യുഎഇയിലെ ആദ്യത്തെ പാസഞ്ചർ ട്രെയിൻ ശൃംഖലയായ ഇത്തിഹാദ് റെയിൽ യാത്രക്കാർക്കായി പുതിയ പെരുമാറ്റച്ചട്ടങ്ങൾ പുറത്തിറക്കിയിരിക്കുകയാണ്. സുരക്ഷിതവും മാന്യവും സുഖകരവുമായ യാത്രാനുഭവം എല്ലാവർക്കും ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ട്രെയിനിലും സ്റ്റേഷൻ പരിസരങ്ങളിലും പാലിക്കേണ്ട കർശനമായ ഈ നിയമങ്ങൾ തെറ്റിച്ചാൽ യാത്ര നിഷേധിക്കുകയോ ഫൈൻ അടക്കമുള്ള നിയമനടപടികൾ നേരിടേണ്ടി വരികയോ ചെയ്യാം. വസ്ത്രധാരണം, വരി നിൽക്കൽ, മൊബൈൽ ഉപയോഗം തുടങ്ങി ഒരു യാത്രക്കാരൻ അറിഞ്ഞിരിക്കേണ്ട പ്രധാന നിയമങ്ങൾ മനസ്സിലാക്കാം.
1. വസ്ത്രധാരണ രീതി
സ്റ്റേഷനുകളിലും ട്രെയിനിലും ഉള്ളപ്പോൾ യാത്രക്കാർ എപ്പോഴും മാന്യവും അനുയോജ്യവുമായ വസ്ത്രങ്ങൾ ധരിച്ചിരിക്കണം. യുഎഇയുടെ സാംസ്കാരിക മൂല്യങ്ങൾക്ക് നിരക്കാത്ത രീതിയിലുള്ള വസ്ത്രങ്ങൾ അനുവദിക്കില്ല. സുതാര്യമായതോ ശരീരഭാഗങ്ങൾ അമിതമായി പ്രദർശിപ്പിക്കുന്നതോ ആയ വസ്ത്രങ്ങൾ ധരിക്കരുത്. അപകീർത്തികരമായ ചിത്രങ്ങളോ, സ്ലോഗനുകളോ, മോശം ഭാഷയോ അടങ്ങിയ വസ്ത്രങ്ങൾക്ക് കർശന നിരോധനമുണ്ട്.
2. പെരുമാറ്റവും ക്യൂ പാലിക്കലും
ട്രെയിനിലും സ്റ്റേഷനിലും വളരെ മാന്യമായി പെരുമാറണം. മറ്റുള്ളവരെ ഭീഷണിപ്പെടുത്തുക, അസഭ്യം പറയുക, ശല്യപ്പെടുത്തുക എന്നിവ ചെയ്താൽ കർശന നടപടിയുണ്ടാകും. കൂടാതെ ജീവനക്കാർ നിർദ്ദേശിക്കുന്ന വരികളിൽ മാത്രമേ നിൽക്കാവൂ, ക്യൂ തെറ്റിച്ചു കയറാൻ പാടില്ല.
ടിക്കറ്റ് എടുക്കുന്ന മേഖലകളിലോ ട്രെയിനിലോ പുകവലിക്കുന്നത് പൂർണ്ണമായി നിരോധിച്ചിരിക്കുന്നു. സാധാരണ സിഗരറ്റുകൾക്ക് പുറമെ ഇലക്ട്രോണിക് സിഗരറ്റുകൾ, വാപ്പിംഗ് ഡിവൈസുകൾ, പൈപ്പുകൾ എന്നിവയും ഉപയോഗിക്കാൻ പാടില്ല. കൂടാതെ തീപിടിക്കാൻ സാധ്യതയുള്ള ലൈറ്ററുകളോ തീപ്പെട്ടികളോ അനുവദനീയമായ സ്ഥലങ്ങൾക്ക് പുറത്ത് കൊണ്ടുപോകരുത്. മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്ടോപ്പുകൾ എന്നിവ ഉപയോഗിക്കുമ്പോൾ മറ്റ് യാത്രക്കാർക്ക് ശല്യമുണ്ടാകാത്ത രീതിയിൽ വേണം കൈകാര്യം ചെയ്യാൻ. ഓഡിയോ കേൾക്കുമ്പോൾ നിർബന്ധമായും ഹെഡ്‌ഫോണുകൾ ഉപയോഗിക്കണം. ശബ്ദം എപ്പോഴും കുറഞ്ഞ അളവിലായിരിക്കണം. അമിതമായി ശബ്ദമുണ്ടാക്കി മറ്റുള്ളവരെ ശല്യം ചെയ്താൽ ഉപകരണം മാറ്റിവെക്കാനോ, അടുത്ത സ്റ്റേഷനിൽ ഇറങ്ങിപ്പോകാനോ ഉദ്യോഗസ്ഥർക്ക് ആവശ്യപ്പെടാം. പകർച്ചവ്യാധികൾ ഉള്ളവർ പൊതുജനാരോഗ്യം മുൻനിർത്തി ട്രെയിനിൽ യാത്ര ചെയ്യാൻ പാടില്ല. അനാവശ്യമായി എമർജൻസി അലാറം അടിക്കുക, ട്രെയിൻ വാതിലുകളിൽ തടസ്സം സൃഷ്ടിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുക എന്നിവ ചെയ്താൽ വലിയ തുക പിഴയും യുഎഇ നിയമപ്രകാരം കടുത്ത നിയമനടപടികളും നേരിടേണ്ടി വരും. ഇത്തിഹാദ് റെയിലിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ ട്രെയിനിലോ സ്റ്റേഷനിലോ സാധനങ്ങൾ വിൽക്കാനോ, പരസ്യങ്ങൾ ചെയ്യാനോ, സർവേകൾ നടത്താനോ, ഭിക്ഷാടനം നടത്താനോ പാടുള്ളതല്ല. തെറ്റിച്ചാൽ കനത്ത പിഴശിക്ഷ ലഭിക്കും.3. പുകവലി നിരോധനം
4. മൊബൈൽ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം
5. പൊതുജനാരോഗ്യവും സുരക്ഷയും
6. വാണിജ്യ പ്രവർത്തനങ്ങളുടെ നിരോധനം