കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ ഒഴിവ്. പ്രധാനമന്ത്രി ഇന്റേൺഷിപ്പ് സ്കീമിലാണ് ഒഴിവ്. 227 ഒഴിവുകളിലാണ് നിയമനം. പത്താം ക്ലാസ് മുതൽ പിജി യോഗ്യത വരെയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത, സ്റ്റൈപ്പൻ്റ് തുടങ്ങിയ വിശദമായ വിവരങ്ങൾ അറിയാം
ഐഐടി ട്രേഡ് വിഭാഗത്തിൽ ആകെ 92 ഒഴിവുകളാണ് ഉള്ളത്. ഇലക്ട്രീഷ്യൻ - 10, ഫിറ്റർ - 10, വെൽഡർ - 9, മെഷിനിസ്റ്റ് - 8, ഇലക്ട്രോണിക് മെക്കാനിക് - 4, ഇൻസ്ട്രുമെന്റ് മെക്കാനിക് - 2, ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്കൽ - 2, ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ - 2, പെയിന്റർ (ജനറൽ / മറൈൻ) - 4, മെക്കാനിക് മോട്ടോർ വെഹിക്കിൾ - 2, ഷീറ്റ് മെറ്റൽ വർക്കർ - 10, ഷിപ്പ് റൈറ്റ് വുഡ് / കാർപെന്റർ / വുഡ് വർക്ക് ടെക്നീഷ്യൻ - 6, മെക്കാനിക് ഡീസൽ - 5, പൈപ്പ് ഫിറ്റർ / പ്ലംബർ - 6, റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക് / ടെക്നീഷ്യൻ - 1, മറൈൻ ഫിറ്റർ - 5, ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ - 2, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഇന്റേൺ - 4 എന്നിങ്ങനെയാണ് ഒഴിവുകൾ. പത്താം ക്ലാസ്,ഐടിഐ ആണ് യോഗ്യത.
എസ്‌എസ്‌എൽസി ( ആകെ 80 ഒഴിവുകൾ) ഗ്രൈൻഡർ ഇന്റേൺ - 20, പെയിന്റർ ഇന്റേൺ - 30, സ്‌കാഫോൾഡർ ഇന്റേൺ - 30 എന്നിങ്ങനെയാണ് ഒഴിവുകൾ. 11,000 രൂപയാണ് സ്റ്റൈപ്പൻ്റ്. പത്താം ക്ലാസ് ആണ് യോഗ്യത. ഹയർ സെക്കൻഡറി / ഐടിഐ ഇന്റേൺ വെയർഹൗസ് അസിസ്റ്റന്റ് - 27. .സ്റ്റൈപ്പൻ്റ് 11,000 രൂപ. ഹയർസെക്കൻ്ററി അല്ലെങ്കിൽ ഐടിഐ ആണ് യോഗ്യത ഡിപ്ലോമ സിവിൽ എൻജിനീയറിങ് - 2, ഇലക്ട്രിക്കൽ എൻജിനീയറിങ് - 2, ഇലക്ട്രോണിക്സ് എൻജിനീയറിങ് - 2, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് - 2, മെക്കാനിക്കൽ എൻജിനീയറിങ് - 2, കേറ്ററിങ് / ഹോട്ടൽ മാനേജ്‌മെന്റ് - 2, ഫാർമസി - 2, നഴ്‌സിങ് - 2 എന്നിങ്ങനെ 16 ഒഴിവുകൾ ഉണ്ട്. 13,000 രൂപയാണ് സ്റ്റൈപ്പൻ്റായി ലഭിക്കുക. എഞ്ചിനിയറിംഗ് അല്ലെങ്കിൽ ടെക്നോളജി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം ബിരുദം ക്ലറിക്കൽ - 11. സ്റ്റൈപ്പൻ്റായി 13,000 രൂപ ലഭിക്കും. ബിരുദാനന്തര ബിരുദം ഇന്റേൺ ഹിന്ദി - 1.സ്റ്റൈപ്പൻഡ് 13,000 ഹിന്ദിയിലുള്ള എംഎയാണ് യോഗ്യത. എല്ലാം വിഭാഗത്തിലും അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 18-25 വയസാണ്.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 30. കൂടുതൽ വിവരങ്ങൾക്ക്
https://cochinshipyard.in/uploads/career/072fc88c8393c880260f39bd5b0bbf1e.pdf