മലബാർ കാൻസർ സെൻ്ററിൽ വൻ ജോലി അവസരം; 32,000 വരെ ശമ്പളം..അപേക്ഷിക്കാം

മലബാർ കാൻസർ സെൻ്ററിൽ ജോലി ഒഴിവ്. ട്യൂട്ടർ, ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്സ് തുടങ്ങിയ തസ്തികളിലാണ് ഒഴിവ്. യോഗ്യത , ശമ്പളം, ഒഴിവുകൾ തുടങ്ങിയ വിശദാംശങ്ങൾ അറിയാം

Advertisement

ട്യൂട്ടർ- ട്യൂട്ടർ

നഴ്സിങ്ങിൽ ബിഎസ്സി / പി.ബി.ബി.എസ്‌സി കൂടാതെ ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം. അല്ലെങ്കിൽ നഴ്സിങ്ങിൽ എം എസ്‌സി. അപേക്ഷിക്കാനുള്ള പ്രായപിധി 40 വയസിൽ താഴെ. ആകെ മൂന്ന് ഒഴിവുകളാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 32000 രൂപയാണ് ശമ്പളം.

Advertisement

സ്റ്റാഫ് നഴ്സ്

യോഗ്യതയും പരിചയവും:

ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി ഒപ്പം കുറഞ്ഞത് 200 കിടക്കകളുള്ള മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ 3 വർഷത്തെ പ്രൃത്തിപരിയം വേണം. കാൻസർ ചികിത്സാ രംഗത്ത് പരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്.

അല്ലെങ്കിൽ ബി.എസ്‌സി നഴ്സിംഗ് ഒപ്പം 200-ൽ കുറയാത്ത കിടക്കകളുള്ള മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ 2 വർഷത്തെ പരിചയം.കാൻസർ ചികിത്സാ രംഗത്ത് പരിചയം വേണം.

അല്ലെങ്കിൽ ജിഎൻഎം / ഓങ്കോളജിയിൽ സ്പെഷ്യൽ ട്രെയിനിങ്ങോടെ ബിഎസ്‌സി / ഓങ്കോളജിയിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ. ഈ വിഭാഗത്തിന് ഡെഡിക്കേറ്റഡ് കാൻസർ സെന്ററിലോ 200-ൽ കുറയാത്ത കിടക്കകളുള്ള മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി കാൻസർ വിങ്ങിലോ 1 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

Advertisement

10 ഒഴിവുകളാണ് ഉള്ളത്. 40 വയസിൽ താഴെയാണ് പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 32,550 രൂപ ലഭിക്കും.

അസിസ്റ്റന്റ് ഫാർമസിസ്റ്റ്

ബി.ഫാം അല്ലെങ്കിൽ ഡി ഫാം ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക. ഹോസ്പിറ്റൽ മേഖലയിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.
കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ നൽകുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വേണം. 40 വയസിൽ താഴെയാണ് പ്രായപരിധി. ആകെ ഒരു ഒഴിവാണ് ഉള്ളത്. 22,110 രൂപയാണ് ശമ്പളം.

ജൂനിയർ സിസ്റ്റം അനലിസ്റ്റ്

കുറഞ്ഞത് 60% മാർക്കോടെയുള്ള ബി.ഇ / ബി.ടെക് (കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി), അല്ലെങ്കിൽ കമ്പ്യൂട്ടർ എൻജിനീയറിങ് / കമ്പ്യൂട്ടർ സയൻസ് ഡിഗ്രി, അല്ലെങ്കിൽ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് യോഗ്യതയാണ് ആവശ്യം. മുൻപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ഒരു ഒഴിവാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 25,700 രൂപയാണ് ശമ്പളം.

Advertisement

ഒക്യുപേഷണൽ തെറാപ്പിസ്റ്റ്

ബാച്ചിലർ ഇൻ ഒക്യുപേഷണൽ തെറാപ്പിയാണ് യോഗ്യത. മുൻപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. 37,800 രൂപയാണ് ശമ്പളം.

6. സിസ്റ്റം അനലിസ്റ്റ് ട്രെയിനി

എം.സി.എ / എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് (റെഗുലർ സ്ട്രീം). പ്രായപരിധി 30 വയസാണ്. ആകെ 1 ഒഴിവാണ് ഉള്ളത്. 19,800 രൂപയാണ് ശമ്പളം.

റസിഡന്റ് ഫാർമസിസ്റ്റ്

ഡി. ഫാം / ബി. ഫാം.4 ഒഴിവുകളാണ് ഉള്ളത്. ഡിപ്ലോമക്കാർക്ക് 16,500 രൂപയും ബിരുദധാരികൾക്ക് 18,700 രൂപയുമാണ് ശമ്പളം. കൂടുതൽ വിവരങ്ങൾക്ക്

https://www.mcconline.in/MCCONLINEAPP/notif_136.pdf