ശബരിമലയിൽ ജോലി അവസരം. മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചാണ് ഒഴിവുകൾ. ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. ഹിന്ദു വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്കാണ് അപേക്ഷിക്കാനാകുക. പ്രായം യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ അറിയാം
18 നും 65 നും ഇടയിലുള്ളവർക്കാണ് അപേക്ഷിക്കാനാകുക. അപേക്ഷയോടൊപ്പം അടുത്തിടെ എടുത്ത പാസ്‌പോർട്ട് സൈസ് ഫോട്ടോ, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്ന സബ് ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥൻ നൽകിയ ഒറിജിനൽ സർട്ടിഫിക്കറ്റ്, ഒറിജിനൽ മെഡിക്കൽ സർട്ടിഫിക്കറ്റ്, പ്രായം, മതം എന്നിവ തെളിയിക്കുന്ന രേഖകൾ, പൂർണമായ മേൽവിലാസം, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ സമർപ്പിക്കണം.
സപ്റ്റംബർ 16 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. പൂരിപ്പിച്ച അപേക്ഷകൾ ചീഫ് എൻജിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം - 695003 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ മാതൃക www.travancoredevaswomboard.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും https://travancoredevaswomboard.org/wp-content/uploads/2026/08/IMG_0009.pdf ട്രെയിനിങ് കോർഡിനേറ്റർ സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനത്തിൽ ഒഴിവ്. ട്രെയിനിങ് കോർഡിനേറ്റർ തസ്തികയിൽ കരാറടിസ്ഥാനത്തിലാണ് നിയമനം. ഒരു ഒഴിവാണ് ഉള്ളത്. ഫുഡ് ടെക്നോളജിയിൽ ബി.ടെക് അല്ലെങ്കിൽ മാർക്കറ്റിംഗിൽ ഫുൾ ടൈം എംബിഎ ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 50,000 രൂപയാണ് ശമ്പളമായി ലങിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 9 ആണ്. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/08/Training-Coordinator-Notification.pdf താത്കാലിക ഒഴിവ് കളമശ്ശേരി ഗവ. ഐ.ടി.ഐ. ക്യാമ്പസിൽ പ്രവർത്തിക്കുന്ന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ. അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം (എ.വി.ടി.എസ്.) എന്ന സ്ഥാപനത്തിൽ ഒഴിവ്. ഇൻസ്ട്രക്ടറുടെ ഒഴിവാണ് ഉള്ളത്. കംപ്യൂട്ടർ എയ്ഡഡ് ഡ്രാഫറ്റിംഗ് സെക്ഷനിൽ (ഓട്ടോകാഡ് 2D, 3D, 3ds Max) ഒരൊഴിവുണ്ട്. മുസ്ലീം വിഭാഗത്തിൽനിന്നുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത: സിവിൽ/ മെക്കാനിക്ക് എഞ്ചിനീയറിംഗ് ഡിപ്ലോമയും പ്രസ്തുത മേഖലയിൽ 5 വർഷം വരെ പ്രവർത്തന പരിചയവും അല്ലെങ്കിൽ സിവിൽ/ മെക്കാനിക്ക് എഞ്ചിനീയറിംഗിൽ ഡിഗ്രിയും പ്രസ്തുത മേഖലയിൽ 2 വർഷം വരെ പ്രവർത്തന പരിചയവും ഓട്ടോ കാഡിൽ 3 വർഷത്തെ പ്രവർത്തന പരിചയവും. അഡ്വാൻസ്ഡ് വെൽഡിങ് ട്രേഡിൽ ഒരൊഴിവുണ്ട്. ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. വെൽഡർ ട്രേഡിൽ N C VT സർട്ടിഫിക്കറ്റും 7 വർഷം പ്രവർത്തന പരിചയവും അല്ലെങ്കിൽ NAC സർട്ടിഫിക്കറ്റും 6 വർഷം പ്രവർത്തന പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ ഡിപ്ലോമയും 5 വർഷം പ്രവർത്തന പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിംഗ് ഡിഗ്രിയും 2 വർഷം പ്രവർത്തന പരിചയം. ദിവസ വേതനം 1,120 രൂപാ നിരക്കിൽ പരമാവധി 30,240 രൂപയാണ് പ്രതിമാസം ലഭിക്കുന്നത്. ഉദ്യോഗാർഥികൾ സെപ്റ്റംബർ 1 രാവിലെ 11 മണിക്ക് എ.വി.ടി.എസ്. പ്രിൻസിപ്പാളുടെ ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 8089789828, 9495323026.