സാമ്പത്തിക വാരഫലം: സാമ്പത്തിക സ്ഥിതിയിൽ പുരോഗതി, അപ്രതീക്ഷിത ധനനേട്ടം, പുതിയ സംരംഭങ്ങള്‍ തുടങ്ങും

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അനുകൂലമായ സാമ്പത്തികസ്ഥിതി കാണുന്നു. തൊഴില്‍പരമായി ഗുണമുണ്ടാകും. കാര്‍മ്മരംഗത്ത് ധനപരമായി പല ഗുണാനുഭവങ്ങളും ഉണ്ടാകാം. ഗൃഹനിര്‍മ്മാണം നടത്തുന്നതിനു സാധ്യത കാണുന്നു.

Advertisement

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇങ്ങനെയുള്ള ദിവസങ്ങളില്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് ഉത്തമം. ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. ദീര്‍ഘകാലമായി ചിന്തിക്കുന്ന സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാനാകും.

Advertisement

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പൊതുവെ സാമ്പത്തികമായി ചില തടസ്സങ്ങള്‍ ഉണ്ടാകാം. ഉദ്ദേശിക്കുന്ന രീതിയില്‍ കര്‍മ്മരംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകണമെന്നില്ല. കച്ചവടക്കാര്‍ക്ക് ധനമിടപാടുകള്‍ സൂക്ഷ്മതയോടെ നടത്തേണ്ടത് വളരെ ആവശ്യമാണ്. പൊതുവെ പ്രതികൂലമായി പല സാഹചര്യങ്ങളും വരാം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)
സാമ്പത്തികമായി ഗുണദോഷസമ്മിശ്രസ്ഥിതി ഉണ്ടാകും. പാഴ്ചിലവുകള്‍ വളരെ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന് അനുകൂല സമയമല്ല. സാമ്പത്തിക ഇടപാടുകള്‍ വളരെ ശ്രദ്ധിക്കുക.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
ഗുണകരമായ പല മാറ്റങ്ങളും സാമ്പത്തിക നിലയില്‍ ഉണ്ടാകും. അപ്രതീക്ഷിതമായ ധനനേട്ടങ്ങള്‍ പലതും ഉണ്ടാകാന്‍ സാധ്യത. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകും. നല്ല മാറ്റങ്ങള്‍ പൊതുവെ പ്രതീക്ഷിക്കാം.

Advertisement

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഗുണദോഷസമ്മിശ്രമായ ഗ്രഹസ്ഥിതിയും സാമ്പത്തിക നിലയും ഉണ്ടാകാം. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് നല്ലതല്ല. പണമിടപാടുകള്‍ വളരെ ശ്രദ്ധിച്ചു നടത്തുക. പാഴ്ചിലവുകള്‍ വര്‍ദ്ധിച്ചേക്കാം. വളരെ ശ്രദ്ധിക്കുക.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സാമ്പത്തിക സ്ഥിതി അനുകൂലമാകണമെന്നില്ല. കര്‍മ്മരംഗത്ത് ചില തടസ്സങ്ങള്‍ വന്നേക്കാം. പണമിടപാടുകളില്‍ സൂക്ഷ്മത വേണം. അശ്രദ്ധ കാരണം ചില നഷ്ടങ്ങള്‍ക്കു സാധ്യത. പുതിയ സംരംഭങ്ങള്‍ക്ക് അനുകൂല സമയമല്ല.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃകേട്ട)
സാമ്പത്തിക സ്ഥിതി അത്ര ഗുണകരമായിരിക്കില്ല. അവിചാരിതമായി ചില ധനനഷ്ടങ്ങള്‍ ഉണ്ടാകാം. കച്ചവടക്കാര്‍ക്ക് പല രീതിയില്‍ പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടതായി വരാം. പാഴ്ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനു സാധ്യത.

Advertisement

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
പൊതുവെ തടസ്സങ്ങള്‍ മാറി ഗുണമുണ്ടാകും. കച്ചവടക്കാര്‍ക്ക് പലവിധ നേട്ടങ്ങള്‍ ലബിക്കും. വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കും സാമ്പത്തികമായി നേട്ടങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യതയുള്ളതായി കാണാം.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഗുണദോഷസമ്മിശ്രമായ ധനസ്ഥിതി ഉണ്ടാകും. നൂതനമായ സംരംഭങ്ങള്‍ തുടങ്ങും. പല ഗുണങ്ങളും ലഭിക്കുന്നതിനു സാധ്യത. കച്ചവടക്കാര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കുന്നതിനു സാധ്യത. അവിചാരിതമായ ചില ഗുണങ്ങള്‍ വന്നുചേരും.

കുംഭക്കൂറ് (അവിട്ടം, ചതയം, പൂരൂരുട്ടാതി 3/4)
ഗുണദോഷ സമ്മിശ്രസ്ഥിതി കാണുന്നു. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ വന്നേക്കാം. കച്ചവടക്കാര്‍ ധനമിടപാടുകള്‍ വളരെ സൂക്ഷ്മതയോടെയാണ് നടത്തേണ്ടത്. ധനപരമായി ചില അപ്രതീക്ഷിത സാഹചര്യങ്ങള്‍ വരാം.

Advertisement

മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
പൊതുവെ അനുകൂലമായ മാറ്റങ്ങള്‍ ധനസ്തിതിയില്‍ ഉണ്ടാകാം. വിവിധ രംഗത്തു ജോലി ചെയ്യുന്നവര്‍ക്ക് ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകാം. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും ധനപുരോഗതി വരും.