പലവഴിക്ക് പണം കൈയിലേക്ക്, ആസ്തി വര്‍ധിക്കും; ഈ രാശിക്കാരുടെ കഷ്ടകാലം നീങ്ങുന്നു

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റം നടത്തുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ ഇത്തരം രാശി മാറ്റത്തെ പറയുന്ന പേരാണ് സംക്രമണം എന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്താറുണ്ട്.

Advertisement

എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം സര്‍വ ഐശ്വര്യങ്ങളും പ്രദാനം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് കഷ്ടകാലമായിരിക്കും സമ്മാനിക്കുക. ഗ്രഹങ്ങള്‍ ഒമ്പത്, രാശികള്‍ 12, നക്ഷത്രങ്ങള്‍ 27 എന്നിങ്ങനെയാണ് ജ്യോതിഷത്തില്‍ പട്ടികപ്പെടുത്തിയിരിക്കുന്നത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍.

Advertisement

ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. സൂര്യന്റെ രാശി മാറ്റത്തിന് അനുസരിച്ചാണ് മലയാള മാസം പിറക്കുന്നത്. നിലവില്‍ കര്‍ക്കടകം രാശിയിലാണ് സൂര്യന്‍.

Advertisement

എന്നാല്‍ അധികം വൈകാതെ സൂര്യന്‍ കര്‍ക്കടകം രാശി വിട്ട് ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും. അതിനാല്‍ തന്നെ കര്‍ക്കടക മാസത്തിന്റെ അവസാന വാരത്തിലേക്ക് കടന്നിരിക്കുകയാണിപ്പോള്‍ പ്രപഞ്ചം. ഈ സമയം ഒട്ടേറെ ഗ്രഹനിലകള്‍ ജ്യോതിഷപരമായി പ്രാധാന്യമര്‍ഹിക്കുന്നു. സൂര്യന്‍ കര്‍ക്കടക രാശിയില്‍ നില്‍ക്കുമ്പോള്‍ തന്നെ ചൊവ്വ മിഥുനത്തിലും ബുധനും വ്യാഴവും കര്‍ക്കടകത്തിലും ശുക്രന്‍ കന്നിയിലും ശനി മീനത്തിലും നില്‍ക്കുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ മേടം മുതല്‍ മീനം വരെ ഓരോ രാശിക്കാര്‍ക്കും വ്യത്യസ്ത തരത്തിലുള്ള ഫലങ്ങളായിരിക്കും ഈ ആഴ്ച ജീവിതത്തില്‍ അനുഭവപ്പെടുക. എന്നാല്‍ ചില രാശിക്കാര്‍ക്ക് വലിയ സൗഭാഗ്യങ്ങളായിരിക്കും കര്‍ക്കടക മാസത്തിലെ അവസാന വാരം ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നമുക്കൊന്ന് നോക്കാം...

Advertisement

മേടം

മേടം രാശിക്കാര്‍ക്ക് കര്‍ക്കടക മാസത്തിലെ അവസാന വാരം ഗുണം ചെയ്യും. ഈ രാശിക്കാരുടെ കുടുംബജീവിതത്തില്‍ നല്ല അനുഭവങ്ങള്‍ ഉണ്ടാകും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും പ്രതീക്ഷിക്കാം. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാകും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും.

മിഥുനം

കര്‍ക്കടക മാസത്തിലെ അവസാന വാരം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയൊരു തുക കൈയിലെത്തും. പുതിയ ജോലിക്കു വേണ്ടി ശ്രമിക്കുന്നവര്‍ക്ക് ജോലി കിട്ടാന്‍ സാധ്യതയുണ്ട്. ഏറെ നാളായി മനസില്‍ വിചാരിച്ച കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ കഴിയും.

Advertisement

കര്‍ക്കടകം

കര്‍ക്കടകം രാശിക്കാര്‍ക്ക് കര്‍ക്കടക മാസത്തിലെ അവസാന വാരം ഗുണകരമായിരിക്കും. കുടുംബത്തില്‍ നല്ല അന്തരീക്ഷം നിലനിര്‍ത്താന്‍ കഴിയും. ഏത് കാര്യം ചെയ്യുമ്പോഴും ദൈവാനുഗ്രഹമുണ്ടാകും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ യാത്ര വേണ്ടിവരും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കും.