തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ജോലി ഒഴിവ്; ഈ യോഗ്യത ഉണ്ടോ? അപേക്ഷിക്കാം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ വീണ്ടും ഒഴിവുകൾ. ഹോണററി / കൺസൾട്ടന്റ് തസ്തികയിലാണ് അവസരം. ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ്, പ്ലാസ്റ്റിക് സർജൻ വിഭാഗത്തിലാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 22 ആണ്. യോഗ്യത, ശമ്പളം, ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങിയ വിശദമായ വിവരങ്ങൾ അറിയാം

Advertisement

ഇൻറർവെൻഷണൽ റേഡിയോളജിസ്റ്റ്

ഇന്റർവെൻഷണൽ റേഡിയോളജിയിൽ ഡിഎം അല്ലെങ്കിൽ ഇന്റർവെൻഷണൽ റേഡിയോളജിയിൽ ഫെലോഷിപ്പ് ഉള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മേജർ പ്രൊസീഡറിന് 8000 രൂപയും മൈനർ പ്രൊസീജറിന് 4000 രൂപയുമാണ് ഹോണറേറിയം ലഭിക്കുക.

Advertisement

പ്ലാസ്റ്റിക് സർജൻ

പ്ലാസ്റ്റിക് സർജറിയിൽ എംസിഎച്ച് അല്ലെങ്കിൽ ഡിഎൻബി. മൈക്രോ വാസ്കുലാർ സർജറികളിൽ സ്പെഷ്യലൈസ്ഡ് ട്രെയിനിങ്ങോ അല്ലെങ്കിൽ പ്രവൃത്തിപരിചയമോ വേണം. വിദേശത്തോ അല്ലെങ്കിൽ രാജ്യത്തെ ഏതെങ്കിലും പ്രമുഖ സ്ഥാപനങ്ങളിലോ ഓങ്കോളജിയുമായ ബന്ധപ്പെട്ട റീകണ്‍സ്ട്രക്ടീവ് പ്രൊസീജറിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയമോ അല്ലെങ്കിൽ പരിശീലനമോ ലഭിച്ചിരിക്കണ. മേജർ കേസുകൾക്ക് 8000 രൂപയാണ് ഹോണററേയിം ആയി ലഭക്കുക.

വിശദമായ ബയോഡേറ്റയോടൊപ്പം ഫോണ്‍ നമ്പർ, ഇമെയിൽ ഐഡി എന്നിവ രേഖപ്പെടുത്തണം. അപേക്ഷയ്ക്കൊപ്പം സമീപകാലത്ത് എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടുത്തണം.

Advertisement

ദി ഡയറക്ടർ, പോസ്റ്റ് ബോക്സ് നമ്പർ .2417
റീജണൽ കാൻസർ സെൻ്റർ
മെഡിക്കൽ കോളേജ് പഒ
തിരുവനന്തപുരം-695 011 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.കവറിന് മുകളിൽ ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് വ്യക്തമായി എഴുതണം. കൂടുതൽ വിവരങ്ങൾക്ക്
https://www.rcctvm.gov.in/uploads/Downloadtemsuppy/consultant-1786363905113885458.pdf

സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ജോലി നേടാം

ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്

തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ പ്രവർത്തിക്കുന്ന പെരിഫറൽ ഫാർമക്കോവിജിലൻസ് സെന്ററിൽ ജോലി ഒഴിവ്. ജൂനിയർ റിസർച്ച് ഫെലോ തസ്തികയിലേക്കാണ് നിയമനം. കരാർ നിയമനം ആണ്. ബി.എ.എം.എസ് (BAMS) ബിരുദവും എ-ക്ലാസ് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത.രസശാസ്ത്ര വൈശജ്യ കൽപ്പന, ദ്രവ്യ ഗുണ വിജ്ഞാൻ,അഗദതന്ത്ര ഈ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

Advertisement

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 37,000 രൂപയാണ് ശമ്പളം.കൂടാതെ 20 ശതമാനം എച്ച്ആർഎയും ലഭിക്കും. ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ആധാർ കാർഡ് എന്നിവ സഹിതമാണ് സെപ്റ്റംബർ 1-ന് രാവിലെ 10.30-ന് കോളേജ് പ്രിൻസിപ്പലിന്റെ ചേമ്പറിൽ നടക്കുന്ന വോക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0484 2777374

ഡാറ്റാ അനലിസ്റ്റ് ഒഴിവ്

എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലേക്ക് ഡാറ്റാ അനലിസ്റ്റ് തസ്തികയിൽ ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, അല്ലെങ്കിൽ ബി.സി.എ (BCA) ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

ഉയർന്ന പ്രായപരിധി 40 വയസാണ്. നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ, യോഗ്യതയും പ്രായവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഓഗസ്റ്റ് 20 മുൻപായി അപേക്ഷിക്കണം. വിലാസം 'ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ഗ്രൗണ്ട് ഫ്ലോർ, എ3 ബ്ലോക്ക്, കാക്കനാട്, എറണാകുളം - 682030'. കൂടുതൽ വിവരങ്ങൾക്ക് 0484-2959177, 8593014679