കേരളത്തില്‍ കൂടിയിട്ടും ഗള്‍ഫില്‍ സ്വര്‍ണവില താഴേക്ക്..! 24 കാരറ്റിന് വന്‍വിലക്കുറവ്

ഗള്‍ഫ് വിപണിയിലും ഇന്ന് സ്വര്‍ണ വിലയില്‍ ഇടിവ്. സ്വര്‍ണനഗരം എന്ന് വിളിക്കുന്ന ദുബായില്‍ 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 500 ദിര്‍ഹത്തിന് താഴെ തന്നെ തുടരുന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 0.25 ദിര്‍ഹമാണ് വില കുറഞ്ഞത്. ഇതോടെ ബുധനാഴ്ച 490 ദിര്‍ഹമായിരുന്ന 24 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാം വില ഇന്ന് 489.75 ദിര്‍ഹമായി കുറഞ്ഞു.

Advertisement

22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 453.75 ദിര്‍ഹത്തില്‍ നിന്ന് 450.50 ദിര്‍ഹമായി മാറി. ജൂലൈ 4 നും ജൂലൈ 5 നും ക്രമാനുഗതമായി ഉയര്‍ന്ന സ്വര്‍ണവില ആഗോള ബുള്ളിയന് വേഗത നഷ്ടപ്പെട്ടതോടെ കുറയാന്‍ തുടങ്ങി. ജൂലൈ 6 ന് വിലകള്‍ 499 ദിര്‍ഹമായും, ജൂലൈ 7 ന് 493.50 ദിര്‍ഹമായും, ജൂലൈ 8 ന് 490 ദിര്‍ഹമായും, കുറഞ്ഞു. അതായത് ജൂലൈ മാസത്തിലെ ആദ്യ ദിനങ്ങളിലെ ഉയര്‍ച്ച ഇപ്പോള്‍ പൂര്‍ണ്ണമായും ഇല്ലാതായി.

Advertisement

എന്നിരുന്നാലും ജൂണ്‍ 30 ന് രേഖപ്പെടുത്തിയ 485.25 ദിര്‍ഹത്തിന് മുകളിലാണ് വിലകള്‍ ഇപ്പോഴും നിലനില്‍ക്കുന്നത്. ഇറാനെതിരായ യുഎസ് ആക്രമണങ്ങളുടെ രണ്ടാം ദിവസവും വിപണികള്‍ വിലയിരുത്തിയതോടെ ആഗോള വ്യാപാരത്തില്‍ സ്വര്‍ണത്തിന് ഇടിവ് നേരിട്ടു. ഊര്‍ജ്ജ വിലയിലെ വര്‍ധനവും പണപ്പെരുപ്പം കൂടുതല്‍ കാലം ഉയര്‍ന്നിരിക്കാനുള്ള സാധ്യതയും സ്വര്‍ണ വിപണികള്‍ വിശകലനം ചെയ്തു.

തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷം ബുള്ളിയന്‍ ഔണ്‍സിന് 4,070 ഡോളറിനടുത്ത് വ്യാപാരം നടത്തി. വെടിനിര്‍ത്തല്‍ അവസാനിച്ചു എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് ശേഷമാണ് പുതിയ ആക്രമണങ്ങള്‍ ഉണ്ടായത്. അതേസമയം മിഡില്‍ ഈസ്റ്റിലെ യുഎസ് താവളങ്ങള്‍ക്കെതിരെ വലിയ തോതിലുള്ള പ്രതികാര നടപടി സ്വീകരിക്കുമെന്ന് ടെഹ്റാന്‍ ഭീഷണിപ്പെടുത്തി.

Advertisement

ഇതോടെ എണ്ണവില കുതിച്ചുയര്‍ന്നു, ഇറാന് ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില്‍ക്കാന്‍ അനുവദിച്ച ഇളവ് വാഷിംഗ്ടണ്‍ പിന്‍വലിച്ചു. ഉയര്‍ന്ന ഊര്‍ജ്ജ വിലകള്‍ പണപ്പെരുപ്പത്തിന് കാരണമാകുമെന്നും യുഎസ് ഫെഡറല്‍ റിസര്‍വിന് പണനയത്തില്‍ ഇളവ് വരുത്തുന്നത് ബുദ്ധിമുട്ടാക്കുമെന്നും സ്വര്‍ണ വ്യാപാരികള്‍ ആശങ്കപ്പെടുന്നു. നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താനുള്ള തീരുമാനത്തെ പിന്തുണച്ചെങ്കിലും, ചില നയരൂപകര്‍ത്താക്കള്‍ വര്‍ധനവിന് ഒരു സാധ്യത കണ്ടതായി ഫെഡിന്റെ ജൂണിലെ യോഗത്തിന്റെ മിനിറ്റ്‌സ് കാണിക്കുന്നു.

സ്വര്‍ണം പലിശ നല്‍കുന്നില്ല എന്നതിനാല്‍ ഉയര്‍ന്ന വായ്പാ ചെലവുകള്‍ സാധാരണയായി വിലയേറിയ ലോഹത്തെ ബാധിക്കുന്നു. ഈ വര്‍ഷം ആദ്യം സര്‍വകാല റെക്കോഡ് സൃഷ്ടിച്ച ശേഷമാണ് സ്വര്‍ണത്തിന് വില കുറഞ്ഞിരിക്കുന്നത്. ഫെബ്രുവരി പകുതിയോടെ ദിര്‍ഹം 590 ല്‍ നിന്ന് ദിര്‍ഹം 636 ലേക്ക് സ്വര്‍ണവില എത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം ശക്തമായ ഡോളര്‍,പണപ്പെരുപ്പ ആശങ്കകള്‍, ലാഭമെടുക്കല്‍ എന്നിവയാണ് റാലിയെ പരിമിതപ്പെടുത്തിയത്.

Advertisement

ജൂണ്‍ 16 ലെ 522.25 ദിര്‍ഹം എന്ന ഗ്രാം വിലയേക്കാള്‍ വളരെ താഴെയാണ് ഇപ്പോള്‍ സ്വര്‍ണം വ്യാപാരം നടത്തുന്നത്. വില ഈ രീതിയില്‍ കുറഞ്ഞെങ്കിലും ഉപഭോക്താക്കള്‍ കൂട്ടത്തോടെ ജ്വല്ലറിയിലേക്ക് എത്തി തുടങ്ങിയിട്ടില്ല. വിലയില്‍ ഗണ്യമായ ഇടിവും ഉണ്ടാകും എന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ഉപഭോക്താക്കള്‍. എങ്കിലും ജൂലൈയുടെ തുടക്കത്തില്‍ നേടിയ നേട്ടങ്ങള്‍ ദുബായിലെ സ്വര്‍ണവിലയില്‍ നിന്ന് ഇപ്പോള്‍ നഷ്ടമായിക്കഴിഞ്ഞു.