ഭവനം ഫൌണ്ടേഷനിൽ ഒഴിവ് ഈ യോഗ്യതയുണ്ടോ? 45,000 രൂപ വരെ ശമ്പളം.. അപേക്ഷിക്കാം

സംസ്ഥാന സർക്കാരിന് കീഴിലുള്ള ഭവനം ഫൌണ്ടേഷനിൽ ഒഴിവ്. അസിസ്റ്റൻ്റ് മാനേജർ, ക്ലർക്ക് തസ്തികയിലാണ് ഒഴിവ്. യോഗ്യത, തസ്തിക, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം

Advertisement

അസിസ്റ്റൻ്റ് മാനേജർ

ഒരു ഒഴിവാണ് ഉള്ളത്. ഫിനാൻസിൽ എംബിഎ യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാനാകുക. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 45000 രൂപ ശമ്പളമായി ലഭിക്കും.

Advertisement

ക്ലർക്ക്

ഒരു ഒഴിവാണ് ഉള്ളത്. ഡിഗ്രിയാണ് അപേക്ഷിക്കാനുള്ള യോഗ്യത. അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം വേണം. കമ്പ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 22,000 രൂപയാണ് ശമ്പളമായി ലഭിക്കുക.

യോഗ്യത, പ്രായപരിധി, പ്രവൃത്തിപരിചയം തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. ഉദ്യോഗാർത്ഥികളുടെ എണ്ണം അനുസരിച്ച് പരീക്ഷയോ അല്ലെങ്കിൽ അഭിമുഖത്തിൻ്റേയോ അടിസ്ഥാനത്തിലായിരിക്കും നിയമനം.

അപേക്ഷകർ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിശ്ചിത ഘട്ടത്തിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കേണ്ടതായി വരും. രേഖകളുടെ പരിശോധന സമയത്ത് അപേക്ഷയ്ക്കപ്പം നൽകിയ വിവരങ്ങളിൽ ഏതെങ്കിലും തെറ്റാണെന്നോ വ്യാജമാണെന്നോ കണ്ടെത്തിയാൽ അവരെ അയോഗ്യരാക്കുമെന്ന് അധികൃതർ അറിയിച്ചു.

പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാനെത്തുന്നവർക്ക് പ്രത്യേക ടിഎയോ ഡിഎയോ അനുവദിക്കില്ല. അപേക്ഷിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 23ആണ്. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/09/Notification-2.pdf

Advertisement

സംസ്ഥാന സർക്കാരിന് കീഴിൽ വേറേയും താത്കാലിക ഒഴിവുകൾ

കൗൺസിലർ നിയമനം

ആലപ്പുഴ; പട്ടികജാതി വികസന വകുപ്പിൽ പുന്നപ്രയിൽ പ്രവർത്തിക്കുന്ന അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ ഒഴിവ്. കൗൺസിലർ തസ്തികയിലാണ് ഒഴിവ്. യോഗ്യത, ശമ്പളം മറ്റ് വിശദാംശങ്ങൾ അറിയാം

അപേക്ഷകർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും കൗൺസിലിംഗിൽ പ്രവർത്തി പരിചയമുള്ളവരും സൈക്കോളജി /സോഷ്യോളജി / സോഷ്യൽ വർക്ക് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരുമായിരിക്കണം. (പട്ടികജാതി വിഭാഗക്കാരുടെ അഭാവത്തിൽ മറ്റു വിഭാഗക്കാരെ പരിഗണിക്കും) .

തിരഞ്ഞെടുക്കപ്പെടുന്നയാൾക്ക് 20,000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്ും. ഉദ്യോഗാർഥികൾ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പാസ്സ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നിശ്ചിത അപേക്ഷ ഫോമിൽ ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകണം. അപേക്ഷ മാതൃക ജില്ലാ പട്ടികജാതി വികസന ഓഫീസ്, ജി.എം. ആർ.എസ്. പുന്നപ്ര, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ എന്നിവിടങ്ങളിലും ലഭ്യമാണ്. അവസാന തിയതി സെപ്റ്റംബർ 11 വൈകുന്നേരം അഞ്ച് മണി. ഫോൺ: 0477 2252548.

Advertisement

ഡോക്ടര്‍മാരുടെ ഒഴിവ്: അഭിമുഖം ഏഴിന്

ആരോഗ്യ വകുപ്പിന് കീഴിലുള്ള ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ഡോക്ടര്‍ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തും. പ്രതിമാസ ശമ്പളം 63,440 രൂപ. യോഗ്യത- എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 65 വയസ്. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ ഏഴിന് രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0491-2505264, 0491-2505189.