ശ്രീചിത്രയിൽ ജോലി ഒഴിവ്; ഈ യോഗ്യത ഉണ്ടോ? 28000 രൂപ ശമ്പളം..അപേക്ഷിക്കാം

ശ്രീചിത്രയിൽ ജോലി അവസരം. പ്രൊജക്ട് ടെക്നിക്കൽ സപ്പോർട്ട് തസ്തികയിലാണ് ഒഴിവ്. യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ അറിയാം

Advertisement

സ്റ്റാറ്റിസ്റ്റിക്സ്, ബയോസ്റ്റാറ്റിസ്റ്റിക്സ്, ഡെമോഗ്രഫി, ഡാറ്റാ സയൻസ്, പബ്ലിക് ഹെൽത്ത്, എപ്പിഡെമിയോളജി, ക്ലിനിക്കൽ എപ്പിഡെമിയോളജി, ലൈഫ് സയൻസസ് അല്ലെങ്കിൽ മറ്റേതെങ്കിലും അനുയോജ്യമായ വിഷയത്തിൽ ബിരുദവും തുടർന്ന് സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ്, ഡാറ്റാ മാനേജ്‌മെന്റ് അല്ലെങ്കിൽ റിസർച്ച് മേഖലയിൽ 3 വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ്, ബയോസ്റ്റാറ്റിസ്റ്റിക്സ്, ഡെമോഗ്രഫി, ഡാറ്റാ സയൻസ്, പബ്ലിക് ഹെൽത്ത്, എപ്പിഡെമിയോളജി, ക്ലിനിക്കൽ എപ്പിഡെമിയോളജി അല്ലെങ്കിൽ മറ്റേതെങ്കിലും അനുയോജ്യമായ വിഷയത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഡാറ്റാ സയൻസ് അല്ലെങ്കിൽ അനുബന്ധ മേഖലയിൽ 4 വർഷത്തെ ബിരുദം ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക.

Advertisement

സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസിലുള്ള പ്രവൃത്തിപരിചയം,ആർ, എസ് പി എ് എസ്, എസ് എ എസ്, പൈത്തണ്‍ തുടങ്ങിയ സ്റ്റാറ്റിസ്റ്റിക്കൽ സോഫ്റ്റ്‌വെയറുകളിലുള്ള അറിവ്,ബയോസ്റ്റാറ്റിസ്റ്റിക്സിലുള്ള അറിവ്, ഡാറ്റാ മാനേജ്‌മെന്റ്, സയന്റിഫിക് റിപ്പോർട്ട് റൈറ്റിംഗ് എന്നിവയിലുള്ള പ്രവൃത്തിപരിചയവും ആവശ്യമാണ്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 28000 രൂപയാണ് ശമ്പളം. ഒപ്പം 20 ശതമാനം എച്ച്ആർഎയും ലഭിക്കും. പ്രായപരിധി 35 വയസാണ്. സപ്റ്റംബർ 15 രാവിലെ 10.30 നാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് https://www.sctimst.ac.in/recruitment/RESOURCES/B_2026-27_1585.pdf

പിആർഡി പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് നിർമിക്കുന്ന ഇൻഹൗസ് ഇൻഫോ വീഡിയോകൾ, റീലുകൾ, സോഷ്യൽ മീഡിയ ക്രിയേറ്റീവുകൾ എന്നിവയുടെ പ്രൊഡക്ഷൻ ജോലികൾക്കായി വീഡിയോ എഡിറ്റർ, ക്യാമറാമാൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ് വിഭാഗങ്ങളിൽ പാനൽ രൂപീകരിക്കുന്നു. മുഖാമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പ്രതിഫലം പീസ് വർക്ക് അടിസ്ഥാനത്തിലാണ്.

Advertisement

യോഗ്യതകൾ:

ക്യാമറാമാൻ:- കുറഞ്ഞത് അഞ്ച് വർഷം വീഡിയോഗ്രാഫിയിൽ പ്രവൃത്തിപരിചയം. ഉയർന്ന നിലവാരമുള്ള ഡിജിറ്റൽ മൂവി ക്യാമറകൾ ഉൾപ്പെടെ വിവിധ ക്യാമറാ/ക്യാമറ അനുബന്ധ ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള അറിവും സർക്കാർ പരിപാടികൾ ചെയ്തുള്ള പരിചയം അഭികാമ്യം.

വീഡിയോ എഡിറ്റർ:- എഫ്.സി.പി, പ്രീമിയർ തുടങ്ങിയ എഡിറ്റിംഗ്, സൗണ്ട് റെക്കോഡിംഗ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കാനുള്ള അറിവ്. കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം. സർക്കാർ പരിപാടികൾ ചെയ്ത പരിചയം അഭികാമ്യം. കളർഗ്രേഡിംഗ്, എ.ഐ വീഡിയോ ടൂളുകൾ ഉപയോഗിക്കാനുള്ള അറിവ് അഭികാമ്യം.

ഡബ്ബിംഗ് ആർട്ടിസ്റ്റ്:- ഈ മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം.

അപേക്ഷകൾ 2026 സെപ്റ്റംബർ 14 നകം ഡയറക്ടർ, ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്‌ളോക്ക്, ഗവണ്മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അയക്കണം. prdprogrammeproduction@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഷോ റീലുകൾ സമർപ്പിക്കാം.

Advertisement

നേരിട്ടോ തപാലിലോ അപേക്ഷകൾ നൽകുന്നവർ കവറിന് പുറത്ത് അപേക്ഷിക്കുന്ന വിഭാഗത്തിൻറെ പേര് രേഖപ്പെടുത്തണം. ഇ-മെയിലിൽ അയക്കുന്നവർ സബ്ജക്ടായി ഈ വിവരങ്ങൾ രേഖപ്പെടുത്തണം. വിശദാംശങ്ങൾ prd.kerala.gov.in ൽ ലഭിക്കും.