മേടക്കൂറ് - സാമ്പത്തികനിലയില്‍ പുരോഗതിയുണ്ടാകും. മനസ്സില്‍ വിചാരിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുന്നതാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അവസരങ്ങള്‍ ഉണ്ടാകുന്നതാണ്. അത് വിജയകരമാകുന്നതിലൂടെ സാമ്പത്തിക പുരോഗതി വന്നുചേരുന്നതുമാണ്. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്നതിന് സാധ്യത കാണുന്നു.
ഇടവക്കൂറ് - അവിചാരിതമായ ചില സാമ്പത്തിക പ്രതികൂലാവസ്ഥകള്‍ ഉണ്ടായേക്കാം. കച്ചവടക്കാര്‍ക്ക് ചില പ്രയാസങ്ങള്‍ ഉടലെടുത്തേക്കാം. ധനപരമായ ഇടപാടുകള്‍ വളരെ സൂക്ഷ്മതയോടെ നടത്തേണ്ടതാണ്. പല കാര്യങ്ങളിലും തടസ്സങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യത കാണുന്നു. പൊതുവെ ശ്രദ്ധ പാലിക്കുക.
മിഥുനക്കൂറ് - സാമ്പത്തികമായി പലവിധ നേട്ടങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. കച്ചവടക്കാര്‍ക്ക് വളരെ ഗുണകരമായ മാറ്റങ്ങള്‍ അനുഭവപ്പെടും. പ്രവര്‍ത്തന രംഗത്ത് വളരെ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് സാധ്യത കാണുന്നുണ്ട്. ശ്രദ്ധാപൂര്‍വ്വം വളരെ ചിന്തിച്ച് കാര്യങ്ങള്‍ ചെയ്യേണ്ടതാണ്.
കര്‍ക്കടകക്കൂറ് - ഈയാഴ്ചയില്‍ സാമ്പത്തികമായി പ്രതികൂലാവസ്ഥ ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. കച്ചവടക്കാര്‍ക്ക് ധനനഷ്ടം ഉണ്ടാകുന്നതിന് സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കുക. അവിചാരിതമായ സാമ്പത്തിക പ്രയാസങ്ങള്‍, കൃഷി നഷ്ടങ്ങള്‍ ഇവയ്ക്ക് സാധ്യതകള്‍ കാണുന്നുണ്ട്. കര്‍മ്മരംഗത്ത് വിചാരിക്കുന്നതുപോലെ കാര്യങ്ങള്‍ നടക്കണമെന്നില്ല. വിദ്രുമരത്‌നം ധരിക്കുക.
ചിങ്ങക്കൂറ് - പൊതുവെ ഗുണമുള്ള ആഴ്ചയായിരിക്കും. അപ്രതീക്ഷിതമായ നേട്ടങ്ങള്‍ പലതുമുണ്ടാകുന്നതാണ്. കര്‍മ്മരംഗത്ത് നേട്ടങ്ങളും പുരോഗതിയും ഉണ്ടാകും. പുതിയ പ്രവൃത്തി മേഖലയില്‍ പ്രവേശിക്കുന്നതിന് അവസരമുണ്ടാകുന്നതാണ്. നൂതന സംരംഭങ്ങളിലൂടെ നേട്ടങ്ങള്‍ കൈവരിക്കും. വെണ്‍പത്മരാഗം ധരിക്കുക.
കന്നിക്കൂറ് - ഗുണദോഷ സമ്മിശ്രമായ സാമ്പത്തികാവസ്ഥ ഉണ്ടാകുന്നതാണ്. അപ്രതീക്ഷിതമായ ചില ധനനഷ്ടങ്ങള്‍ ഉണ്ടാകാനിടയുണ്ട്. കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യതകള്‍ കാണുന്നതിനാല്‍ വളരെ ശ്രദ്ധിച്ച് എല്ലാ കാര്യങ്ങളും ചെയ്യുക. സാമ്പത്തിക ബിസിനസ്സ് ചെയ്യുന്ന മേഖലകള്‍ക്ക് പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. തുലാക്കൂറ് - ഈയാഴ്ച സാമ്പത്തിക നേട്ടങ്ങള്‍ പലതും വന്നുചേരുന്നതാണ്. സ്വന്തം ബിസിനസ്സ് ചെയ്യുന്നവര്‍ ശ്രദ്ധാപൂര്‍വ്വം കാര്യങ്ങള്‍ ചെയ്യേണ്ടതാണ്. യുവാക്കള്‍ക്ക് കച്ചവട രംഗത്ത് വളരെ നേട്ടങ്ങള്‍ക്ക് സാധ്യത കാണുന്നു. പുതിയ പ്രവര്‍ത്തനരംഗത്ത് പ്രവേശിക്കുമ്പോള്‍ വളരെ സശ്രദ്ധം കാര്യങ്ങള്‍ ചെയ്യേണ്ടതാണ്. അശ്രദ്ധ ഒഴിവാക്കേണ്ടതാണ്. വൃശ്ചികക്കൂറ് - സാമ്പത്തിക പുരോഗതി ഉണ്ടാകുന്നതാണ്. പുതിയ പ്രവര്‍ത്തി മേഖലയില്‍ പ്രവേശിക്കുന്നതിന് സാധിക്കും. ഇതിലൂടെ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതായി കാണുന്നു. നൂതന സംരംഭങ്ങളുടെ പ്രയോജനം ലഭിക്കുന്നതാണ്. കാര്‍ഷികരംഗത്ത് നിന്നും ആദായം ലഭിക്കുന്നതാണ്. വെണ്‍പവിഴം ധരിക്കുന്നത് ഉത്തമം. ധനുക്കൂറ് - നൂതനസംരംഭങ്ങളില്‍ പ്രവേശിക്കുന്നവര്‍ ശ്രദ്ധിക്കുക. അപ്രതീക്ഷിതമായ ചില പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. അശ്രദ്ധ കാരണം വളരെ വിഷമാവസ്ഥകള്‍ ഉണ്ടാകാതെ നോക്കണം. ധനമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക. ഈയാഴ്ചയില്‍ വളരെയധികം സാമ്പത്തിക സൂക്ഷ്മത പാലിക്കുക. മകരക്കൂറ് - സാമ്പത്തിക നില പൊതുവെ അനുകൂലമായിരിക്കും. കച്ചവടക്കാര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. പുതിയ ബിസിനസ്സ് സംരംഭങ്ങള്‍ തുടങ്ങുവാന്‍ അവസരമുണ്ടാകും. ഏതു കാര്യത്തിലും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. ധനമിടപാടുകള്‍ സൂക്ഷ്മതയോടെ ചെയ്യേണ്ടത് ആവശ്യമായി കാണുന്നു. കുംഭക്കൂറ് - സാമ്പത്തികനില പൊതുവെ ഗുണദോഷ സമ്മിശ്രമായി തുടരുന്നതാണ്. നൂതനമായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അവസരമുണ്ടാകും. പുതിയ പ്രവര്‍ത്തന മേഖലയില്‍ പ്രവേശിക്കുവാന്‍ ശ്രമം നടത്തും. കച്ചവടക്കാര്‍ക്ക് അപ്രതീക്ഷിതമായ ചില പ്രതികൂലാവസ്ഥകളെ നേരിടേണ്ടതായി വന്നേക്കാം. ശ്രദ്ധിക്കുക. മീനക്കൂറ്- സാമ്പത്തിക നിലയില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ വരുമാന സ്രോതസ്സുകള്‍ക്കായി അന്വേഷണം നടത്തും. നൂതന സംരംഭം തുടങ്ങുന്നതിന് സാധിക്കും. പൊതുവെ ശ്രദ്ധാപൂര്‍വ്വം എല്ലാ കാര്യങ്ങളും ചെയ്യേണ്ടതാണ്. സ്ഥല കച്ചവടം നടത്തുമ്പോള്‍ വളരെ ശ്രദ്ധിക്കണം. വെണ്‍പത്മരാഗം ധരിക്കുക.