ലുലു ഗ്രൂപ്പിൽ വീണ്ടും ജോലി ഒഴിവുകൾ. കൊച്ചിയിലേക്കാണ് അവസരം. തസ്തിക, യോഗ്യത, ശമ്പളം, ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങിയ വിശദാംശങ്ങൾ പരിശോധിക്കാം.
സീനിയർ/ജൂനിയർ ഡാറ്റാ അനലിസ്റ്റ് 2 മുതൽ എട്ട് വർഷം വരെ പ്രവൃത്തിപരിചയം ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക. അപേക്ഷകർക്ക് വേണ്ട സ്കിൽസ് അഡ്വാസ്ഡ് പവർ ബിഐ അസിസ്റ്റൻ്റ് മാനേജർ (എച്ച്ആർ -കോമ്പൻസേഷൻ ആണ്റ് ബെനിഫിറ്റ്സ്) നാല് വർഷത്തെ പ്രവൃത്തിപരിചയം വേണം. ആവശ്യമായ സ്കിൽസ് കോമ്പെൻസേഷൻ, ബെനിഫിറ്റ്സ്, ഇൻസെൻ്റീവ് മാനേജ്മെൻ്റ് എന്നിവയിൽ മികച്ച പ്രവൃത്തിപരിചയം ആവശ്യമാണ് എച്ച്ആർ അനലറ്റിക്സ്, എംഐഎസ് റിപ്പോർട്ടിംഗ്, ഡാഷ്ബോർഡ് പ്രിപ്പറേഷൻ എന്നിവയിൽ അറിവുണ്ടായിരിക്കണം മൈക്രോസോഫ്റ്റ് എക്സൽ, അനലറ്റിക്കൽ സ്കിൽ ഉണ്ടായിരിക്കണം. എച്ച്ആർഎം , പേറോൾ സിസ്റ്റം എന്നിവയിൽ അനുഭവപരിചയം വേണം. മികച്ച ആശയവിനിമയ ശേഷിയും മാനേജ്മെൻ്റ് വൈദഗ്ധ്യവും ആവശ്യമാണ്. എസ്എപി ബിസിനസ് ഇൻ്റലിജൻസ് കണ്‍സൾട്ടൻ്റ് ലുലു ഗ്രൂപ്പിൻ്റെ കൊച്ചി ഹെഡ് ഓഫീസിലാണ് ഒഴിവ്. അപേക്ഷകർക്ക് കുറഞ്ഞ് 3-8 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. എസ്എപി ബിഐ/ബഡബ്ല്യു 7x, എസ്എപി ബഡബ്ല്യു/4ഹാന എന്നിവയിൽ ഉയർന്ന അനുഭവപരിചയം വേണം എഡിഎസ്ഒകൾ, കോമ്പോസിറ്റ് പ്രൊവൈഡർമാർ, മൾട്ടി പ്രൊവൈഡർമാർ, ഇൻഫോക്യൂബുകൾ, ഡിഎസ്ഒകൾ, ഓപ്പൺ ഒഡിഎസ് വ്യൂസ്, ഇൻഫോ ഒബ്ജക്റ്റുകൾ എന്നിവയുൾപ്പെടെയുള്ള ഡാറ്റാ മോഡലിംഗിലും ശക്തമായ അറിവ് വേണം. ഒഡിപി എക്സ്ട്രാക്ഷൻ, എൽഒ എക്സ്ട്രാക്ഷൻ, ഇസിസി ഡാറ്റാ സോഴ്സുകൾ, ഡെൽറ്റ മാനേജ്മെന്റ്, ട്രാൻസ്ഫോർമേഷനുകൾ, ഡിടിപികൾ, ഇൻഫോ പാക്കേജുകൾ എന്നിവയുൾപ്പെടെയുള്ള എക്സ്ട്രാക്ഷൻ ഇടിഎല്ലിലും പ്രവൃത്തിപരിചയം ഈവശ്യമാണ് ഓപ്പൺ ഹബ്ബ് ഡെവലപ്പ്മെന്റിൽ പരിചയം വേണം എബിഎപി റുട്ടീനുകൾ, ട്രാൻസ്ഫോർമേഷനുകൾ, ഡിബഗ്ഗിംഗ് എന്നിവയിൽ നല്ല അറിവുണ്ടായിരിക്കണം. സിഡിഎസ് വ്യൂസ്, എക്സ്റ്റേണൽ ഹാന വ്യൂസ്, വെർച്വൽ പ്രൊവൈഡർമാർ എന്നിവയിലും പ്രവൃത്തിപരിചയം വേണം. കൂടുതൽ വിവരങ്ങൾക്ക് aiswaryar@luluindia.com സംസ്ഥാന സർക്കാരിന് കീഴിലും ജോലി ഒഴിവ് പാലക്കാട് സർക്കാർ സ്ഥാപനത്തിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ ഒഴിവ്. ഹിന്ദു നാടാർ വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ബി എ എം എസും, വിഷ/ അഗതതന്ത്രയിൽ എം ഡി യോഗ്യതയും, കേരള മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ശമ്പള സ്‌കെയിൽ 55,200-1,15,300 രൂപ. പ്രായപരിധി 01/01/2026 ന് 22 നും 46 നും മധ്യേ.ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 13 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം.
ഡിഎഎക്സ് ആൻ്റ് പവർ ക്വയറി
എസ്ക്യുഎൽ ആൻ്റ് ആമസോൺ റെഡ്ഷിഫ്റ്റ്
ഡാഷ്‌ബോർഡ് യുഐ/യുഎക്സ് ഡിസൈൻ
ഡാറ്റാ മോഡലിംഗ് ഫണ്ടമെൻ്റൽസ്
ബിസിനസ്, അനലറ്റിക്സ് ഊൾക്കാഴ്ച.