്ഷിക്കാറുള്ളത്. ആഗസ്റ്റ് 1 മുതല്‍ ശുക്രന്‍ കന്നി രാശിയിലേക്ക് പ്രവേശിക്കാനിരിക്കുകയാണ്. ഈ സംക്രമണം അടുത്ത വര്‍ഷം ജൂണ്‍ 8 വരെ നീണ്ടുനില്‍ക്കും. കന്നി രാശിയിലൂടെയുള്ള ശുക്രന്റെ പ്രയാണം ചില രാശിക്കാര്‍ക്ക് അപ്രതീക്ഷിത ഭാഗ്യങ്ങളും കരിയറിലെ ഉയര്‍ച്ചയും സമ്മാനിക്കും. ആ ഭാഗ്യ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

മേടം

മേടം രാശിക്കാര്‍ക്ക് കന്നി രാശിയിലേക്കുള്ള ശുക്രന്റെ സംക്രമണം അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും. കടബാധ്യതകളില്‍ നിന്ന് മോചനം നേടാനും പഴയ നിക്ഷേപങ്ങളില്‍ നിന്നും അപ്രതീക്ഷിതമായി ലാഭം ലഭിക്കാനും ഈ സമയത്ത് സാധിക്കും.

Advertisement

ഇടവം

കന്നി രാശിയിലേക്കുള്ള ശുക്രന്റെ സംക്രമണം ഇടവം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന ചില പ്രധാന ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. കുടുംബജീവിതത്തില്‍ വലിയ സമാധാനവും സ്‌നേഹവും അനുഭവപ്പെടും. പുതിയ നിക്ഷേപങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയം ഏറെ അനുയോജ്യമാണ്. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് മികച്ച ലാഭം തിരികെ ലഭിക്കും.

മിഥുനം

മിഥുന രാശിക്കാര്‍ക്ക് കന്നി രാശിയിലേക്കുള്ള ശുക്രന്റെ സംക്രമണം ഗുണം ചെയ്യും. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇക്കാലയളവില്‍ സമൂഹത്തിലും തൊഴില്‍ മേഖലയിലും ബഹുമാനവും ആദരവും വര്‍ധിക്കും. ദാമ്പത്യ ജീവിതത്തില്‍ നിലനിന്നിരുന്ന ചെറിയ അസ്വാരസ്യങ്ങള്‍ ഒഴിഞ്ഞുമാറുകയും കൂടുതല്‍ സന്തോഷകരമായ അന്തരീക്ഷം വന്ന് ചേരുകയും ചെയ്യും.

Advertisement

കര്‍ക്കിടകം

കന്നി രാശിയിലേക്കുള്ള ശുക്രന്റെ സംക്രമണം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്താന്‍ സാധിക്കും. ബിസിനസ് തന്ത്രങ്ങള്‍ വലിയ വിജയം കൈവരിക്കുകയും ചുരുങ്ങിയ സമയത്തിനുള്ളില്‍ മികച്ച ലാഭം നേടാന്‍ സാധിക്കുകയും ചെയ്യും. വരുമാനത്തില്‍ വലിയ വര്‍ധനവ് ഈ കാലയളവില്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം.