ഇറാന്‍ യാത്രാ വിമാനം തടയാന്‍ സൗദി സൈന്യം; കുതിച്ചെത്തി ഹൂത്തികള്‍, യമനില്‍ നടന്നത്

പശ്ചിമേഷ്യയില്‍ ഇറാന്‍ ശക്തി വര്‍ധിപ്പിക്കുകയാണോ? മേഖലയിലെ മിക്ക രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ സംസ്‌കരണ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. അതിനിടെ ഇറാന്‍ ഖത്തറുമായി കടല്‍ വഴിയുള്ള വ്യാപാര പാത പുനസ്ഥാപിച്ചു. യമനിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് നടത്തുകയും ചെയ്തു. സൗദിയുടെ ഉപരോധം നിലനില്‍ക്കവെയാണ് ഇറാന്റെ വിമാനം തലസ്ഥാനമായ യമന്റെ സന്‍ആയിലെത്തിയത്.

Advertisement

യമന്‍ എന്ന രാജ്യം പല മേഖലകളായി മുറിഞ്ഞിട്ട് വര്‍ഷങ്ങളായി. ഹൂത്തികളുടെ നിയന്ത്രണത്തിലാണ് സന്‍ആ ഉള്‍പ്പെടെയുള്ള വലിയൊരു പ്രദേശം. എന്നാല്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങള്‍ പിന്തുണയ്ക്കുന്ന യമനിലെ ഔദ്യോഗിക സര്‍ക്കാരിന്റെ കൈവശമാണ് ബാക്കി പ്രദേശം. ഈ രണ്ട് ശക്തികള്‍ക്കും നിയന്ത്രണമില്ലാത്ത പ്രദേശവും യമനിലുണ്ട്.

Advertisement

ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആക്രമണം തുടങ്ങിയപ്പോള്‍ മേഖലയില്‍ ഇറാനൊപ്പം നിന്നവരാണ് ഹൂത്തികള്‍. പലസ്തീനും ഇസ്രായേലും യുദ്ധം നടത്തിയപ്പോള്‍ പലസ്തീനൊപ്പമായിരുന്നു ഇവര്‍. ഹൂത്തികള്‍ സന്‍ആയുടെ നിയന്ത്രണം പിടിച്ച വേളയില്‍ സൗദി സഖ്യസേന മേഖലയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇത് ലംഘിച്ചാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഇറാനില്‍ നിന്ന് യാത്രാ വിമാനം എത്തിയത്.

ഇറാനിലെ തെഹ്‌റാനില്‍ നിന്ന് 200ല്‍ അധികം പേരുമായി എത്തിയ വിമാനം സന്‍ആ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറങ്ങിയത്. എന്നാല്‍ യമന്‍ അതിര്‍ത്തി കടന്ന ഉടനെ ഈ വിമാനത്തെ സൗദി സഖ്യസേനയുടെ യുദ്ധവിമാനങ്ങള്‍ വട്ടമിട്ടു. എന്നാല്‍ ഹൂത്തികള്‍ പ്രതിരോധം തീര്‍ത്തതോടെ സൗദി സഖ്യസേനയുടെ യുദ്ധ വിമാനം പിന്തിരിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.

Advertisement

ഇറാനെ അഭിനന്ദിച്ച് ഹൂത്തികള്‍

ഹൂത്തികളുടെ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.20നാണ് സംഭവം. പരിക്കേറ്റവരും രോഗികളും ഉള്‍പ്പെടെ 200ല്‍ അധികം പേരുമായി ഇറാനില്‍ നിന്ന് വന്ന വിമാനം സൗദി സേന തടയാന്‍ ശ്രമിച്ചു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ നിരവധി മിസൈലുമായി സൗദിയുടെ വിമാനത്തെ നേരിട്ടുവെന്നും അതോടെ അവര്‍ പിന്തിരിഞ്ഞുവെന്നും യമനിലെ മാധ്യമങ്ങള്‍ പറയുന്നു.

വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഉപരോധം ലംഘിക്കാന്‍ ഇറാന്‍ കാണിച്ച ധൈര്യത്തെ ഹൂത്തികള്‍ അഭിനന്ദിച്ചു. സൗദി സഖ്യേസനയെ അവര്‍ വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ യമനിലെ സൗദി സഖ്യസേന പിന്തുണയ്ക്കുന്ന ഭരണ സമിതി ഇറാനെതിരെ രംഗത്തുവന്നു. മേഖല വീണ്ടും യുദ്ധക്കളമാക്കാനുള്ള നീക്കമായിട്ടാണ് അവര്‍ വിമാന യാത്രയെ വിലയിരുത്തിയത്. അലി ഖാംനിയുടെ സംസ്‌കാര ചടങ്ങിന് എത്തിയ ഹൂത്തി നേതാക്കളും ഇറാനില്‍ നിന്നെത്തിയ വിമാനത്തില്‍ ഉണ്ടായിരുന്നുവത്രെ.

Advertisement

സൗദി സഖ്യസേന സമാനമായ നീക്കം ആവര്‍ത്തിച്ചാല്‍ സൗദിയിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഹൂത്തികള്‍ ഭീഷണി മുഴക്കി. അതേസമയം, യുദ്ധത്തിന് ശേഷം മേഖലയില്‍ ഇറാന്റെ ശക്തി വര്‍ധിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരേസമയം, ഇസ്രായേലുമായും അമേരിക്കയുമായും ഏറ്റുമുട്ടിയതാണ് ഇറാന്റെ കരുത്ത് വര്‍ധിപ്പിക്കുന്നത്.