വിഴിഞ്ഞം പോർട്ടിൽ വീണ്ടും കരാർ ഒഴിവ്; 45,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം

വിഴിഞ്ഞം അന്താരാഷ്ട്ര എയർപോർട്ടിൽ വീണ്ടും ജോലി ഒഴിവുകൾ. സെൻ്റർ ഫോർ മാനേജ്മെൻ്റാണ് അപേക്ഷ ക്ഷണിച്ചത്. കരാർ നിയമനമാണ്. ഒരു വർഷത്തേക്കാണ് കാലാവധി. തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം

Advertisement

അഡ്വൈസർ ലാൻ്റ് മാറ്റേഴ്സ്

ഒരു ഒഴിവാണ് ഉള്ളത്. വിരമിക്കുന്ന സമയത്ത് ഡെപ്യൂട്ടർ കളക്ടർ പദവി ഉണ്ടായിരിക്കും. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ അറിവുണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 60 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 45,000 രൂപ ശമ്പളമായി ലഭിക്കും.

Advertisement

റവന്യൂ കണ്‍സൾട്ടൻ്റ്

തഹസിൽദാർ പദവിയിലെങ്കിലും എത്തി വിരമിച്ചവർക്കാണ് അപേക്ഷിക്കാൻ അവസരം ലഭിക്കുക. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടികളിൽ അറിവ് വേണം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 60 വയസാണ്. പ്രതിമാസം 40,000 രൂപയാണ് ശമ്പളം.

എസ്റ്റേറ്റ് ഓഫീസർ

തഹസിൽദാർ പദവിയിലെങ്കിലും എത്തി വിരമിച്ചവർക്കോ അല്ലെങ്കിൽ സായുധ സേനയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർക്കോ ആയിരിക്കും അപേക്ഷിക്കാനാകുക. സ്വത്ത് വകകൾ കൈകാര്യം ചെയ്യുന്നതിലും പരിപാലിക്കുന്നതിലും കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം വേണം. ഉയർന്ന പ്രായപരിധി 40 വസ്. 40,000 രൂപയാണ് ശമ്പളം. അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് അഞ്ച് ആണ്. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/07/VISL-Notification-1.pdf

Advertisement

സംസ്ഥാന സർക്കാരിന് കീഴിൽ വേറേയും താത്കാലിക ഒഴിവുകൾ

ഐഎൽഡിഎമ്മിൽ യങ് പ്രൊഫഷണൽ ഒഴിവ്

റവന്യൂ വകുപ്പിന്റെ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിലെ (ഐ എൽഡിഎം) ഡിഎം സെന്ററിൽ യങ് പ്രഫഷൻൽ ഒഴിവ്. ഒരു വർഷത്തേക്കായിരിക്കും നിയമനം.ദുരന്തനിവാരണ പരിശീലന- ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്നതും ഐ ഇ സി പ്രവർത്തനങ്ങൾക് ഏകോപിപ്പിക്കുന്നതുമായിരിക്കും ജോലി.

എം ബി എ,എം എസ്‌സി, എം എ, എം എസ് ഡബ്ല്യു വിഭാഗങ്ങളിൽ ദുരന്തനിവാരണ വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയവർക്കാണ് അപേക്ഷിക്കാനാകുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപ ശമ്പളമായി ലഭിക്കും. പ്രായപരിധി 30 വയസാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ജുലൈ 30 ആണ്. ഉദ്യോഗാർഥികൾ ബയോഡേറ്റ സഹിതമാണ് അപേക്ഷിക്കേണ്ടത്. പരീക്ഷ/ ഗ്രൂപ്പ് ഡിസ്കഷൻ/ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഓഗസ്റ്റ് 4 രാവിലെ 10ന് ഐ എൽ ഡി എം ക്യാമ്പസിൽ വെച്ചാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0471 2365559, 8547610005, ildm.revenue@gmail.com, https://ildm.kerala.gov.in/en/

Advertisement

ആയുവേദ തെറാപ്പിസ്റ്റ്

കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ആയുർവേദ തെറാപ്പിസ്റ്റ് (സ്ത്രീ-1, പുരുഷൻ-1)ഒഴിവ്. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ആയുർവേദ വിദ്യാഭ്യാസ ഡയറക്ടർ അംഗീകരിച്ച ആയുർവേദ തെറാപ്പി കോഴ്സ് പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 23-40 വയസാണ്. ആധാർ കാർഡ്, യോഗ്യത സർട്ടിഫിക്കറ്റുകൾ (അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്) സഹിതം ജൂലൈ 27 ന് രാവിലെ 10 മണിക്ക് മുമ്പായി കണ്ണൂർ താണയിലുളള ജില്ലാ ആയുർവേദ ആശുപത്രി ഓഫീസിൽ എത്തണമെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 0497 2706666.