കെപിസിസി അധ്യക്ഷൻ്റെ ന്യായം പൊള്ളത്തരം; ലതിക സുഭാഷ് വൺ ഇന്ത്യയോട്


കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനെ കടന്നാക്രമിച്ച് മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്. താക്കോൽ സ്ഥാനങ്ങളിൽ സ്ത്രീകളെ കൊണ്ടുവരാൻ കോൺഗ്രസ് നേതൃത്വവും കെപിസിസിയും വേണ്ടത്ര താല്പര്യം കാണിക്കുന്നില്ല.പാർട്ടിക്കുവേണ്ടി പണിയെടുക്കുന്ന സ്ത്രീകളെ തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം മാറ്റിനിർത്തുന്നുവെന്നും ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ലതികാസുഭാഷ് കുറ്റപ്പെടുത്തി.കെപിസിസി അധ്യക്ഷൻ പറഞ്ഞ ഒരു ന്യായവും കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നപ്പോൾ ഉണ്ടായില്ല. മാത്രമല്ല,വനിതാ നേതാക്കൾ കെപിസിസിയുമായി ബന്ധപ്പെട്ട് ഔദ്യോഗിക പരിപാടിയിൽ സംബന്ധിച്ചാൽ പോലും തങ്ങളുടെ പേര് ഒഴിവാക്കുന്ന രീതിയാണ് നേതൃത്വത്തിനുള്ളതെന്നും ലതികാസുഭാഷ് ആഞ്ഞടിച്ചു. ലതിക സുഭാഷ് വൺ ഇന്ത്യ മലയാളത്തോട് മനസ്സുതുറക്കുന്നു.

കോവിഡ് മരണം വര്‍ധിക്കുന്നു, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംസ്‌ക്കാര ചടങ്ങുകളുടെ ചിത്രങ്ങള്‍

തല മുണ്ഡനം ചെയ്ത് പ്രതിഷേധം വേണ്ടിയിരുന്നോ?

താക്കോൽ സ്ഥാനങ്ങളിൽ സ്ത്രീകളെ കൊണ്ടുവരാൻ കോൺഗ്രസ് വേണ്ടത്ര താല്പര്യം കാണിക്കുന്നില്ല. കാലാകാലങ്ങളായി പാർട്ടിക്കുവേണ്ടി പണിയെടുക്കുന്ന സ്ത്രീകളെ തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം മാറ്റിനിർത്തുന്നു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തൻ്റെ നിരവധി സഹപ്രവർത്തകർ സീറ്റ് നിഷേധിക്കപ്പെട്ടതിൻ്റെ പേരിൽ തന്നോട് വിഷമം പറഞ്ഞിരുന്നു. വനിതകളെ സഹായിക്കാൻ തെരഞ്ഞെടുപ്പ് രംഗത്ത് വേണ്ടത്ര ആളില്ല. ഇതിൻ്റെ ബുദ്ധിമുട്ട് പല വനിതാ സ്ഥാനാർത്ഥികളും അനുഭവിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.

സീറ്റ് നിഷേധിക്കപ്പെടാനുണ്ടായ സാഹചര്യം എന്തായിരുന്നു?

കഴിഞ്ഞ കുറെ കാലങ്ങളായി പാർട്ടിക്ക് വേണ്ടി നിലകൊണ്ട ആളായിരുന്നു താൻ. കഴിഞ്ഞ 20 വർഷമായി കോൺഗ്രസിനൊപ്പം പ്രവർത്തിക്കുന്നുണ്ട്. പലതവണയും നിയമസഭയിലും പാർലമെൻറിലുമൊക്കെ തൻ്റെ പേരുകൾ വന്നിരുന്നു. എന്നാൽ അവിടെയെല്ലാം തനിക്ക് സീറ്റ് നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് പലതവണയും ഉണ്ടായത്. എന്നാൽ, ഈ തെരഞ്ഞെടുപ്പിൽ ലതികാസുഭാഷ് എന്ന വ്യക്തിക്കല്ല, മറിച്ച് മഹിളാ കോൺഗ്രസിൻ്റെ സംസ്ഥാന അധ്യക്ഷയ്ക്കാണ് സീറ്റ് നിഷേധിക്കപ്പെട്ടത്.ഇത് ഗൗരവതരമായ കാര്യമാണ്. ഷാഫി പറമ്പിലിന് ഇത് മൂന്നാം തവണയാണ് സീറ്റ് ലഭിക്കുന്നത്. കെഎസ്‌യു സംസ്ഥാന ഭാരവാഹികൾക്കും യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾക്കും സീറ്റ് ലഭിക്കുമ്പോൾ മഹിളാ കോൺഗ്രസിൻ്റെ പ്രധാന ചുമതല വഹിക്കുന്ന തന്നെ ഒഴിവാക്കി.

രാജിവയ്ക്കുമെന്ന് സൂചന നൽകിയിരുന്നോ?

മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവയ്ക്കുമെന്ന് മുൻകൂട്ടി തന്നെ എ കെ ആൻറണിക്കും മുല്ലപ്പള്ളി രാമചന്ദ്രനും സൂചന നൽകിയിരുന്നു. അന്ന് കെപിസിസിയിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ തന്നോട് വിളിച്ച് കാര്യങ്ങൾ ആരാഞ്ഞത് എ കെ ആൻറണി മാത്രമാണ്. മുല്ലപ്പള്ളി പോലും അതിൽ വേണ്ടത്ര ഇടപെടൽ നടത്തിയില്ല. വനിതകൾക്ക് ഒരു പ്രാതിനിധ്യവും കോൺഗ്രസ് നൽകിയില്ല.

Advertisement
Advertisement
കെപിസിസി അധ്യക്ഷൻ പാർട്ടിക്ക് വിരുദ്ധമായിട്ടാണോ പ്രവർത്തിക്കുന്നത്?

കെപിസിസി അധ്യക്ഷൻ്റെ ന്യായം പൊള്ളത്തരം മാത്രമാണ്. അദ്ദേഹം ആവശ്യപ്പെടുന്ന ഒരു ന്യായവും കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക വന്നതിലൂടെ ഉണ്ടായിട്ടില്ല. മഹിളാ കോൺഗ്രസ് 20 ശതമാനം വനിതകളെ തിരഞ്ഞെടുപ്പിൽ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ്. കെപിസിസിക്ക് പട്ടിക നൽകിയത്. വനിതാ നേതാക്കൾ കെപിസിസിയുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ സംബന്ധിച്ചാൽ അവരുടെ പേരു പോലും ഒഴിവാക്കുന്ന പ്രവണത കെപിസിസി നേതൃത്വത്തിനുണ്ട്. ഇത് നേതൃത്വത്തിന് ഭൂഷണമല്ല. രാഹുൽ ഗാന്ധി കേരളത്തിലെത്തിയപ്പോൾ പറഞ്ഞത് വനിതകൾക്ക് സീറ്റ് കുറഞ്ഞുപോയി എന്നതാണ്. ഭാവിയിൽ വനിതാ മുഖ്യമന്ത്രി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

പി സി ചാക്കോ അടക്കമുള്ളവർ രാജിവെച്ചതിനെക്കുറിച്ച്?

കെ സി റോസക്കുട്ടി ടീച്ചർ, പി സി ചാക്കോ, പി എം സുരേഷ് ബാബു തുടങ്ങിയവർ കോൺഗ്രസിനായി ദീർഘനാൾ കഠിനാധ്വാനം ചെയ്തവരാണ്. അവരൊക്കെ രാജിവച്ച് മറ്റു മുന്നണിയിലേക്കാണ് പോയത്.തൻ്റെ രാജിയും അവരുടെ രാജിയുമായി ബന്ധപ്പെടുത്തേണ്ട സാഹചര്യം ഒന്നുമില്ല- ലതിക സുഭാഷ് വ്യക്തമാക്കി.

കടല്‍ തീരത്ത് കുതിരയോടൊപ്പം മാലാഖയെ പോലെ തിളങ്ങി ദിഗംഗന സൂര്യവംശി, വൈറല്‍ ചിത്രങ്ങള്‍ കാണാം.

Ananthapuri election result prediction| Oneindia Malayalam

വാര്‍ത്തകളുടെ തത്സമയ സ്പന്ദനം നിങ്ങളുടെ വിരല്‍ത്തുമ്പിലും. ഏറ്റവും പുതിയ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വണ്‍ഇന്ത്യ മലയാളം ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Read more...

English Summary

Latika Subhash, former state president of Mahila Congress, attacked KPCC president Mullappally Ramachandran.