കൊച്ചിൻ ഷിപ്പ്‌യാർഡിൽ അപ്രൻ്റീസാകം; 139 ഒഴിവുകൾ..ഇപ്പോൾ തന്നെ അപേക്ഷിക്കാം

കൊച്ചിൻ ഷിപ്പ്യാർഡിൽ ഗ്രാജുവേറ്റ് അപ്രൻ്റീസ് ഒഴിവ്. 61 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന ദിവസം സപ്റ്റംബർ 1 ആണ്. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ അറിയാം

Advertisement

കാറ്റഗറി - I: ഗ്രാജുവേറ്റ് അപ്രന്റീസുകൾ

Advertisement

ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് - 12, മെക്കാനിക്കൽ എഞ്ചിനീയറിംഗ് - 22, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് - 5, സിവിൽ എഞ്ചിനീയറിംഗ് - 6, കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി - 4, ഫയർ ആൻ്് സേഫ്റ്റി എഞ്ചിനീയറിംഗ് - 4, മറൈൻ എഞ്ചിനീയറിംഗ് - 4, നേവൽ ആർക്കിടെക്ചർ ആൻ്റ് ഷിപ്പ് ബിൽഡിംഗ് - 4 എന്നിങ്ങനെ 61 ഒഴിവുകളാണ് ഉള്ളത്. എഞ്ചിനിയറിങ് അല്ലെങ്കിൽ ടെക്നോളജിയിലുള്ള ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 15,000 രൂപ സ്റ്റൈപ്പൻ്റ് ലഭിക്കും.

കാറ്റഗറി - II ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസുകൾ

Advertisement

ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് - 15, മെക്കാനിക്കൽ എഞ്ചിനീയറിംഗ് - 23, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് - 8, ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി - 4, സിവിൽ എഞ്ചിനീയറിംഗ് - 13, കംപ്യൂട്ടർ എഞ്ചിനീയറിംഗ് - 5, കോമേഴ്‌സ്യൽ പ്രാക്ടീസ് - 10 എന്നിങ്ങനെ ആകെ 78 ഒഴിവുകൾ. എഞ്ചിനിയറിങിലോ ടെക്നോളജിയിലോ ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 13,000 രൂപയാണ് സ്റ്റൈപ്പൻ്റ്

അപേക്ഷിക്കേണ്ട വിധം

https://nats.education.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക

'Student' എന്നത് സെലക്ട് ചെയ്യുക

'Student Register' എന്നതിൽ ക്ലിക്ക് ചെയ്യുക

ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കു. തുടർന്ന് യുണീക് എൻറോൾമെന്റ് നമ്പർ ലഭിക്കും

Advertisement

ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്യണം

'Apply against advertised vacancies' എന്നതിന് താഴെ "COCHIN SHIPYARD LIMITED" എന്ന് സെർച്ച് ചെയ്യുക.

'Apply' എന്നതിൽ ക്ലിക്ക് ചെയ്യുക (അപേക്ഷ വിജയിച്ചാൽ സ്റ്റാറ്റസ് "applied" എന്ന് കാണാം)

കൂടുതൽ വിവരങ്ങൾക്ക് https://cochinshipyard.in/uploads/career/de0c51a9bb943096876914275a22716c.pdf

സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ

അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം 20ന്

ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളജില്‍ അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയിൽ ഒഴിവ്. എം.ടെക് (റോബോട്ടിക്‌സ്) വിഭാഗത്തിലാണ് ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ബി ടെക് അല്ലെങ്കില്‍ എം ടെകില്‍ ഒന്നാം ക്ലാസോടെ (അല്ലെങ്കില്‍ തതുല്യം) ബി.ഇ/ബി.ടെക് ബിരുദവും, റോബോട്ടിക്‌സ്, റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍, റോബോട്ടിക്‌സ് ആന്‍ഡ് കണ്‍ട്രോള്‍, ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ ആന്‍ഡ് റോബോട്ടിക്‌സ്, റോബോട്ടിക്‌സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെക്കാട്രോണിക്‌സ്, ഗൈഡന്‍സ്, നാവിഗേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, കണ്‍ട്രോള്‍ സിസ്റ്റംസ്, കണ്‍ട്രോള്‍ എന്‍ജിനീയറിങ്, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്, മാനുഫാക്ചറിങ് ടെക്‌നോളജി, മെഷീന്‍ ഡിസൈന്‍ എന്നിവയിലൊന്നില്‍ എം.ഇ/എം.ടെക് ബിരുദവുമാണ് യോഗ്യത. അസല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖകളും സഹിതം ഓഗസ്റ്റ് 20 രാവിലെ 10ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ് വകുപ്പ് മേധാവി മുമ്പാകെ ഹാജരാകണം. വിവരങ്ങള്‍ക്ക് www.gecskp.ac.in, ഫോണ്‍: 0466 2260565.