യൂണിയന്‍ ബാങ്കില്‍ മാനേജര്‍ അടക്കം 400 ഓളം ഒഴിവുകള്‍; വേഗം അപേക്ഷിക്കൂ

വിവിധ ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് യൂണിയന്‍ ബാങ്ക്. യൂണിയന്‍ ബാങ്ക് റിക്രൂട്ട്മെന്റ് പ്രോജക്റ്റ് 2026-27 ന് കീഴില്‍ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഡൊമെയ്ന്‍ വൈദഗ്ധ്യമുള്ള ഓഫീസര്‍മാര്‍, ജനറല്‍ ബാങ്കിംഗ് ഓഫീസര്‍മാര്‍, സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാര്‍ എന്നിങ്ങനെയായി 395 ഓഫീസര്‍ തസ്തികകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു.

Advertisement

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഗസ്റ്റ് 10 വരെ അപേക്ഷ സമര്‍പ്പിക്കാം. 163 മാനേജര്‍, 153 സീനിയര്‍ മാനേജര്‍, 52 ചീഫ് മാനേജര്‍, 20 അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, 7 ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എന്നീ തസ്തികകളാണ് ഒഴിവുകളിലുള്ളത്. അവസാന തീയതിക്ക് മുന്‍പായി ഓണ്‍ലൈനായി അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കുകയും, നിശ്ചിത ഫോര്‍മാറ്റില്‍ ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുകയും, അപേക്ഷാ ഫീസ് അടയ്ക്കുകയും വേണം.

Advertisement

എങ്ങനെ അപേക്ഷിക്കാം?

ഉദ്യോഗാര്‍ത്ഥികള്‍ ആദ്യം ibpsreg.ibps.in എന്ന യൂണിയന്‍ ബാങ്ക് റിക്രൂട്ട്മെന്റ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. 'Click Here for New Registration' എന്നതില്‍ ക്ലിക്ക് ചെയ്യുക. പേര്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത് അപേക്ഷാ ഫോം ശ്രദ്ധാപൂര്‍വ്വം പൂരിപ്പിച്ച് എല്ലാ വിവരങ്ങളും പരിശോധിക്കുക. ആവശ്യമായ ഫോട്ടോ, ഒപ്പ്, ഇടത് തള്ളവിരല്‍ അടയാളം, കൈപ്പടയിലുള്ള സത്യപ്രസ്താവന എന്നിവ അപ്ലോഡ് ചെയ്യുക.

'Complete Registration' ക്ലിക്ക് ചെയ്യുന്നതിന് മുന്‍പ് അപേക്ഷയുടെ പ്രിവ്യൂ പരിശോധിക്കുക. ശേഷം ഓണ്‍ലൈനായി അപേക്ഷാ ഫീസ് അടയ്ക്കുക. ഭാവിയിലെ ആവശ്യങ്ങള്‍ക്കായി കണ്‍ഫര്‍മേഷന്‍ പേജും ഇ-രസീതും ഡൗണ്‍ലോഡ് ചെയ്യാന്‍ മറക്കരുത്. അപൂര്‍ണ്ണമായതോ ഫീസടയ്ക്കാത്തതോ ആയ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

Advertisement

അപേക്ഷാ ഫീസ്

എസ് സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗക്കാര്‍ക്ക് 177 രൂപയാണ് അപേക്ഷ ഫീസ്. ജനറല്‍, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗക്കാര്‍ക്ക് 1180 രൂപയാണ് ഫീസ്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, കങജട, ക്യാഷ് കാര്‍ഡുകള്‍ അല്ലെങ്കില്‍ മൊബൈല്‍ വാലറ്റുകള്‍/യുപിഐ എന്നിവ വഴി ഫീസ് അടയ്ക്കാവുന്നതാണ്. പണമടച്ചതിന്റെ സ്ഥിരീകരണം ലഭിക്കുന്നത് വരെ കാത്തിരിക്കുകയും പണമടച്ച ശേഷം ഇ-രസീത് ഡൗണ്‍ലോഡ് ചെയ്യുകയും വേണം.

ആവശ്യമായ രേഖകള്‍

സമീപകാലത്തെടുത്ത പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ (20 KB-50 KB), വെള്ള പേപ്പറില്‍ കറുത്ത മഷിയില്‍ ചെയ്ത ഒപ്പ് (10 KB-20 KB), ഇടത് തള്ളവിരല്‍ പതിപ്പ് (20 KB-50 KB), ഉദ്യോഗാര്‍ത്ഥി സ്വന്തം കൈപ്പടയില്‍ എഴുതിയ സത്യപ്രസ്താവന (50 KB-100 KB), ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് അല്ലെങ്കില്‍ വോട്ടര്‍ ഐഡി തുടങ്ങിയ സാധുവായ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ എന്നിവ ഉണ്ടായിരിക്കണം. രജിസ്ട്രേഷനും ആശയവിനിമയത്തിനുമായി സജീവമായ മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും ഉണ്ടായിരിക്കണം.