കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. കരാർ ജോലിയാണ്. യോഗ്യത, പ്രവൃത്തിപരിചയം ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം.
പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. 25 മുതൽ 55 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിരിക്കണം. തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പിൽ നിന്നും നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് കരസ്ഥമാക്കുകയും വേണം. മുപ്പതിൽ അധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് വർഷത്തിൽ കുറയാതെ ഡ്രൈവിംഗിലുള്ള പ്രവൃത്തി പരിചയം വേണം.
അപേക്ഷകർ 30,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകണം. ട്രെയിനിംഗ് പൂർത്തീകരിക്കുന്നവർ നിർബന്ധമായും കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ രണ്ട് വർഷം (ഒരു വർഷം 240 ഡ്യൂട്ടിയിൽ കുറയാതെ) സേവനം അനുഷ്ഠിക്കേണ്ടതാണെന്നും അല്ലെങ്കിൽ 30,000 രൂപ തിരികെ ലഭിക്കില്ലെന്നും അധികൃതർ അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയായിരിക്കും വേതനമായി ലഭിക്കുക. അധിക സമയം ജോലിയെടുത്താൽ ഒരു മണിക്കൂറിന് 130 രൂപ എന്ന നിരക്കിൽ അധികമായി ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന ദിവസം ഓഗസ്റ്റ് 8 ആണ്. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം www.cmd.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ വഴി അല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/07/KSRTC-SWIFT_NOTIFICATION-14-7-2026.pdf അക്കൗണ്ട്‌സ് ഓഫീസർ സിമെറ്റ് ഡയറക്ടറേറ്റിൽ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്ക് സെക്രട്ടേറിയേറ്റ് ധനകാര്യ വകുപ്പിൽ നിന്നും ജോയിന്റ് സെക്രട്ടറിയോ അതിന് മുകളിലോ ഉള്ള തസ്തികയിൽ നിന്നും വിരമിച്ച 58 വയസ്സ് തികയാത്തവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ശമ്പളം: 36,000 രൂപ. www.simet.in ൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ചു, ബയോഡാറ്റ, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, അക്കാഡമിക് ക്വാളിഫിക്കേഷൻ, പ്രവൃത്തി പരിചയം, പെൻഷൻ പേയ്‌മെന്റ് ഓർഡർ, ഫീസ് അടച്ച രേഖ മുതലായവയുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം 695035 വിലാസത്തിൽ ജൂലൈ 31നകം അയക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.simet.in, 0471 2302400, 9446028080. ആയുര്‍വേദ നേഴ്‌സ് നിയമനം തൃശ്ശൂര്‍ ജില്ലയിലെ വിവിധ ആയുര്‍വേദ സ്ഥാപനങ്ങളില്‍ ആയുര്‍വേദ നേഴ്‌സ് ഗ്രേഡ് II തസ്തികയില്‍ പി.എസ്.സി/ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാതെവരുന്ന സാഹചര്യത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എസ്എസ്എല്‍സി, ആയുര്‍വേദ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ നല്‍കുന്ന ഒരു വര്‍ഷത്തെ ആയുര്‍വേദ നേഴ്‌സിങ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. സര്‍വ്വീസില്‍ നിന്നും വിരമിച്ചവരെ പരിഗണിക്കില്ല. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂലൈ 22 ന് രാവിലെ 10.30 ന് വടക്കേ ബസ് സ്റ്റാന്‍ഡിന് സമീപം വെസ്റ്റ് പാലസ് റോഡിലുള്ള ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ കാര്യാലയത്തില്‍ കൂടിക്കാഴ്ചയ്ക്കായി എത്തിച്ചേരണം. ഫോണ്‍: 0487 2334313.