ബാങ്ക് ഓഫ് ബറോഡയില്‍ സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു; ശമ്പളം എത്രയെന്ന് കേട്ടോ?

ബാങ്ക് ഓഫ് ബറോഡ തങ്ങളുടെ വെല്‍ത്ത് മാനേജ്മെന്റ് സര്‍വീസസ്, കോര്‍പ്പറേറ്റ് & ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്രെഡിറ്റ് വിഭാഗങ്ങളിലായി 1,100 ഓഫീസര്‍ തസ്തികകളിലേക്ക് സ്ഥിരനിയമനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. സെപ്റ്റംബര്‍ 4-നാണ് വിജ്ഞാപനം പുറത്തിറക്കിയത്. JMG/S-I ഗ്രേഡില്‍ വെല്‍ത്ത് എക്‌സിക്യൂട്ടീവ് തസ്തികയില്‍ 1,000 ഒഴിവുകളും MMG/S-II ഗ്രേഡില്‍ ക്രെഡിറ്റ് അനലിസ്റ്റ്-C&IC തസ്തികയില്‍ 100 ഒഴിവുകളുമാണുള്ളത്.

Advertisement

ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പ്രവൃത്തിപരിചയം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കേണ്ടതാണ്. വിജ്ഞാപനം ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Advertisement

അപേക്ഷിക്കാനും ഫീസ് അടയ്ക്കാനുമുള്ള അവസാന തീയതി സെപ്റ്റംബര്‍ 24 ആണ്. യോഗ്യത കണക്കാക്കുന്നത് സെപ്റ്റംബര്‍ 1 എന്ന തിയതി അടിസ്ഥാനമാക്കിയായിരിക്കും. ഓണ്‍ലൈന്‍ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ ഫീസ് അടയ്‌ക്കേണ്ടതുണ്ട്. ജനറല്‍ / ഇഡബ്ല്യുഎസ് / ഒബിസി വിഭാഗക്കാര്‍ക്ക് 850 രൂപയാണ് അപേക്ഷ ഫീസ്.

കൂടാതെ ബാധകമായ പേയ്മെന്റ് ഗേറ്റ്വേ ചാര്‍ജുകളും നല്‍കണം. എസ് സി/ എസ് ടി/ പിഡബ്ല്യുബിഡി/ ഇഎസ്എം/ വനിതകള്‍ എന്നീ വിഭാഗക്കാര്‍ 175 രൂപയാണ് അപേക്ഷ ഫീസായി നല്‍കേണ്ടത്. ഒപ്പം ബാധകമായ പേയ്മെന്റ് ഗേറ്റ്വേ ചാര്‍ജുകളും നല്‍കണം. അപേക്ഷാ ഫീസ് റീഫണ്ട് ചെയ്യപ്പെടുന്നതല്ല. ഓണ്‍ലൈനായി മാത്രമേ ഫീസ് അടയ്ക്കാന്‍ സാധിക്കൂ. ഉദ്യോഗാര്‍ത്ഥികള്‍ ബാങ്ക് ഓഫ് ബറോഡയുടെ 'കരിയര്‍' വിഭാഗം വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.

Advertisement

അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോള്‍ ഫോട്ടോ, ഒപ്പ്, ബന്ധപ്പെട്ട രേഖകള്‍ എന്നിവ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. JMG/S-I തസ്തികയില്‍ അടിസ്ഥാന ശമ്പളം 48,480 രൂപയാണ്. 2,000 രൂപ, 2,340 രൂപ, 2,680 രൂപ എന്നിങ്ങനെ ഇന്‍ക്രിമെന്റുകളോടെ ശമ്പള സ്‌കെയില്‍ വര്‍ധിക്കുന്നു. JMG/S-I വിഭാഗത്തിലെ പരമാവധി അടിസ്ഥാന ശമ്പളം 85,920 രൂപയാണ്. MMG/S-II തസ്തികയില്‍ അടിസ്ഥാന ശമ്പളം 64,820 രൂപയില്‍ ആരംഭിക്കുന്നു.

ശമ്പള സ്‌കെയിലില്‍ 2,340 രൂപ, 2,680 രൂപ എന്നിങ്ങനെ ഇന്‍ക്രിമെന്റുകള്‍ ഉള്‍പ്പെടുന്നു. MMG/S-II വിഭാഗത്തില്‍ പരമാവധി അടിസ്ഥാന ശമ്പളം 93,960 രൂപയാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാങ്കിന്റെ നയങ്ങള്‍ക്കും ബാങ്കിംഗ് മേഖലയിലെ ബാധകമായ വ്യവസ്ഥകള്‍ക്കും അനുസൃതമായി അലവന്‍സുകള്‍, ആനുകൂല്യങ്ങള്‍, അധിക ആനുകൂല്യങ്ങള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവയും ലഭിക്കുന്നതാണ്.