ബാങ്കില്‍ ഒരു സ്ഥിര ജോലി നോക്കുകയാണോ? ബാങ്ക് ഓഫ് ബറോഡയില്‍ 206 ഒഴിവുകള്‍

ബാങ്ക് ഓഫ് ബറോഡ വിവിധ വിഭാഗങ്ങളിലായി സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കുക സ്ഥിരനിയമനമായിരിക്കും. സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിശ്ചിത അപേക്ഷാ ഫീസ് സഹിതം ഓഗസ്റ്റ് 26 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

Advertisement

ഡിജിറ്റല്‍ ബാങ്കിംഗ്, ഫെസിലിറ്റി മാനേജ്മെന്റ്, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, സെക്യൂരിറ്റി, എന്റര്‍പ്രൈസ് ഡാറ്റ മാനേജ്മെന്റ് ഓഫീസ്, കോര്‍പ്പറേറ്റ് അക്കൗണ്ട്‌സ് & ടാക്‌സേഷന്‍ പ്ലാനിംഗ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ ബാങ്കിന്റെ പ്രവര്‍ത്തന ആവശ്യകതകള്‍ക്കനുസരിച്ച് ഇന്ത്യയില്‍ എവിടെയും നിയമിക്കാവുന്നതാണ്. സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലേക്ക് ആകെ 206 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisement

ഡിജിറ്റല്‍ ബാങ്കിംഗ്: 19, ഫെസിലിറ്റി മാനേജ്മെന്റ്: 88, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി: 16, സെക്യൂരിറ്റി: 54, എന്റര്‍പ്രൈസ് ഡാറ്റ മാനേജ്മെന്റ് ഓഫീസ്: 14, കോര്‍പ്പറേറ്റ് അക്കൗണ്ട്‌സ് & ടാക്‌സേഷന്‍ പ്ലാനിംഗ്: 15 എന്നിങ്ങനെയാണ് ഒഴിവുകള്‍. മാനേജര്‍, സീനിയര്‍ മാനേജര്‍, ചീഫ് മാനേജര്‍, ടെക്‌നിക്കല്‍ ഓഫീസര്‍, ടെക്‌നിക്കല്‍ മാനേജര്‍, പ്രൊഡക്റ്റ് മാനേജര്‍, ഡാറ്റാ സയന്റിസ്റ്റ്, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍, സെക്യൂരിറ്റി മാനേജര്‍, ടാക്‌സേഷന്‍ മാനേജര്‍ തുടങ്ങി വിവിധ സ്‌പെഷ്യലിസ്റ്റ് തസ്തികകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

അപേക്ഷാ ഫോം സമര്‍പ്പിക്കുമ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടയ്‌ക്കേണ്ടതാണ്. ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ 850 രൂപ (ജിഎസ്ടി ഉള്‍പ്പെടെ) + പേയ്മെന്റ് ഗേറ്റ്വേ ചാര്‍ജ് എസ്സി, എസ്ടി, ഭിന്നശേഷിക്കാര്‍, വിമുക്തഭടന്മാര്‍, സ്ത്രീകള്‍ എന്നിവര്‍ 175 രൂപ (ജിഎസ്ടി ഉള്‍പ്പെടെ) + പേയ്മെന്റ് ഗേറ്റ്വേ ചാര്‍ജ് എന്നിങ്ങനെയാണ് ഫീസ് അടയ്‌ക്കേണ്ടത്.

Advertisement

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏത് ഘട്ടത്തിലായാലും, ഒരിക്കല്‍ അടച്ച അപേക്ഷാ ഫീസ് തിരികെ ലഭിക്കില്ല. ലഭിക്കുന്ന അപേക്ഷകളുടെ എണ്ണം അനുസരിച്ച് ഒന്നോ അതിലധികമോ ഘട്ടങ്ങള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉള്‍പ്പെട്ടേക്കാം. അപേക്ഷാ പരിശോധന, ഓണ്‍ലൈന്‍ പരീക്ഷ, സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് ചര്‍ച്ച (ആവശ്യമെങ്കില്‍), വ്യക്തിഗത അഭിമുഖം എന്നിവ അടങ്ങിയതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ.

ഓണ്‍ലൈന്‍ പരീക്ഷ നടത്തുകയാണെങ്കില്‍, അതില്‍ റീസണിംഗ്, ഇംഗ്ലീഷ് ഭാഷ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് , പ്രൊഫഷണല്‍ നോളജ് എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ്. നിശ്ചയിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് ഘട്ടങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.

Advertisement

അപേക്ഷ സമര്‍പ്പിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക