കുസാറ്റിൽ ജോലി നേടാൻ അവസരം; 1.25 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം

കുസാറ്റിൽ വിവിധ അധ്യാപക തസ്തികകളിൽ ഒഴിവ്. അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലാണ് നിയമനം. യോഗ്യത, ശമ്പളം, ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങിയ വിശദാംശങ്ങൾ അറിയാം

Advertisement

മറൈൻ എഞ്ചിനിയറിംഗ് വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ

Advertisement

മറൈൻ/ മെക്കാനിക്കൽ എഞ്ചിനീയറിംഗ്/ നേവൽ ആർക്കിടെക്ചർ എന്നിവയിൽ ബി ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജോലിയിൽ പ്രവേശിക്കുമ്പോൾ ടിഒടിഎ അല്ലെങ്കിൽ വിഐസിടി കോഴ്‌സ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. മറൈൻ എഞ്ചിനീയറിംഗിൽ എം ടെക്, എഇസിഎ കോഴ്‌സ് സർട്ടിഫിക്കറ്റ് എന്നിവ അഭികാമ്യം. ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് വിഐസിടി കോഴ്‌സ് പൂർത്തിയാക്കണം. 12 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. ഇതിൽ കുറഞ്ഞത് 2 വർഷമെങ്കിലും മർച്ചന്റ് ഷിപ്പുകളിൽ 'ചീഫ് എഞ്ചിനീയർ ഓഫീസർ' തസ്തികയിൽ ജോലി ചെയ്തിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1.25 ലക്ഷം രൂപയാണ് ശമ്പളം.

എഞ്ചിനിയറിംഗ് മാത്തമാറ്റിക്സിൽ അസിസ്റ്റന്റ് പ്രൊഫസർ

കുറഞ്ഞത് 55% മാർക്കോടെ മാത്തമാറ്റിക്സിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നെറ്റ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ പി.എച്ച്.ഡി ഉള്ളവർക്കും അപേക്ഷിക്കാം. ബിഎഡ്/എംഎഡ് അല്ലെങ്കിൽ ഡി.ജി ഷിപ്പിംഗ് അംഗീകൃത മാരിടൈം ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ടിഒടിഎ അല്ലെങ്കിൽ വിഐസിടി സർട്ടിഫിക്കറ്റ് എന്നിവ അഭികാമ്യം. പിഎച്ച്ഡി ഉള്ളവർക്ക് പ്രതിമാസം 47,000 രൂപയും പിഎച്ച്ഡി ഇല്ലാത്തവർക്ക് പ്രതിമാസം 45,000 രൂപയുമാണ് ശമ്പളം. കൂടുതൽ വിവരങ്ങൾക്ക് https://recruit.cusat.ac.in/files/NOTIFICATION_481.pdf

Advertisement

ക്യാമ്പസ് ആൻഡ് ഹോസ്റ്റൽ അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഒഴിവ്

കൊച്ചി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (നുവാല്‍സ്) ക്യാമ്പസ് ആൻഡ് ഹോസ്റ്റൽ അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. പേഴ്സണൽ മാനേജ്മെന്റ് മേഖലയിൽ മികച്ച പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. വിമുക്തഭടന്മാർക്ക് പ്രത്യേക പരിഗണനയുണ്ട്. അപേക്ഷകരുടെ പരമാവധി പ്രായപരിധി 56 വയസ്. ഉദ്യോഗാര്‍ഥികള്‍ www.nuals.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് നിർദിഷ്ട അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച്, യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം രജിസ്ട്രാർ, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്, എച്ച്എംടി കോളനി പി.ഒ., കളമശ്ശേരി - 683503 എന്ന വിലാസത്തിൽ തപാലായി അപേക്ഷിക്കുക. ശമ്പളം, അപേക്ഷാഫീസ് തുടങ്ങിയ വിവരങ്ങളങ്ങിയ വിജ്ഞാപനത്തിനായി വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി: 2026 സെപ്റ്റംബർ 30. ഫോണ്‍ : 9446899006