അമലയും മംമ്തയും മുന്നില്‍; ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ആരെന്നറിയാമോ..?
പ്രതിഭാധനരായ നടിമാരെ കൊണ്ട് എല്ലാ കാലത്തും സമ്പന്നമാണ് മലയാള സിനിമ. ഷീല, ശാരദ, ജയഭാരതി, സീമ, ശ്രീവിദ്യ, അംബിക, ഗീത, സുഹാസിനി, അംബിക, ശോഭന, ഉര്‍വശി, പാര്‍വതി, സംയുക്ത വര്‍മ്മ, മഞ്ജു വാര്യര്‍, കാവ്യ മാധവന്‍, ഭാവന, മീര ജാസ്മിന്‍, നവ്യ നായര്‍ തുടങ്ങി പാര്‍വതി, നസ്രിയ, റിമ കല്ലിങ്കല്‍, അപര്‍ണ ബാലമുരളി, നിഖില വിമല്‍, സംയുക്ത മേനോന്‍, ഐശ്വര്യ ലക്ഷ്മി, കല്യാണി പ്രിയദര്‍ശന്‍ വരെ എത്തി നില്‍ക്കുന്ന നീണ്ട നിരയാണ് നായികാ നിരയിലുള്ളത്.
എന്നാല്‍ പലപ്പോഴും നടന്‍മാരെ പോലെ നടിമാര്‍ക്ക് കേന്ദ്രകഥാപാത്രങ്ങളായുള്ള സിനിമകള്‍ ലഭിക്കാറില്ല. എന്നിരുന്നാലും തങ്ങള്‍ക്ക് ലഭിക്കുന്ന റോളുകള്‍ മികച്ചതാക്കാന്‍ ഈ നടിമാരെല്ലാം ശ്രമിക്കാറുണ്ട്. മലയാള സിനിമയില്‍ നായികമാര്‍ക്ക് താരതമ്യേന പ്രതിഫലം കുറവാണ്. ഇത് സംബന്ധിച്ച തര്‍ക്കങ്ങള്‍ ഇപ്പോഴും സിനിമയില്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായിക നടിമാര്‍ ആരൊക്കെയാണ് എന്ന് നോക്കാം.

മലയാള സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയായ നടിയാണ് മഞ്ജുവാര്യര്‍. വിവാഹത്തിന് മുന്‍പ് മലയാള സിനിമയിലെ മിന്നും താരമായിരുന്നു മഞ്ജു. പിന്നീട് വിവാഹമോചനത്തിന് ശേഷം സിനിമയിലേക്ക് തിരികെ എത്തിയ മഞ്ജുവിനെ ഇരുകൈയും നീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചത്. ഇന്ന് മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന നടിയാണ് മഞ്ജു വാര്യര്‍.
75 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപയാണ് മഞ്ജു ഒരു സിനിമയില്‍ അഭിനയിക്കാന്‍ വാങ്ങുന്നത് എന്നാണ് ടോപ്മൂവീ റാങ്കിംഗ്‌സ് എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മലയാളത്തില്‍ സജീവമായി നിന്ന് കൊണ്ട് ഒരു കോടി രൂപ പ്രതിഫലം വാങ്ങുന്ന മറ്റ് നടിമാരില്ല. നയന്‍താര, കീര്‍ത്തി സുരേഷ് എന്നിവര്‍ക്ക് ഇതിലേറെ പ്രതിഫലമുണ്ടെങ്കിലും ഇരുവരും മലയാളത്തില്‍ സജീവമല്ല.
മഞ്ജു വാര്യര്‍ കഴിഞ്ഞാല്‍ മംമ്ത മോഹന്‍ദാസാണ് പ്രതിഫലത്തില്‍ രണ്ടാം സ്ഥാനത്ത്. 50 ലക്ഷം വരെയാണ് ഒരു സിനിമയില്‍ അഭിനയിക്കുന്നത് മംമ്ത മോഹന്‍ദാസ് വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. കോമഡി റോളുകളും യഥേഷ്ടം ചെയ്യുന്ന മംമ്ത മോഹന്‍ദാസിന് കൈ നിറയെ ചിത്രങ്ങളാണ് ഉള്ളത്. തെന്നിന്ത്യന്‍ താരസുന്ദരി അമല പോളാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്.
തമിഴില്‍ ഒരു കോടി രൂപയോളം പ്രതിഫലമുള്ള അമല പോള്‍ മലയാള സിനിമയില്‍ 40 ലക്ഷം രൂപയാണ് ഈടാക്കുന്നത്. പട്ടികയില്‍ നാലാം സ്ഥാനത്ത് പാര്‍വതി തിരുവോത്ത് ആണ്. 35 ലക്ഷം രൂപ വരെയാണ് പാര്‍വതി തിരുവോത്തിന് സിനിമയില്‍ നിന്ന് ലഭിക്കുന്നത്. അടുത്ത കാലത്ത് മലയാളം കണ്ട മികച്ച നടി എന്ന വിശേഷണം സ്വന്തമാക്കിയ താരമാണ് പാര്‍വതി. സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങള്‍ ഏറെ പാര്‍വതിയെ സമീപ കാലത്ത് തേടിയെത്തിയിരുന്നു.
നടി ഐശ്വര്യ ലക്ഷ്മിയും ഒരു സിനിമക്ക് 35 ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. അന്യഭാഷ ചിത്രങ്ങളില്‍ നിന്ന് താരം 50 ലക്ഷം രൂപ വരെ വാങ്ങാറുണ്ട്. ദേശീയ അവാര്‍ഡ് ജേതാവായ അപര്‍ണ ബാലമുരളിക്ക് 30 ലക്ഷം രൂപയാണ് പ്രതിഫലം. മലയാള സിനിമയിലെ പുത്തന്‍ സെന്‍സേഷനായ കല്യാണി പ്രിയദര്‍ശന് 25 ലക്ഷം രൂപയാണ് പ്രതിഫലം. യുവനടിമാരായ നിഖില വിമല്‍, സംയുക്ത മേനോന്‍ എന്നിവര്‍ക്കും 25 ലക്ഷം രൂപയാണ് പ്രതിഫലം.












Click it and Unblock the Notifications