സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്‌മെൻ്റിൽ ഒഴിവ്. പ്രോജക്ട് എക്സിക്യൂട്ടീവ് തസ്തികയിൽ ഒരു ഒഴിവാണുള്ളത്. ബിരുദാനന്ദര ബിരുദ യോഗ്യതയുള്ളവർ്കാണ് അപേക്ഷിക്കാനകുക. യോഗ്യത, ശമ്പളം മറ്റ് വിശദാംശങ്ങൾ എന്നിവ നോക്കാം.
എം കോം അല്ലെങ്കിൽ ഫിനാൻസിൽ എംബിഎ കഴിഞ്ഞവർക്കാണ് അപേക്ഷിക്കാനാകുക. കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം വേണം. ബുക്ക് കീപ്പിംഗ്, അക്കൗണ്ടുകൾ തയ്യാറാക്കുന്നതിലും പരിപാലിക്കുന്നതിലുമുള്ള അറിവ്, ബിസിനസ് ഡെവലപ്‌മെന്റ്, പ്രോജക്ട് സോഴ്‌സിംഗ് എന്നിവയിൽ പരിചയം ഉണ്ടായിരിക്കണം. എംഎസ് എക്സെൽ, ടാലി, മറ്റ് അക്കൌണ്ടിങ് സോഫ്റ്റ്വെയർ എന്നിവയിൽ പ്രവീണ്യമുള്ളവർക്ക് മുൻഗണന ലഭിക്കും.
അപേക്ഷിക്കാനുള്ള ഉയർന്ന് പ്രായപരിധി 35 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 23000-27000 രൂപവരെയാണ് ശമ്പളം. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 22 ആണ്. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/08/Notification-Recruitment-Project-Executive.pdf ക്ലീൻ കേരള കമ്പനിയിൽ ഒഴിവ് പൊതുമേഖലാ സ്ഥാപനമായ ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ വയനാട് ജില്ലാ കാര്യാലയത്തിൽ ഒഴിവുള്ള സെക്ടർ കോ-ഓർഡിനേറ്ററുടെ ഒഴിവാണ്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 50 വയസാണ്. വയനാട് ജില്ലയിലുള്ളവർക്കാണ് മുൻഗണന ലഭിക്കുക. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നേടിയശേഷം ഏതെങ്കിലും സ്ഥാപനത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയ അഭികാമ്യം.മാലിന്യസംസ്കരണ രംഗത്ത് പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ദിവസവും 840 രൂപയും യാത്ര ബത്ത 200 രൂപയും ലഭിക്കും. സപ്റ്റംബർ 8ന് രാവിലെ 10 മണിക്കാണ് അഭിമുഖം നടക്കുക. വിലാസം ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുൻസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം - 10. (വഴുതക്കാട് ചിന്മയ സ്കൂളിന് എതിർവശം) വാക്ക് ഇൻ ഇന്റർവ്യൂ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ആഗസ്റ്റ് 24 ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ രാവിലെ 11 ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. സീനിയർ റസിഡന്റ് തസ്തികയിലേക്ക് അടുത്ത ഒരു വർഷത്തേക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവിലേക്കാണ് നിയമനം. ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിലുള്ള പി.ജിയും (പ്രസ്തുത വിഷയത്തിൽ പി ജി ഉള്ളവരുടെ അഭാവത്തിൽ അനസ്‌തേഷ്യോളജി, ജനറൽ മെഡിസിൻ, പൾമണറി മെഡിസിൻ വിഭാഗത്തിൽ പി ജി ഉള്ളവരെയും പരിഗണിക്കും), ടി.സി.എംസി രജിസ്‌ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകണം. ഗസ്റ്റ് ഇൻസ്ട്രക്ടർ: അഭിമുഖം 17ന് ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ് ട്രേഡിൽ ഹിന്ദു നാടാർ വിഭാഗത്തിനും ഡ്രൈവർ കം മെക്കാനിക്ക് ട്രേഡിൽ പട്ടികജാതി വിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുള്ള രണ്ട് ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ താത്ക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം തിങ്കളാഴ്ച രാവിലെ 10.30ന് നടത്തും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകളും പകർപ്പുകളുമായി ഓഫീസിൽ നേരിട്ട് ഹാജരാകാണാമെന്നു പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0470 2622391
ബന്ധപ്പെട്ട ബ്രാഞ്ചിൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഡിപ്ലോമ ബിരുദം, അല്ലെങ്കിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയത്തോടെയുള്ള എൻ.എ.സി, അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയത്തോടെയുള്ള എൻ.ടി.സി എന്നിവയാണ് യോഗ്യത.